Movlog

Movie Express

ചൂടൻ രംഗങ്ങൾ ചിത്രീകരിക്കാൻ ഇന്റീമേറ്റ്‌ സംവിധായകന്മാർ ; ചലചിത്രത്തിലെ പുതിയ അവസരങ്ങൾ

ദീപിക പദുക്കോൺ നായികയായി എത്തുന്ന ഏറ്റവും പുതിയ ചലചിത്രമായ ഗെഹരിയാൻ എന്നതിലെ പോസ്റ്ററാണ് ഇപ്പോൾ ചർച്ച വിഷയമായി മാറികൊണ്ടിരിക്കുന്നത്. പോസ്റ്ററുകളുടെ ചുംബന രംഗങ്ങളിലേക്കല്ല ആളുകളുടെ ശ്രെദ്ധ പോകുന്നത്. പകരം ചലചിത്രത്തിന്റെ സംവിധായകന്റെ ക്യാമറമാന്റെയും പേരുകളുടെ ഇടയിൽ പുതിയ തസ്തികയാണ് കാണാൻ കഴിയുന്നത്. ഇന്റീമേറ്റ് ഡയറക്ടർ എന്നാണ് തസ്തികയുടെ പേര്. ഇപ്പോൾ ഇതാ ചലചിത്രത്തിൽ പുതിയയൊരു ജോലി കൂടി വന്നിരിക്കുകയാണ്. ഫൈറ്റ് സംവിധായകൻ എന്നത് പോലെ സിനിമയിലെ നായകൻ നായിക ചൂടൻ രംഗങ്ങൾക്കാണ് ഈ തസ്തിക പ്രയോജനപ്പെടുന്നത്.

എന്തുകൊണ്ടാണ് ഇന്റീമേറ്റ്‌ ഡയറക്ടർ എന്ന് പലർക്കും സംശയം തോന്നിയേക്കാം. സിനിമയിലെ ഇത്തരം രംഗങ്ങൾ സജീവമായോടെയാണ് ഇതിനെ കുറിച്ച് ചർച്ച വിഷയമായി കഴിഞ്ഞിരിക്കുന്നത്. പലപ്പോഴും ചലചിത്ര രംഗത്ത് നടിമാർ ലൈഗംഗികാതിക്രെമത്തിന് ഇരയായി മാറുന്ന ഇപ്പോൾ സ്ഥിര കാഴ്ച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. അഭിനയത്രികളുടെ പൂർണ സമ്മതമില്ലായത കിടപ്പറ രംഗങ്ങൾ ക്യാമറയിലൂടെ പകർത്തുമ്പോൾ അവർ അനുഭവിക്കുന്ന മാ. ന സിക ഒട്ടും ചെറുതല്ല. സ്ത്രീകളെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇത്.

നടന്മാർക്ക് ഇത്തരം രംഗങ്ങൾ അഭിനയിക്കാൻ ഏറെ മാ ന സി ക പ്രെശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്യ്ത സിറ്റി ഓഫ് ഡ്രീംസി എന്ന സിനിമയിലെ ചിത്രീകരണത്തെ കുറിച്ച് ഇജ്ജാൻ ഖാൻ പറഞ്ഞ വാക്കുകൾ വൈറലായി മാറികൊണ്ടിരിക്കുകയാണ്. ചുംബന രംഗങ്ങൾ മിക്ക സമയങ്ങളിലും പൂർത്തികരിക്കാൻ കഴിയുനില്ല. ആയൊരു രംഗം പൂർത്തികരിക്കുന്നത് മുമ്പ് ഫ്രെയ്മിൽ നിന്ന് പുറത്ത് പോകും. ഇതുമൂലം സംവിധായകന്മാരിൽ നിന്ന് നിരവധി തവണ വഴക്ക് കേൾക്കാറുണ്ട്. ഈയൊരു സമയത്താണ് ഇന്റീമേറ്റ്‌ സംവിധായകന്റെ ഉപയോഗം മനസ്സിലാവുന്നത്.

എന്താണ് ശെരിക്കും ഇന്റീമേറ്റ്‌ സംവിധായകന്റെ പ്രധാന ജോലി എന്ന ചോദ്യം പലരുടെയും മനസ്സിൽ കൂടി കടന്നു പോയിട്ടുണ്ടാവും. കിടപ്പറ, പ്രണയം തുടങ്ങിയ രംഗങ്ങളിലാണ് സാധാരണയായി ഇന്റീമേറ്റ്‌ സംവിധായകന്റെ സഹായം ആവശ്യമായി വരുന്നത്. ഈയൊരു രംഗം മനോഹരമായി ചിത്രീകരിക്കാൻ അത്ര നിസാരമായ കാര്യമല്ല. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് നടിനടന്മാരെ മാനസികമായി തയ്യാറാക്കേണ്ടത് ഇവരുടെ ചുമതലയായിട്ടു വരും. ചിത്രീകരിക്കുന്നതിന് മുമ്പ് ഇവരെ പലിശീലനവും നടത്തുന്നത് ഈ സംവിധായകന്മാർ തന്നെയാണ്.

ഈയൊരു സമയത്ത് അഭിനയിക്കാൻ പോകുന്ന ഇവരുടെയിടയിൽ എന്താണ് നടക്കാൻ പോകുന്നതെന്ന് വെക്തമായി തുറന്നു പറയേണ്ടി വരും. കൂടാതെ നിയമങ്ങളെ കുറിച്ചുള്ള അറിവും ഇവിടെ പ്രധാനമാണ്. ഇന്ന് പ്രണയ രംഗങ്ങൾ ഇല്ലാത്ത ചലചിത്രങ്ങൾ ഉണ്ടാവില്ല. അതുകൊണ്ട് ഇന്ത്യയിൽ തന്നെ ഏത് ഇൻഡസ്ട്രികളിലാണെങ്കിലും ഇവയുടെ സാധ്യത കൂടി വരുകയാണ്. വിദേശ ചിത്രങ്ങൾ ആണെങ്കിൽ ഒട്ടനവധി അവസരങ്ങളും സാധ്യതകളുമാണ് ഇന്റീമേറ്റ്‌ സംവിധായകന്മാർക്ക് ഉള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top