“പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെ 1991ൽ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് കാവ്യ മാധവൻ. “അഴകിയ രാവണൻ”, “ഒരാൾ മാത്രം”, “ഭൂതക്കണ്ണാടി”, “കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്” തുടങ്ങി നിരവധി സിനിമകളിൽ
ബാലതാരമായി തിളങ്ങിയിട്ടുള്ള കാവ്യ മാധവൻ, ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ മാധവൻ മലയാള സിനിമയിൽ നായികയായി ചുവടുവെയ്ക്കുന്നത്.
ആദ്യ സിനിമയിലെ നായകൻ ആയ ദിലീപ് തന്നെ പിന്നീട് കാവ്യയുടെ ജീവിതത്തിലെ നായകൻ ആവുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കാവ്യാമാധവനോട് സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലുള്ള അടുപ്പം ആണ് മലയാളികൾക്ക്. “പെരുമഴക്കാലം”, “ഗദ്ദാമ” എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട് താരം.
സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. “ചന്ദ്രനുദിക്കുന്ന ദിക്കിൽ”, “ദോസ്ത്”, “തെങ്കാശിപ്പട്ടണം”, “ഡാർലിംഗ് ഡാർലിംഗ്”, “മീശ മാധവൻ”, “കൊച്ചി രാജാവ്”, “തിളക്കം” തുടങ്ങി ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വമ്പൻ വിജയം ആയിരുന്നു.
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജോഡികൾ ഏറെ ശേഷം യഥാർത്ഥ ജീവിതത്തിലും പിന്നീട് ഒന്നിക്കുകയായിരുന്നു. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായുള്ള വിവാഹ മോ ച ന ത്തിന് ശേഷം ആയിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.
കാവ്യയുമായുള്ള ബന്ധം ആണ് ഇവരുടെ വിവാഹ മോ ച ന ത്തി ന് കാരണമായത് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് ശേഷവും ഒരുപാട് പ്രതിസന്ധികളും നിറഞ്ഞ ജീവിതം ആയിരുന്നു ഇവരുടേത്. എങ്കിലും സന്തോഷകരമായ ഒരു കുടുംബജീവിതം ആണ് ഇവർ നയിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു കാവ്യ.
ഇവർക്ക് ഒരു മകൾ ഉണ്ട്, മഹാലക്ഷ്മി. മഞ്ജുവിന്റെ മകൾ മീനാക്ഷിയും അച്ഛൻ ദിലീപിനൊപ്പം ആണ് കഴിയുന്നത്. അനിയത്തി മഹാലക്ഷ്മിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മീനാക്ഷി പങ്കു വെക്കാറുണ്ട്. മികച്ച സ്വീകാര്യത ആണ് താരപുത്രികളുടെ ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്തതിനാൽ വളരെ അപൂർവമായി മാത്രമേ ആരാധകർക്ക് കാവ്യയുടെ പുതിയ ചിത്രങ്ങൾ ലഭിക്കാറുള്ളൂ.
കാവ്യയുടെ മറ്റൊരു ബിസിനസ് ആയിരുന്നു സ്വന്തം ബൊട്ടീക് ആയ ലക്ഷ്യ. ആദ്യമൊക്കെ വലിയ ബ്രാൻഡിങ് ആയിരുന്നെങ്കിലും പിന്നീട് അധികമൊന്നും ലക്ഷ്യയെക്കുറിച്ച് കേട്ടിരുന്നില്ല. ലക്ഷ്യ ഓൺലൈൻ വെബ്സൈറ്റ് ലോഞ്ചിന്റെ ഭാഗമായി സഹോദരൻ മിഥുനിനും നാത്തൂൻ റിയയ്ക്ക് ഒപ്പം മാധ്യമങ്ങളുടെ മുന്നിൽ എത്തിയിരിക്കുകയാണ് കാവ്യ. വസ്ത്ര വ്യാപാര രംഗത്തായിരുന്നു കാവ്യയുടെ അച്ഛന് ജോലി. അതുകൊണ്ട് വസ്ത്രവ്യാപാരം തന്റെ രക്തത്തിൽ ഉള്ളതാണെന്നു താരം പറയുന്നു.
ഇടയ്ക്കുവെച്ച് ബിസിനസ് മോശമായിരുന്നു. ഓണത്തിന് മീനാക്ഷി പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബിസിനസ് വീണ്ടും പച്ചപിടിക്കാൻ തുടങ്ങിയത് എന്ന് താരം തുറന്നു പറയുന്നു. ചിത്രത്തിൽ മീനാക്ഷിയും മഹാലക്ഷ്മിയും ധരിച്ച വസ്ത്രങ്ങൾ കണ്ടു ഇഷ്ടപ്പെട്ട് ഒരുപാട് ആളുകൾ ആണ് ലക്ഷ്യയിൽ ആ ഡിസൈൻ അന്വേഷിച്ച് എത്തിയത്. ഒപ്പം കാവ്യ അടുത്ത കാലത്ത് പങ്കെടുത്തിരുന്ന ചടങ്ങുകളുടെ ചിത്രങ്ങൾ വൈറൽ ആയതോടെ ലക്ഷ്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
രണ്ടു മക്കളും ചേർന്നാണ് ലക്ഷ്യയെ വീണ്ടും ഉയരങ്ങളിൽ എത്തിച്ചതെന്ന് കാവ്യ അഭിമാനത്തോടെ പറയുന്നു. മക്കൾക്ക് വേണ്ടി അത് ചെയ്തപ്പോൾ ഒന്നും തോന്നിയിരുന്നില്ല.
മീനാക്ഷി അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ വൈറലാകുമെന്നും ഒരിക്കലും കരുതിയിരുന്നില്ല. ഇതുപോലെ ഒരു തിരിച്ചുവരവ് ഉണ്ടാവും എന്ന് കാവ്യ പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ബിസിനസ് ആയി മുന്നോട്ട് പോവുകയായിരുന്നു ലക്ഷ്യ. എന്നാൽ ഇപ്പോൾ പഴയത് പോലെ ലക്ഷ്യ വീണ്ടും സജീവമായിരിക്കുകയാണ്.
മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം ചിത്രത്തിൽ ലക്ഷ്യയാണെന്ന് പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ഡിസൈനുകൾ ചോദിച്ചത് ലക്ഷ്യയെ സമീപിച്ചത്. മീനാക്ഷിയും മഹാലക്ഷ്മിയും അണിഞ്ഞ അതേ വസ്ത്രങ്ങൾ വേണമെന്ന് പറഞ്ഞു കൊണ്ട് പലരും സമീപിച്ചതായി കാവ്യ തുറന്നു പറയുന്നു.
കാവ്യയുടെ ഈ ബിസിനസിൽ സഹോദരൻ മിഥുൻ ആയിരുന്നു ആദ്യം മുതൽക്കേ ഒപ്പം ഉണ്ടായിരുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി എപ്പോഴും കൂടെയുള്ളത് ഏട്ടൻ മിഥുൻ ആണെന്ന് കാവ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്.