മലയാള സിനിമ മേഖലയെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ച സംഭവം ആയിരുന്നു പ്രമുഖ നടിയെ കേസ്. 2017 ഫെബ്രുവരി 17ന് നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിൽ വച്ചായിരുന്നു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന വാഹനത്തിൽ നിന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായതോടെ അന്വേഷണത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിൽ പ്രതികൾ ഓരോരുത്തരെ പെട്ടെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ ആദ്യം മുതൽക്കേ ജനപ്രിയ നടൻ ദിലീപിന്റെ പേര് കേട്ടിരുന്നെങ്കിലും നടന്റെ അ റ സ്റ്റ് ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകർ ഏറ്റെടുത്തത്. നടിയോട് ഉള്ള വ്യക്തി വൈരാഗ്യം ആയിരുന്നു ദിലീപിനെ ഇതിലേക്ക് നയിച്ചതെന്ന് ശക്തമായ ആരോപണങ്ങൾ ഉയർന്നു. ദിലീപിന്റെ അ റ സ്റ്റി നെ തുടർന്ന് താരത്തിനെ ‘അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.
ഇതോടെ ദിലീപുമായി ബന്ധപ്പെട്ട വാർത്തകളും പഴയ അഭിമുഖങ്ങളും ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ദിലീപിന്റെ പഴയതും പുതിയതും ആയിട്ടുള്ള പല അഭിമുഖങ്ങളും വിശേഷങ്ങളും ആണ് വൈറലാവുന്നത്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമായിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് നവ്യ നായർ. മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡി ആയിരുന്നു ദിലീപ് നവ്യയുടേത്.
“മഴത്തുള്ളിക്കിലുക്കം”, “കുഞ്ഞിക്കൂനൻ”, “കല്യാണരാമൻ”, “പാണ്ടിപ്പട”, “ഗ്രാമഫോൺ”, “പട്ടണത്തിൽ സുന്ദരൻ” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വേഷമാണ് “നന്ദനം” എന്ന ചിത്രത്തിലെ ബാലാമണി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നവ്യയുടെ നായകൻ.
ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ആയിരുന്നു ആദ്യമായി നവ്യയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിക്കുന്നത്. പിന്നീട് 2005ൽ “കണ്ണേ മടങ്ങുക”, “സൈറ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ടാമതും താരം കരസ്ഥമാക്കി. ദിലീപിനെ കുറിച്ച് നവ്യ നായർ പറഞ്ഞ ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു പഴയ അഭിമുഖത്തിനിടെ ആണ് നവ്യ നായർ ദിലീപിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത്.
“ഇഷ്ടം” എന്ന സിനിമയിലൂടെ 2001ൽ ദിലീപിന്റെ നായികയായി മലയാളസിനിമയിലേക്ക് എത്തുമ്പോൾ ഒരു സ്കൂൾ വിദ്യാർഥിനിയായിരുന്നു നവ്യ. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഏതു അവസരത്തിലും തന്റെ ആദ്യ നായകൻ ദിലീപ് ആണെന്ന് പറയാൻ നവ്യ മറക്കാറില്ല. സിനിമയുടെ സെറ്റിൽ വെച്ച് ഫോട്ടോ എടുക്കുമ്പോൾ ദിലീപ് തോളിൽ കൈ വെച്ചപ്പോൾ ആ സമയത്ത് വല്ലാതെ നെഞ്ചിടിച്ചു എന്ന് നവ്യ പറഞ്ഞിരുന്നു.
നവ്യയുടെ പേടി മനസ്സിലാക്കി ദിലീപ് മാറ്റിനിർത്തി നവ്യയെ ഉപദേശിച്ചു. അങ്ങനെ സുപ്പീരിയോരിറ്റി ഒന്നുമില്ല എന്നും എന്നെ കണ്ടാൽ പേടിക്കേണ്ട എന്നും ദിലീപ് പറഞ്ഞു. നമ്മൾ ഒരേപോലുള്ള അഭിനേതാക്കളാണ്. നീ നായികയും ഞാൻ നായകനുമാണ്. അപ്പോൾ അതുപോലെ തന്നെ കാണണം. ഇവിടെ സുപ്പീരിയോരിറ്റി ഒന്നുമില്ല എന്നും ദിലീപ് കൂട്ടിച്ചേർത്തു. ഒരു ചേട്ടനെ പോലെ സ്നേഹത്തോടെ ആയിരുന്നു ദിലീപിന്റെ വാക്കുകൾ നവ്യയ്ക്ക് അനുഭവപ്പെട്ടത്.