Movlog

Movie Express

നിറവയറുമായി താരസഹോദരിമാർ ചെയ്ത നൃത്തം വൈറൽ ആകുന്നു

ബിഗ് സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന് പിന്നീട് മിനിസ്‌ക്രീനിലെ മുൻ നിര നായികമാരിൽ ഒരാൾ ആയി മാറിയ താരം ആണ് മൃദുല വിജയ്. “ജെന്നിഫർ കറുപ്പായ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീട് “സെലെബ്രെഷൻ” എന്ന മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ ആയില്ലെങ്കിലും മിനിസ്ക്രീനിൽ സജീവമായിരുന്നു മൃദുല വിജയ്. 2015 ൽ ആണ് “കല്യാണ സൗഗന്ധികം ” എന്ന പരമ്പരയിലൂടെ മൃദുല മിനിസ്ക്രീനിലേക്ക് കടക്കുന്നത്. പിന്നീട് “കൃഷ്ണതുളസി”, “ഭാര്യ”, “പൂക്കാലം വരവായി” തുടങ്ങി നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു താരം. പരമ്പരകൾക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും സ്ഥിരം സാന്നിധ്യമാണ് താരം. സീരിയൽ താരം യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചത്. ഇവരുടെ വിവാഹവ വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകൻ ആയ യുവ കൃഷ്ണയെ മൃദുല പരിചയപ്പെടുന്നത് രേഖ രതീഷിലൂടെ ആണ്. രണ്ടു പരമ്പരകളിലും ഇവരുടെ ‘അമ്മ വേഷം കൈകാര്യം ചെയ്തത് രേഖ രതീഷ് ആയിരുന്നു. അങ്ങനെ ആണ് ഇവരുടെ വിവാഹ ആലോചന നടക്കുന്നത്. താരദമ്പതികളുടെ വിവാഹത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. വിവാഹം നിശ്ചയിച്ചതിന് ശേഷം യൂട്യൂബ് ചാനൽ ആരംഭിച്ച മൃദുല വിവാഹ വിശേഷങ്ങൾ എല്ലാം ചാനലിലൂടെ പങ്കു വെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ മൃദുലയ്ക്ക് സർപ്രൈസ് ആയി പുതിയ ഫ്ലാറ്റിലേക്ക് പ്രവേശിച്ചതും, പിന്നീട് ഒരു വീട് സ്വന്തമാക്കിയതും എല്ലാം താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. പുതിയ ഫ്ലാറ്റിലും വീട്ടിലും പാല് കാച്ചുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. മൃദുലയുടെ ജീവിതത്തിലെ സന്തോഷങ്ങൾ തീരുന്നില്ല.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ഒരു അമ്മയാവാൻ ഒരുങ്ങുകയാണ് എന്ന സന്തോഷ വാർത്ത അടുത്തിടെയാണ് താരം പുറത്തു വിട്ടത്. ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്ന സന്തോഷം മൃദുലയും ഭർത്താവ് യുവയുമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ സഹോദരിയുമൊത്ത് മൃദുല ചെയ്യുന്ന നൃത്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

നിരവയറുമായി മൃദുലയുടെ സഹോദരിയും നടിയുമായ പാർവതി വിജയും ഗർഭിണിയായ മൃദുലയും നൃത്ത വെക്കുന്ന വീഡിയോ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.

താരസഹോദരിമാരുടെ നൃത്ത വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “കുടുംബവിളക്ക് ” എന്ന പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് പാർവതി ആയിരുന്നു. ഈ പരമ്പര ഉൾപ്പെടെ നിരവധി പരമ്പരകളിൽ കാമറമാൻ ആയി പ്രവർത്തിച്ചിട്ടുള്ള അരുൺ ആണ് പാർവതിയെ വിവാഹം കഴിച്ചത്. മൂന്ന് മാസത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുമ്പോൾ രണ്ടു വീട്ടുകാരും ഒരുപാട് എതിർത്തിരുന്നു. പിന്നീട് ഇരു കൂട്ടരും ഇവരുടെ ബന്ധം അംഗീകരിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top