Movlog

Movie Express

തീർത്തും വ്യത്യസ്തമായ വേഷത്തിൽ ഷൈനും രേവതിയും – ഞെട്ടിച്ചു ഭൂതകാലം ട്രൈലെർ

ആമിനതാത്തയായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അഭിയുടെ നിര്യാണം ഞെട്ടലോടെയാണ് കേരള ജനത കേട്ടറിഞ്ഞത്. രക്താർബുദത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ ആയിരുന്ന അബി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണമടഞ്ഞത്. മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ അബി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നടന് വേണ്ട സൗന്ദര്യവും കഴിവും ഉണ്ടായിട്ടും സിനിമാലോകത്തു സജീവമാകാൻ ഭാഗ്യം അബിയെ തുണച്ചില്ല. ഹബീബ് അഹ്മദ് എന്ന അബി മിമിക്രി താരമായിട്ടാണ് മലയാളികളുടെ ഇടയിലേക്ക് കടന്ന് വന്നത്. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ച അബി അമിതാഭ് ബച്ചന്റെയും ഹിന്ദി താരങ്ങളുടെയും വരെ ശബ്ദം അനുകരിക്കുമായിരുന്നു.

ത്രിശവപേരൂർ ക്ലിപ്തമാണ്‌ അഭിയുടെ അവസാനത്തെ സിനിമ. മലയാള സിനിമ അബിയെ തുണച്ചില്ലെങ്കിലും അഭിയുടെ സ്വപ്നങ്ങൾ തന്റെ മകനിലൂടെ നിറവേറി അബി. “കിസ്മത്ത്” എന്ന സിനിമയിലൂടെ നായകൻ ആയി ചുവട് വെച്ച താരം ആണ് അബിയുടെ മകൻ ഷെയ്ൻ നിഗം. ബാലതാരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ ഷെയ്ൻ മികച്ച ഒരു അഭിനേതാവ് ആണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഈ മകന് സാധിച്ചു. ഒരൊറ്റ ഉപദേശമേ അബി മകന് നല്കിയിരുന്നുള്ളൂ. സ്വാഭാവികമായി അഭിനയിക്കണം എന്ന്. അഭിയുടെ ഉപദേശം അർത്ഥവത്താക്കുന്ന പ്രകടനമാണ് ഷെയ്ൻ തന്റെ സിനിമകളിൽ കാഴ്ച വെച്ചത്.

അതിൽ അബിക്കുണ്ടായിരുന്ന സന്തോഷം പല അഭിമുഖങ്ങളിൽ അബി വ്യക്തമാക്കിയിരുന്നു. സിനിമയിൽ അബിക്ക് ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ല. ഒരു മിമിക്രിക്കാരൻ ആണെന്ന ഓർമ്മപ്പെടുത്തൽ ഇടയ്ക്കിടയ്ക്ക് ഉണ്ടായിരുന്നു എന്നും അബി പങ്കു വെച്ചിരുന്നു. അബിയുടെ ആഗ്രഹം പോലെ ഷെയ്ൻ മലയാളത്തിലെ തിരക്കുള്ള നടൻ ആയി മാറി കഴിഞ്ഞു. ഒരുപാട് അവസരങ്ങൾ ആണ് ഷെയ്‌നിനെ തേടി എത്തിയിരിക്കുന്നത്. “കുമ്പളങ്ങി നൈറ്റ്സ്”, “ഇശ്ഖ്”, “വലിയപെരുന്നാൾ”, “ഈട”, “കെയർ ഓഫ് സൈറ ബാനു” തുടങ്ങി നിരവധി ചിത്രങ്ങളിൽ ആണ് ഷെയ്ൻ അഭിനയിച്ചിട്ടുള്ളത്. ഷൈൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം “ഭൂതകാല”ത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

മലയാളസിനിമയുടെ മഹാ നടി രേവതിയാണ് ഈ ചിത്രത്തിൽ ഷെയ്‌നിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ട്രെയിലർ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ജനുവരി 21ന് സോണി ലൈവിലൂടെ ആയിരിക്കും ചിത്രം പുറത്തിറങ്ങുക. സൈജുകുറുപ്പ്, ജയിംസ്, ആതിര, അഭിരാം രാധകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് എന്നിവർ അണിനിരക്കുന്ന ചിത്രം എഴുതിയത് ശ്രീകുമാർ ശ്രേയസ്സും രാഹുൽ സദാശിവനും ചേർന്നാണ്. സംഗീത സംവിധായകനായി ഷെയ്ൻ നിഗം എത്തുന്ന ആദ്യത്തെ ചിത്രം കൂടിയാണ് “ഭൂതകാലം”. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്.

ഷഹനാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് നിർവഹിച്ചത് ഷാഫിക്ക് മുഹമ്മദലി ആണ്. ടി പ്ലാൻ ഫിലിംസും ഷെയിൻ നിഗം ഫിലിംസും ഒരുമിച്ചു നിർമ്മിക്കുന്ന ചിത്രം അമൽ നീരദ്, അൻവർ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള എ ആൻഡ് എ റിലീസ് ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് പുറത്തു വിടുന്നത്. ചിത്രത്തിൽ ഷെയ്ൻ നിഗം തന്നെ എഴുതി, സംഗീത സംവിധാനം നിർവഹിച്ച്, ആലപിച്ച “രാ താരം എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഈ ഗാനം പുറത്തുവിട്ടത്. ചിത്രത്തിൽ ഷെയ്‌നിന്റെ അമ്മയുടെ വേഷമാണ് രേവതി ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top