അടുത്തിടെ സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചു വരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ച ഗായികയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. വ്യാപകമായ വിമർശനങ്ങൾക്കും ഇത് തിരി കൊളുത്തി. ഒടുവിൽ ക്ഷമ ചോദിച്ച് ഗായിക രംഗത്തെത്തുകയായിരുന്നു. സെലിബ്രിറ്റികളുടെ ഓരോ ചുവടുകളും വസ്ത്രധാരണവും അത്രയേറെ സൂക്ഷ്മതയോടെയാണ് ആളുകൾ നോക്കി കാണുന്നത്.
ഇതിനെ ചൊല്ലി വലിയ രീതിയിലുള്ള സദാചാര ചർച്ചകളും നടക്കാറുണ്ട്. ഇപ്പോഴിതാ പ്രശസ്ത അമേരിക്കൻ ഗായിക മൈലി സൈറസിനെ കുറിച്ചുള്ള വിശേഷം ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. സംഗീതനിശയ്ക്കിടെ മൈലിയുടെ വസ്ത്രം ഊരി പോവുകയായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു സന്ദർഭം വളരെ ഔചിത്യപൂർവ്വം കൈകാര്യം ചെയ്തു ആലാപനം തുടരുകയായിരുന്നു ഗായിക.
ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആരുടേയും മനസ്സാന്നിധ്യം കൈവിട്ടു പോവുകയും വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ആണ് ചെയ്യുക. എന്നാൽ മൈലി സധൈര്യം അത് വേദിയിൽ നിന്ന് കൊണ്ടു തന്നെ കൈകാര്യം ചെയ്തു. മിയാമിയിൽ ഒരു പാർട്ടിയുടെ സംഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എൻബിസി ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു. ഷിമ്മർ ടോപ്പ് അണിഞ്ഞ് ആയിരുന്നു താരം വേദിയിലെത്തിയത്.
ഇതിനിടയിൽ മൈലി അണിഞ്ഞ ടോപ് ഉരിഞ്ഞു പോവുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ മൈലി ഉടൻതന്നെ ടോപ് മുറുകെ പിടിച്ചുകൊണ്ട് വേദിയുടെ പിൻ വശത്തേക്ക് പോവുകയായിരുന്നു. ഇതിനു എന്താണ് പ്രത്യേകത എന്ന് കരുതുന്ന ഒരുപാട് ആളുകൾ ഉണ്ടാവും. ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ അത് സംഗീതത്തെ ബാധിക്കാതെ മുന്നോട്ടു പോകുവാൻ മൈലിക്ക് സാധിച്ചത് അഭിനന്ദനാർഹമാണ്. വസ്ത്രം ഊരി പോകുന്നുണ്ട് എന്ന് തോന്നിയപ്പോൾ പാട്ടുപാടുന്നത് മൈലി നിർത്തിയില്ല.
പകരം വസ്ത്രം മുറുകെ പിടിച്ചു പാടിക്കൊണ്ട് തന്നെ സ്റ്റേജിന്റെ പുറകിലേക്ക് പോവുകയായിരുന്നു. പിന്നീട് ചുവപ്പു നിറത്തിലുള്ള ഒരു ബ്ലേസർ അണിഞ്ഞ് ഒന്നും സംഭവിക്കാത്തതു പോലെ ആലാപനം തുടരുകയായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തെ ഉചിതമായി കൈകാര്യം ചെയ്ത മൈലിയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകർ. വേദിയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ അത് ഫോക്കസ് ചെയ്ത് അതിലും വാർത്ത ഉണ്ടാക്കാൻ ശ്രമിക്കാതിരുന്ന കാമറ പ്രവർത്തകരെയും അഭിനന്ദിക്കുന്നവരുണ്ട്.
വസ്ത്രം ഊരി തുടങ്ങിയപ്പോഴും വേദിയിൽ ഒരു ബുദ്ധിമുട്ടും കാണിക്കാതെ സംഗീതനിശ മുന്നോട്ട് കൊണ്ടു പോയ ഗായികയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്നാണ് ആരാധകർ പറയുന്നത് . ആരാധകരുടെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മറുപടിയായി മൈലി രംഗത്ത് എത്തി. യാതൊരു ബുദ്ധിമുട്ടും അനുഭവിച്ചില്ല എന്നും ആ രാത്രി തീർത്തും ആഹ്ലാദകരം ആയിരുന്നു എന്നും താരം കുറിച്ചു. ആ രാത്രിയിലെ ഓരോ സെക്കൻഡും ഞാൻ ഇഷ്ടപ്പെടുന്നു എന്ന് മൈലി ട്വിറ്ററിലൂടെ കുറിച്ചു.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഒരു പാർട്ടിക്കിടയിൽ അവതരിപ്പിക്കുമ്പോഴായിരുന്നു മൈലിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. വസ്ത്രം ഉരിഞ്ഞു പോകുന്നതിന്റെ യാതൊരു ടെൻഷനോ ചമ്മലോ മുഖത്ത് കാണിക്കാതെ തികച്ചും പ്രൊഫഷണൽ ആയി തന്നെ മൈലി ആ സാഹചര്യത്തെ കൈകാര്യം ചെയ്തു. മൈലി വേദിയുടെ പിൻവശത്തേക്ക് പോയ വേളയിൽ പശ്ചാത്തല ഗായകർ ഗാനം ഏറ്റെടുത്ത് പെർഫോമൻസ് ഉചിതമായി മുന്നോട്ട് കൊണ്ട് പോയി. ഇതോടെ ഒരു പ്രതികൂല സാഹചര്യത്തിനും തന്റെ സംഗീതം തടസപ്പെടുത്താൻ സാധിക്കില്ലെന്ന് താരം തെളിയിച്ചു.