ജീവിതത്തിൽ അനുഭവിച്ച പരാജയങ്ങളെ മാറ്റി നിർത്താതെ ചേർത്തു നിർത്തി അവയെ ചവിട്ടു പടികൾ ആയി കണ്ടു ജീവിതത്തിൽ വലിയ വിജയം കൈവരിച്ച വ്യക്തിത്വം ആണ് രഞ്ജു രഞ്ജിമാർ. സമൂഹം തന്നെ ട്രാൻസ് വനിത എന്ന് ആണ് അംഗീകരിക്കുന്നതെങ്കിലും ഒരു സ്ത്രീ ആയി അറിയപ്പെടാൻ ആണ് ആഗ്രഹമെന്ന് രഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.
അഞ്ചു വയസുള്ളപ്പോൾ താൻ ഒരു പെൺകുട്ടിയാണെന്നു വീട്ടുകാരോട് വെളിപ്പെടുത്തിയപ്പോൾ രഞ്ജുവിന്റെ കുട്ടിത്വം ആയി ആണ് അവർ അതിനെ കരുതിയത്.എന്നാൽ വീട്ടുകാർ അത് അംഗീകരിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിരുന്നില്ല.
മനുഷ്യ നിർമിതമായ ചില സദാചാര വ്യവസ്ഥതയിലൂടെ ആണ് സമൂഹം ഇന്നും മുന്നോട്ട് പോകുന്നത്. ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം, പുരുഷൻ എങ്ങനെ ആയിരിക്കണം, ബന്ധങ്ങൾ എങ്ങനെ ആയിരിക്കുമെന്ന് ആദ്യമേ നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് ഈ സമൂഹം. സമൂഹം എന്ത് തന്നെ നിശ്ചയിച്ചു വെച്ചാലും എന്നിലെ സത്യത്തെ ഞാൻ അംഗീകരിക്കും എന്ന് രഞ്ജു തുറന്നു പറയുന്നു.
പുരുഷ ശരീരത്തോട് കൂടി ജനിച്ചുവെങ്കിലും മനസ് കൊണ്ട് ഒരു സ്ത്രീ ആയിരുന്നു രഞ്ജു. ഹൈ സ്കൂളിൽ ആയപ്പോൾ പൂർണമായും ആൺകുട്ടികൾ ഉള്ള ക്ലാസിൽ രഞ്ജു എത്തിയപ്പോൾ ആണ് ആൺകുട്ടികൾക്കിടയിൽ മുന്നോട്ട് പോകുവാൻ പ്രയാസമാണ് എന്ന് തിരിച്ചറിയുന്നത്. ഈ സമയത്ത് പെൺകുട്ടികളും അകലം പാലിക്കാൻ തുടങ്ങിയപ്പോൾ സ്കൂളിൽ ഒറ്റപ്പെട്ടത് പോലെ അനുഭവപ്പെട്ടു. പിന്നീട് ആശ്രയം കസിൻസ് മാത്രമായി.
ആദ്യമൊക്കെ വസ്ത്രധാരണത്തിൽ ആയിരുന്നു പെൺകുട്ടികളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ പിന്നീട് കളിപ്പാട്ടങ്ങൾ തുടങ്ങി പല വിഷയങ്ങളിലും പെൺകുട്ടികളുടെ ഇഷ്ടങ്ങൾ ആയിരുന്നു രഞ്ജുവിന്റേത്. രഞ്ജുവിലെ മാറ്റങ്ങൾ വീട്ടുകാർ അറിഞ്ഞപ്പോഴും ഒരിക്കലും അടിച്ചമർത്താൻ ശ്രമിച്ചില്ല.
പതിനേഴു വയസുള്ളപ്പോൾ തന്റെ ലിംഗത്തെ ചോദ്യം ചെയ്ത് സഹോദരൻ ശാരീരികമായി ഉപദ്രവിച്ചതോടെ ആണ് രഞ്ജു വീട് വിട്ട് ഇറങ്ങിയത്. പിന്നീട് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചും വേദനകൾ സഹിച്ചും ആയിരുന്നു രഞ്ജു ഇന്ന് കാണുന്ന ഉയരങ്ങൾ കീഴടക്കിയത്.
ഇപ്പോഴിതാ രഞ്ജുവിന്റെ വിവാഹത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വ്യാജവാർത്തകൾക്ക് മറുപടി നൽകുകയാണ് രഞ്ജു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു രഞ്ജുവിന് വിവാഹം.
വിദേശത്തുള്ള ഒരാളുമായി രഞ്ജു പ്രണയത്തിലാണെന്നും ഉടൻ വിവാഹം കഴിക്കും എന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്. വിദേശത്ത് വില കൂടിയ കാറും വീടും ഒക്കെ രഞ്ജുവിന് നൽകിയ ഒരാളാണ് കാമുകൻ എന്നും വാർത്തകൾ പ്രചരിച്ചു.വിവാഹം എന്താണെന്നും അത് തീർക്കുന്ന ഉത്തരവാദിത്വങ്ങൾ എന്താണെന്നും വളരെ വ്യക്തമായി മനസ്സിലാക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ആരെയെങ്കിലും പേരിനു വേണ്ടി വിവാഹം കഴിച്ച് പ്രഹസനം കാണിക്കുവാൻ തയ്യാറല്ലെന്ന് രഞ്ജു പങ്കുവെച്ചു.
സ്വയം മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. സ്വന്തം അനുഭവങ്ങളിലൂടെ തന്നെ ഈ സമൂഹത്തിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. തന്നെപ്പോലെ ഉള്ളവരിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി അറിയാം. അത് ഊഹിച്ചെടുക്കാൻ കഴിയും.
അതുകൊണ്ടു തന്നെ അത്തരം ക്യൂരിയോസിറ്റികളിൽ നിന്ന് നടക്കേണ്ടതല്ല വിവാഹം. രഞ്ജുവിനെ പോലെ ഉള്ളവരിലേക്ക് കടന്നു വരുന്ന ഭൂരിഭാഗം പ്രണയങ്ങളും വിവാഹങ്ങളും വളരെ കുറച്ചുകാലം മാത്രം നീണ്ടു നിൽക്കുന്നവയാണ്.
ഈ വിഭാഗത്തിലുള്ളവർ വിവാഹം കഴിച്ചാൽ വിജയിക്കില്ല എന്നല്ല. എന്നാൽ അങ്ങനെ ഒരു ഭാഗ്യപരീക്ഷണത്തിന് തൽക്കാലം രഞ്ജു തയ്യാറല്ല എന്ന് പങ്കുവച്ചു. അതിന് പിന്നാലെ പോയി വിമർശിക്കാനും കഥകൾ ഉണ്ടാക്കാനും നടക്കാതെ സ്വന്തം കുടുംബത്തിനു വേണ്ടി സമയം ചിലവാക്കുക എന്നും രഞ്ജു താക്കീത് നൽകി.
മറ്റുള്ളവർ പറയുന്ന തോന്നിവാസങ്ങൾ കേട്ട് തലകുനിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. രഞ്ജുവിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വ്യത്യസ്തമാണ്. ഈ വേദനകൾ എല്ലാം സഹിച്ച് ഇവിടെ നിൽക്കുന്നത് ഇതിനേക്കാൾ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് കൊണ്ടാണെന്ന് താരം തുറന്നു പറയുന്നു.
പ്രണയവും വിവാഹവും തന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് വിമർശിക്കുന്നവർ സ്വന്തം വീടിന്റെ പിൻവശത്തെ കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനും രഞ്ജു സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു..