Movlog

Movie Express

ആ ചുംബന രഹസ്യം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ!

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തു നിവിൻപോളി നായകനായെത്തിയ സൂപ്പർഹിറ്റ് ചലച്ചിത്രം “പ്രേമം “എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ. സിനിമയുടെ റിലീസിന് മുമ്പ് തന്നെ തരംഗമായി മാറിയ നായികയായിരുന്നു അനുപമ . മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് നടി. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായ അനുപമ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. നിരവധി ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട് അനുപമ പരമേശ്വരൻ.ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് ഇടം പിടിക്കാറുണ്ട്. ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ, ഒരു യുവ സംവിധായകൻ തുടങ്ങിയവരുടെ പേരിനോടൊപ്പം നടിയുടെ പേരും ചേർത്ത് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ട്വിറ്ററിൽ അനുപമയും ബുമ്രയും പരസ്പരം ഫോളോ ചെയ്തതാണ് ഗോസിപ്പുകൾക്ക് വഴി വെച്ചത്. ഗോസിപ്പുകൾ പ്രചരിച്ചതോടെ വിശദീകരണവുമായി നടി മുന്നോട്ടു വന്നിരുന്നു. ക്രിക്കറ്റ് താരവുമായി സൗഹൃദം മാത്രമേയുള്ളൂ എന്നും മറ്റൊരു ബന്ധമില്ലെന്നും അനുപമ പറഞ്ഞിരുന്നു.ബുമ്രയുടെ വിവാഹം കഴിയുന്നത് വരെ നിരന്തരം ഇവരുടെ പേരുകൾ ചേർത്ത് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹ വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ തന്റെ വിവാഹം ഉടൻ ഉണ്ടാകില്ലെന്ന് നടി തന്നെ വ്യക്തമാക്കി. തനിക്ക് 25 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്നും ഒരുപാട് ദൂരം ഇനിയും മുന്നോട്ടു പോകുവാൻ ഉണ്ടെന്ന് നടി അഭിമുഖത്തിൽ പറഞ്ഞു. വിവാഹത്തെക്കുറിച്ച് ഒന്നും നിലവിൽ ചിന്തിക്കുന്നില്ല എന്നും അനുഭവ വ്യക്തമാക്കി. “പ്രേമം ” എന്ന സിനിമയുടെ റിലീസിന് മുമ്പ് തന്നെ “ആലുവാപ്പുഴയുടെ തീരത്ത് ” എന്ന ഗാനത്തിലൂടെ ശ്രദ്ധേയ ആയ താരം ആണ് അനുപമ.

അനുപമയുടെ ചുരുണ്ട മുടിയെല്ലാം അന്ന് ഏറെ ശ്രദ്ധേയമായിരുന്നു. ഇന്നും മലയാളികളുടെ മനസ്സിൽ “പ്രേമം ” എന്ന സിനിമയിലെ മേരി ആണ് അനുപ മ.അനുപമയുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവ് ആയി മാറിയ ഒരു കഥാപാത്രം ആണ് മേരി. അനുപമയുടെ ജീവിതം തന്നെ മാറ്റിമറച്ചത് പ്രേമം എന്ന സിനിമയായിരുന്നു. അത് കൊണ്ടാണ് വീടിനു “പ്രേമം ” എന്ന പേര് നൽകിയതെന്ന് അനുപമ പറയുന്നു .പ്രേമം എന്ന സിനിമ റിലീസ് ചെയ്തതിനു ശേഷം വന്ന ട്രോളുകൾ മാനസികമായി ഒരുപാട് തളർത്തിയിരുന്നു എന്നും താരം ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അനുപമ നായികയായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ ട്രെയിലർ പുറത്തു വന്നതോടെ വ്യാപകമായ വിമർശനങ്ങളാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ട്രെയിലറിൽ അനുപമ ചെയ്ത ലിപ്ലോക് രംഗം ആണ്. അനുപമയും ചിത്രത്തിലെ നായകൻ ആഷിഷ് റെഡിയും തമ്മിലുള്ള ചുംബനരംഗം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. “റൗഡി ബോയ്സ്” എന്ന ചിത്രത്തിലെ ട്രെയിലറിലൂടെയാണ് ഈ രംഗം പുറത്തു വന്നത്. ഇതോടെ അനുപമക്കെതിരെ വ്യാപകമായ വിമർശനങ്ങളും ഉയരുകയായിരുന്നു.

ഇതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ചുംബന രംഗം ആ സിനിമയുടെ ഭാഗം മാത്രമാണ് എന്നും നടൻ ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെ ആണ് ചുംബിച്ചത് എന്നും അതിനെ ആ നിലയിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അനുപമ വിശദീകരിച്ചു. ഇഴുകി ചേർന്ന് അഭിനയിച്ച രംഗം കാണുമ്പോൾ അതിന്റെ ആവശ്യകത സിനിമയിൽ എത്രത്തോളമുണ്ടെന്ന് സിനിമ കണ്ടവർക്ക് മനസ്സിലാകും എന്നാണ് അനുപമ പറഞ്ഞത്. ശ്രീ ഹർഷ കോണുകണ്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോളേജ് ക്യാമ്പസിൽ നടക്കുന്ന കഥയാണ്. ദിൽ രാജു ആണ് ചിത്രം നിർമ്മിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top