Movlog

Movie Express

300 രൂപയായി ബാംഗ്ലൂർ സിറ്റിയിലെത്തി ; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കഥ

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ റെക്കോർഡുകൾ വാരി കൊണ്ടുപോയ സിനിമയാണ് കെ ജി എഫ്. കൂടാതെ ഇന്ത്യൻ സിനിമ മേഖലയ്ക്ക് ഒരു വഴിത്തിരിവായത് കെ ജി എഫ് തന്നെയാണ്. 2018ൽ പുറത്തിറങ്ങിയ കെ ജി എഫ് ഒന്നാം ഭാഗം മികച്ച പ്രേഷക സ്വീകാര്യതയായിരുന്നു നേടിയത്. ഈയൊരു സിനിമയ്ക്ക് ശേഷമാണ് യാഷ് എന്ന നടന് മേൽവിലാസം വരെ ലഭിക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ സിനിമ ഏറെ കാത്തിരിപ്പോടെ കാത്തിരുന്ന ചലച്ചിത്രമായിരുന്നു കെ ജി എഫ് ചാപ്റ്റർ 2.

എന്നാൾ ഇന്ന് ഇവിടെ നോക്കാൻ പോകുന്നത് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ യാഷ് എന്ന നടന്റെ യഥാർത്ഥ ജീവിതക്കഥയെ കുറിച്ചാണ്. കുട്ടികാലം മുതലേ യാഷിന് നാടനാകണം എന്നായിരുന്നു ആഗ്രഹം. തന്റെ ആഗ്രഹം നടത്താനുള്ള തിരക്കിന്റെ ഇടയിൽ സ്വന്തം പഠനം പോലും പൂർത്തികരിക്കാൻ തനിക്ക് കഴിഞ്ഞില്ല. എന്നാൾ യാഷ് പഠിച്ച് നല്ലൊരു ജോലി വാങ്ങണമെന്ന് മറ്റ് ഏത് മാതാപിതാക്കൾ ചിന്തിക്കുന്നത് പോലെ യാഷിന്റെയും മാതാപിതാക്കൾ ആഗ്രഹിച്ചു.

ഒരു ഇടത്തരം കുടുബത്തിൽ നിന്നുമാണ് യാഷ് വരുന്നത്. അച്ഛൻ കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഡ്രൈവറായിരുന്നു. അഭിനയം എന്ന സ്വപ്നം നടക്കാൻ യാഷ് ബാംഗ്ലൂരിൽ വന്നപ്പോൾ കൈയിൽ ആകെ ഉണ്ടായിരുന്നത് 300 രൂപയായിരുന്നു. എന്നാൾ ബാംഗ്ലൂർ എന്ന വലിയ നഗരത്തിൽ എത്തിയപ്പോൾ യാഷിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ഒടുവിൽ യാഷ് ഒരു നാടക ഗ്രൂപ്പിന്റെ ഭാഗമായി. പശ്ചാത്തല കലക്കാരനായും, ലൈറ്റ്മാനായും യാഷ് കൂറെ നാൾ ജോലി ചെയ്തു. എന്നാൾ അഭിനയ എന്ന മോഹം താൻ മനസ്സിൽ നിന്നും വിട്ടില്ലായിരുന്നു.

എന്നാൾ ഒരുപാട് നാളത്തെ കഷ്ടപ്പാടിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ പല മാറ്റങ്ങൾ വരാൻ തുടങ്ങി. പരമ്പരയിലൂടെയാണ് യാഷ് ആദ്യമായി സ്‌ക്രീനിൽ കാണുന്നത്. മിനിസ്‌ക്രീനിൽ ഒരുപാട് പരമ്പരകളിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. ശക്തമായ വേഷങ്ങളിലൂടെ യാഷ് മിനിസ്‌ക്രീനിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ഒടുവിൽ ആദ്യമായി യാഷ് 2007ൽ പുറത്തിറങ്ങിയ ജമ്പട ഹുടഗി എന്ന സിനിമയിലൂടെ ആദ്യമായി ബിഗ്സ്‌ക്രീനിൽ രംഗത്ത് തുടക്കം കുറിച്ചു.

പിന്നീട് താൻ അഭിനയിച്ച മിക്ക സിനിമകളിലും നായകനായി വേഷമിട്ടെങ്കിലും രണ്ട് മൂന്ന് ചലച്ചിത്രങ്ങൾ സൂപ്പർ ഹിറ്റായി മാറി. എന്നാൾ യാഷ് എന്ന നടനിൽ മേൽവിലാസം ഉണ്ടാക്കിയത് 2018ൽ ബിഗ്സ്‌ക്രീനിൽ പ്രദേർശിപ്പിച്ച കെ ജി എഫ് എന്ന ചലച്ചിത്രത്തിലൂടെയാണ്. ഇപ്പോൾ സിനിമ പ്രേമികൾ ഏറ്റെടുക്കുന്നത് കെ ജി എഫ് ചാപ്റ്റർ 2 എന്ന സിനിമയാണ്. ഒരു ദിവസം കൊണ്ട് നിരവധി പേരാണ് സിനിമ കാണാൻ ഇടയായത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top