മലയാള സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള കലാകാരി ആണ് സീമ ജി നായർ. നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച സീമ ജി നായർ പതിനേഴാം വയസിൽ കൊച്ചിൻ സംഘമിത്രയുടെ “കന്യാകുമാരിയിൽ ഒരു കടങ്കഥ” എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ആയിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുള്ള സീമ, പത്മരാജന്റെ “പറന്നുപറന്ന്” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
“ആശ്ചര്യചൂഡാമണി” എന്ന സിനിമയിലെ വൃന്ദ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സീമ ജി നായർ കരസ്ഥമാക്കി. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ അഭിനയിച്ചുവെങ്കിലും വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു താരം. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം “മാനസി” എന്ന മെഗാ പരമ്പരയിലൂടെ ആണ് സീമ ജി നായർ വീണ്ടും അഭിനയ രംഗത്ത് സജീവമായത്.
മികച്ച ഒരു അഭിനേത്രി മാത്രമല്ല നന്മനിറഞ്ഞ ഒരു മനസ്സിന് ഉടമ കൂടിയാണ് താരം എന്ന് മലയാളികൾക്ക് എല്ലാം അറിയാവുന്നതാണ്. കഴിഞ്ഞ 12 വർഷക്കാലമായി തന്നെക്കൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം സമൂഹത്തിനുവേണ്ടി ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് സീമ. “മേക്ക് വിഷ് ഫൗണ്ടേഷൻ” എന്ന ചാരിറ്റി സ്ഥാപനത്തിന്റെ സജീവ അംഗമാണ് താരം. പ്രശസ്ത സീരിയൽ താരം ശരണ്യയുടെ ചികിത്സ ചിലവിനായി സീമ നടത്തിയ സജീവപ്രവർത്തനങ്ങളെല്ലാം മലയാളികൾക്ക് അറിയാവുന്നതാണ്.
ശരണ്യയുടെ ചികിത്സയിൽ ഉടനീളം ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് കൊണ്ട് മാനസികമായും, സാമ്പത്തികമായും സഹായമേകി സീമ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ശരണ്യ ആശുപത്രിയിൽ ആയിരുന്നപ്പോൾ താരത്തിന്റെ ആരോഗ്യ വിവരങ്ങൾ ആരാധകരുമായി പങ്കു വെച്ചത് സീമ ആയിരുന്നു. ശരണ്യയുടെ വിയോഗം സീമയെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു. ഇപ്പോഴും സജീവമായിട്ടുള താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്.
സ്നേഹ സീമ എന്ന യൂട്യൂബ് ചാനലിന് ആരാധകർ ഏറെയാണ്. ഈ ചാനലിലൂടെയാണ് സീമ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കുന്നത്. ഇപ്പോഴിതാ തന്റെ ചാനലിലൂടെ സീമ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. എന്റെ ഇളയ മകന്റെ വിവാഹം എന്ന അടിക്കുറിപ്പോടെ ആയിരുന്നു സീമ വീഡിയോ പങ്കുവെച്ചത്. സീമയുടെ യൂട്യൂബ് ചാനൽ വഴി മകൻ ആരോമൽ ആയിരുന്നു വീഡിയോയിൽ എത്തിയത്.
ചിങ്കുടു വിവാഹിതയാവുകയാണ് എന്നും ആരോമൽ ആണ് ആരാധകരുമായി പങ്കുവച്ചത്. 23 വയസ്സുള്ള ചിങ്കുടുവിന്റെ വധു ലാവണ്യ ആണ്. ഇവരുടെ കല്യാണക്കഥ അവസാനം പറയാമെന്നും രോമൽ പറയുന്നുണ്ട്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തുകൊണ്ട് അരൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. എന്നാൽ ചിങ്കുടുവിന്റെ വിവാഹത്തിന് സീമയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതിന്റെ കാരണം മകൻ ആരോമൽ വെളിപ്പെടുത്തുന്നുണ്ട്.
അമ്മ ഷൂട്ടിംഗിന് പോയത് കാരണമാണ് വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാതിരുന്നത് എന്ന് മകൻ പറയുന്നു. ഇളയ മകന്റെ വിവാഹം എന്ന് സീമ ജി നായർ കുറിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.
താരത്തിനെ മോശമായി ചിത്രീകരിച്ചു കൊണ്ട് ഒരുപാട് കമന്റുകളും വാർത്തകളും ആയിരുന്നു ഇതിനു പിന്നാലെ വന്നത്. ഒടുവിൽ എല്ലാ വിവാദങ്ങൾക്കും അവസാനം ഇട്ടുകൊണ്ട് ചിങ്കുടു ആരാണെന്ന് വെളിപ്പെടുത്തി സീമ മറ്റൊരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.