Movlog

Movie Express

അതേ എൻറെ അച്ഛൻ രജനീകാന്താണ് വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ ഞാൻ തയ്യാറാണ്, ശ്രുതി രജനികാന്ത് !

ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആരാധകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമായിരുന്നു ശ്രുതി രജനീകാന്ത്. ശ്രുതി രജനികാന്ത് കൈകാര്യം ചെയ്യുന്ന പൈങ്കിളി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റൈൽ മന്നൻ രജനീകാന്ത് അല്ലാതെ കേരളത്തിൽ ഒരു രജനീകാന്ത് ഉണ്ട് എന്ന് മലയാളികൾ തിരിച്ചറിഞ്ഞത് ഈ സീരിയലിലെ പൈങ്കിളിയെ കണ്ടതിനു ശേഷം തന്നെയായിരുന്നു. നടിയുടെ പേര് ശ്രുതി രജനീകാന്ത് എന്നാണെന്ന് കേട്ടപ്പോൾ രജനീകാന്ത് എന്ന് പലരും ചോദ്യം ഉന്നയിക്കുകയും ചെയ്തു..അച്ഛൻ രജനീകാന്ത് എന്ന ശ്രുതി പറയുകയും ചെയ്യുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രുതി കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേ എൻറെ അച്ഛൻ രജനീകാന്താണ് വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ ഞാൻ തയ്യാറാണ്. രജനികാന്ത് തന്നെ വിളിച്ച് ഞാൻ ഇപ്പോഴാ നിൻറെ അച്ഛൻ ആയത് എന്ന് ചോദിച്ചാൽ തെളിവായി ഞാൻ എൻറെ ആധാർ കാർഡ് കാണിച്ചു കൊടുക്കും.എൻറെ അച്ഛൻറെ പേര് രജനീകാന്ത് എന്നാണ്. പക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്ന രജനീകാന്ത് അല്ല എന്നും രസകരമായ രീതിയിൽ ശ്രുതി പറയുന്നുണ്ട്. പേരു കൊണ്ട് ചെറുപ്പം മുതൽ ഹിറ്റാണ് താൻ എന്നാണ് പറയുന്നത്. സ്കൂളിൽ എല്ലാം പഠിക്കുമ്പോൾ എല്ലാവരും രജനീകാന്ത് എന്ന് തന്നെയായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. എവിടെ ചെന്നാലും രജനീകാന്തിനെ മകളാണ് എന്ന് പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കുക തന്നെ ചെയ്യും. രജനികാന്തിനെ കണ്ടിട്ടല്ല അച്ഛന് പേരിട്ടത്. അച്ഛൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രജനീകാന്ത് നടൻ വരുന്നത്. അദ്ദേഹത്തിൻറെ സിനിമ ഹിറ്റ് ആയി. അന്ന് ഒക്കെ തമിഴ് രജനികാന്ത് ഹിറ്റ് അതിനൊപ്പം ഇവിടെ കേരളത്തിൽ ഹിറ്റായ രജനീകാന്താണ് എൻറെ അച്ഛൻ എന്നും രസകരമായി ശ്രുതി പറയുന്നുണ്ട് ചക്കപ്പഴം എന്ന സീരിയലിൽ അമ്മ വേഷമാണെന്ന് അറിഞ്ഞപ്പോൾ ആദ്യമൊന്നു ഞെട്ടി.

അർജുൻ ഏട്ടൻറെ ഭാര്യ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ എൻറെ ശരീരത്തിൽ ഒന്ന് നോക്കി. എട്ടാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെ എങ്ങനെയാണ് അമ്മ വേഷത്തിൽ ഒക്കെ ലഭിക്കുന്നത് എന്ന് ചോദിക്കും എന്ന് കരുതുകയും ചെയ്തു. പക്ഷേ സ്ക്രീനിൽ കണ്ടപ്പോൾ വലിയ കുഴപ്പമില്ല എന്ന് തോന്നി എന്നും ശ്രുതി പറയുന്നുണ്ട്. വളരെ ചെറിയ സമയം കൊണ്ട് ആയിരുന്നു ശ്രുതി ആരാധകരുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയിരുന്നത്. ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും പരിപാടിക്കു ശേഷം ആയിരുന്നു ചക്കപ്പഴം എന്ന പരിപാടി എത്തുന്നതും, പരിപാടി വലിയതോതിൽ തന്നെ ഹിറ്റ് ആയിരുന്നതും. അതുകൊണ്ട് തന്നെ ശ്രുതിയും ആ കൂട്ടത്തിൽ തന്നെ ഹിറ്റായ ഒരു വ്യക്തിയായിരുന്നു. ഉപ്പും മുളകിലെ ലച്ചു എങ്ങനെയായിരുന്നു അതുപോലെ തന്നെ ആയിരുന്നു ചക്കപ്പഴത്തിൽ ശ്രുതിയും.

അതുകൊണ്ടു തന്നെ ശ്രുതിയുടെ കാര്യവും വാക്കുകളും ചിത്രങ്ങളും ഒക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആരാധകരെല്ലാം ശ്രുതിയുടെ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയായിരുന്നു കണ്ടത്. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top