Movlog

Movie Express

ആ ചിത്രത്തിൽ മഞ്ജിവിനൊപ്പം അഭിനയിക്കാതിരിക്കാൻ സമ്മർദ്ദം ഉണ്ടായത് വെളിപ്പെടുത്തൽ !

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്ന് അറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എന്നാണ് മലയാളികൾ സ്നേഹത്തോടെ കുഞ്ചാക്കോ ബോബനെ വിളിക്കുന്നത്.

രണ്ടു ദശാബ്ദങ്ങളായി നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിൽ 90 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചാക്കോച്ചൻ “ധന്യ” എന്ന ചിത്രത്തിലൂടെ ആണ് ബാലതാരമായി അഭിനയരംഗത്തേക്ക് ചുവടു വെക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത “അനിയത്തിപ്രാവ്” എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

അതുവരെയുള്ള മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മാറി “അനിയത്തിപ്രാവ്”. മലയാള സിനിമാപ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആയിരുന്നു കുഞ്ചാക്കോ ബോബൻ- ശാലിനി. “അനിയത്തിപ്രാവ്”, “നക്ഷത്രതാരാട്ട്”, “നിറം” എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരജോഡികൾ വീണ്ടും ഒന്നിച്ചപ്പോൾ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്.

“കസ്തൂരിമാൻ”, “നരേന്ദ്രൻ മകൻ ജയകാന്തൻ വക”, “രാമന്റെ ഏദൻ തോട്ടം”, “ട്രാഫിക്”, “ടേക്ക് ഓഫ്”, “വൈറസ്”, “കല്യാണരാമൻ” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ചാക്കോച്ചൻ. മികച്ച നർത്തകൻ കൂടിയായ കുഞ്ചാക്കോ ബോബൻ ആരാധികയായ പ്രിയയെ ആണ് വിവാഹം കഴിച്ചത്. 2005ലായിരുന്നു ഇവരുടെ വിവാഹം. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് ഇസഹാക് എന്ന മകൻ പിറന്നത്.

2005ൽ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത കുഞ്ചാക്കോ ബോബൻ പിന്നീട് ചോക്ലേറ്റ് ഹീറോ എന്ന ഇമേജ് തിരുത്തി കുറിച്ചായിരുന്നു 2008ൽ തിരിച്ചുവന്നത്. പിന്നീട് വളരെ വ്യത്യസ്തവും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളായിരുന്നു താരം ചെയ്തത്.

ഇപ്പോഴിതാ മഞ്ജുവിനൊപ്പം അഭിനയിക്കാൻ നേരിടേണ്ടി വന്ന സമ്മർദ്ദങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ചാക്കോച്ചൻ. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു മഞ്ജു വാര്യർ.

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മഞ്ജു. അഭിനയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപുമായുള്ള താരത്തിന്റെ പ്രണയ വിവാഹം.

വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന മഞ്ജു വാര്യർ നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു “ഹൗ ഓൾഡ് ആർ യൂ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജുവിന്റെ നായകനായി എത്തിയത് കുഞ്ചാക്കോബോബൻ ആയിരുന്നു.

ചിത്രത്തിൽ മഞ്ജുവിന്റെ നായകൻ ആകുന്നതിന് ഒരുപാട് സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുഞ്ചാക്കോബോബൻ തുറന്നു പറയുന്നു. രണ്ടാം വരവിൽ മഞ്ജുവിന്റെ ആദ്യ ചിത്രമായിരുന്നില്ല “ഹൗ ഓൾഡ് ആർ യു”.

രഞ്ജിത്തും മോഹൻലാലും ഉള്ള ഒരു പ്രോജക്ട് ആയിരുന്നു മഞ്ജുവിന്റെ ആദ്യ സിനിമ. രണ്ടാം സിനിമ ആയിട്ടായിരുന്നു “ഹൗ ഓൾഡ് ആർ യൂ” കമ്മിറ്റ് ചെയ്തിരുന്നത്. മഞ്ജുവിനേക്കാൾ ബോബി-സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കളോട് കുഞ്ചാക്കോ ബോബന് കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നു.

ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറിയ “ട്രാഫിക്” എന്ന ചിത്രം നൽകിയത് അവരായിരുന്നു. നായിക പ്രാധാന്യമുള്ള ഒരു കഥയായിരുന്നില്ല ആദ്യം “ഹൌ ഓൾഡ് ആർ യു”.

ശ്രീനിവാസനും ചാക്കോച്ചനും ആയിട്ടാണ് ആണ് ആദ്യം ചിത്രം പ്ലാൻ ചെയ്തിരുന്നത്. ശാലിനിയെ വെച്ച് സിനിമ മുന്നോട്ട് കൊണ്ടു പോകാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. അപ്പോഴായിരുന്നു മോഹൻലാലും രഞ്ജിത്തും മഞ്ജുവാര്യരും ഒന്നിക്കുന്ന പ്രൊജക്റ്റിന്റെ വാർത്തകൾ പുറത്തു വന്നത്.

അങ്ങനെ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് ഒപ്പിടുകയായിരുന്നു. അപ്പോഴേക്കും കുഞ്ചാക്കോ ബോബന് സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കുഞ്ചാക്കോ ബോബൻ ഡേറ്റ് കൊടുത്തത് മഞ്ജുവാര്യർക്ക് അല്ലായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനുമായിരുന്നു. സിനിമയിൽ നിന്നും പിന്മാറണമെന്ന് സൂചനകൾ വന്നിരുന്നെങ്കിലും അതൊന്നും താരം കാര്യമാക്കിയില്ല. ഈ ചിത്രത്തിന് ശേഷം “വേട്ട ” എന്ന ചിത്രത്തിലും മഞ്ജുവും ചാക്കോച്ചനും വീണ്ടും ഒന്നിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top