മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ജനപ്രിയ നടൻ ദിലീപിന്റേത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും ഒരു കൗതുകമാണ്. ദിലീപിന്റെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുള്ളത്. വനിത മാസികയുടെ ഏറ്റവും പുതിയ ലക്കത്തിൽ ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചേർന്ന് ഉള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
“ഒറ്റ പ്രാർത്ഥന മാത്രം, ദിലീപ് കുടുംബസമേതം” എന്ന തലക്കെട്ടോടെയാണ് ദിലീപിന്റെ കുടുംബചിത്രം കവർ പേജ് ആയി വനിത പങ്കുവെച്ചത്. നടിയെ കേ സിൽ ദിലീപിനെതിരെ അടുത്തിടെ തെളിവുകൾ ഓരോന്നായി പുറത്തു വരുമ്പോൾ ആണ് വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന് അവകാശപെടുന്ന വനിത മാസികയിൽ ദിലീപിന്റെ കുടുംബചിത്രം കവർ പേജ് ആയി എത്തുന്നത്. ഇത് വലിയ രീതിയിലുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴി വെച്ചു.
കേസിനെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറയുന്നുണ്ട്. സത്യം തെളിയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അതു വരെ മാ ന സി ക നില തെറ്റാതെ ജീവനോടെ ഉണ്ടാവണം എന്നാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത് എന്നും ദിലീപ് പറഞ്ഞു. 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് മഞ്ജു വാര്യരുമായി വേർപിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യ മാധവനെ രണ്ടാമത് വിവാഹം കഴിച്ചത്.
ഒരുപാട് വിമർശനങ്ങളെയും അതിജീവിച്ച് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ ആയിരുന്നു നടി കേസിൽ ദിലീപിന്റെ ജയിൽ വാസവും ഒക്കെ. വിവാഹം കഴിഞ്ഞ് അച്ഛന്റെയും അമ്മയുടെയും അരികിൽ നിന്ന് മാറി നിന്ന സമയത്തായിരുന്നു ഈ വിഷമങ്ങളെല്ലാം കാവ്യയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് കാവ്യാ.
ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം സാന്ത്വനിപ്പിച്ച് ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് പിടിച്ചുനിന്നത് എന്ന് കാവ്യ തുറന്നു പറയുന്നു. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് താനാണെന്നും അപ്പോൾ തിരിച്ചറിഞ്ഞു എന്ന് കാവ്യമാധവൻ പറയുന്നു. സംഭവം നടക്കുന്ന വർഷം പ്ലസ്ടുവിൽ പഠിക്കുകയായിരുന്നു മീനാക്ഷി. അന്ന് സ്കൂളിൽ ഉള്ളവരെല്ലാം മീനാക്ഷിക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്ന തരത്തിലായിരുന്നു അവരെല്ലാം മീനൂട്ടിയോട് പെരുമാറിയത്.
ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ട് പോലും ആരും മീനാക്ഷിയെ വേദനിപ്പിച്ചിരുന്നില്ല. ആ ഒരു പിന്തുണ ഉള്ളതു കൊണ്ട് മാത്രം ആയിരുന്നു മീനാക്ഷി മികച്ച മാർക്കോടെ പ്ലസ്ടു പാസായത് എന്ന് ദിലീപ് കൂട്ടിച്ചേർത്തു. ജീവിതത്തിൽ അത്ര വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും ഒരിക്കൽ പോലും മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് ദിലീപ് വ്യക്തമാക്കി. സത്യം തെളിയുന്ന കാലം വരെ ജീവൻ ഉണ്ടാവണം എന്നായിരുന്നു പ്രാർത്ഥിച്ചത്.
ആശ്രയിച്ചു നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം അവർക്ക് വേണ്ടി പോരാടുമെന്ന് തന്നെയായിരുന്നു ദിലീപിന്റെ തീരുമാനം. കഴിഞ്ഞു പോയ നിമിഷങ്ങൾ ഒരിക്കലും മറക്കരുത് എന്ന് കാവ്യ ദിലീപിനെ ഓര്മിപ്പിക്കാറുണ്ട്. അനുഭവിച്ച കാര്യങ്ങളെ കുറിച്ച് എല്ലാം എഴുതണമെന്നും എല്ലാം തുറന്നു പറയാവുന്ന ഒരു ദിവസം വരും എന്നും കാവ്യ പറയുന്നു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നപ്പോൾ ‘അമ്മ തളർന്നുപോയതാണ് ദിലീപിനെ കൂടുതൽ തളർത്തിയത്.
അന്നത്തെ സംഭവങ്ങൾക്കുശേഷം ദിലീപിന്റെ അമ്മയ്ക്ക് മെല്ലെ ഓർമ്മ പോവുകയായിരുന്നു. ഇപ്പോൾ അമ്മ ഒപ്പം ഉണ്ടെന്നേ ഉള്ളൂ ആരെയും തിരിച്ചറിയുന്നില്ല എന്ന് താരം പറയുന്നു. അടുത്തിടെ അമ്മ മഴയത്ത് നനഞ്ഞു നിൽക്കുന്നത് കണ്ടു ചോദിച്ചപ്പോൾ അച്ഛൻ കുടയെടുക്കാതെ പോയെന്നും അച്ഛനെ കാത്തിരിക്കുകയാണ് എന്നുമാണ് അമ്മ പറഞ്ഞത്. അച്ഛൻ മരിച്ചു പോയത് ഒന്നും ഓർമ്മയില്ല എന്ന് ചോദിച്ചപ്പോൾ അമ്മ കരയുകയായിരുന്നു എന്ന് കാവ്യ പറയുന്നു.