പതിറ്റാണ്ടുകളായി മലയാളികളെ വളരെയധികം മോഹിപ്പിക്കുന്ന ഒരു ശബ്ദമാണ് ചിത്രയുടെ. സംഗീതലോകത്തെ വാനമ്പാടിയായ ചിത്രയ്ക്ക് ആരാധകർ നിരവധിയാണ്. ചിത്രയുടെ ഗാനങ്ങളും വലിയ സ്വീകാര്യതയോടെ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ചിത്രയുടെ സ്വകാര്യ ജീവിതവും പ്രേക്ഷകർക്ക് വളരെ സുപരിചിതം തന്നെയാണ്. ഏറെ വേദനയോട് മാത്രമേ ചിത്രയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചിത്രയെ സ്നേഹിക്കുന്നവർക്ക് ഓർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഒരു വലിയ വേദനയും ഉള്ളിലൊളിപ്പിച്ച കൊണ്ടാണ് ചിത്ര എന്നും എല്ലാവർക്കും മുൻപിൽ ഒരു പുഞ്ചിരിയോടെ നിൽക്കുന്നത്.
അകാലത്തിൽ മരിച്ച പൊന്നുമോളുടെ ഓർമ്മയിലാണ് ഇന്നും ചിത്ര എന്ന് പറയുന്നതാണ് സത്യം. മകളുടെ വേദന ചിത്രയെ ഒരുപാട് ആഴമുള്ള ഒരു കയത്തിലേക്ക് തന്നെയാണ് എറിഞ്ഞത് എന്നതാണ് സത്യം. മകൾ മരിച്ചതിനുശേഷം നിറചിരിയോടെ ഇന്നുവരെ ചിത്രയെ കാണാൻ സാധിച്ചിട്ടില്ല. ആ കണ്ണുകളിൽ വ്യാപിച്ചു കിടക്കുന്ന വിഷാദം മകൾക്കുവേണ്ടി ഉള്ളതാണെന്ന് എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും, ചിത്രയെന്നാൽ ഐശ്വര്യം തുളുമ്പുന്ന വിനയത്തോടെ സൗമ്യതയോടെ എല്ലാവർക്കും മുൻപിൽ ചിരിച്ചു നിൽക്കുന്ന ഒരു മുഖമായിരിക്കും ഓർമവരിക. എന്നാൽ ഉള്ളിന്റെ ഉള്ളിൽ ഒരുപാട് വേദനകൾ നിറച്ച ഒരു വ്യക്തിയാണ് ചിത്ര എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ചിത്രയുടെ ഹൃദയം ഇന്നും തുടിക്കുന്നത് കുഞ്ഞുമകൾ നന്ദനയ്ക്ക് വേണ്ടിയാണ്.
മകളുടെ വേർപാടിനുശേഷം ഏറ്റവും മകൾക്ക് പ്രിയപ്പെട്ട ഗാനവും താൻ ഉപേക്ഷിച്ചു എന്നാണ് ചിത്ര പറയുന്നത്.” എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ എന്ന പാട്ട് മകൾക്ക് വലിയ ഇഷ്ടമായിരുന്നു. നീണ്ടുനിൽക്കുന്ന രാത്രികളിലെ സ്റ്റേജ് ഷോകളിൽ ആ ഗാനം കേൾക്കുമ്പോൾ അവൾ ഉറക്കത്തിൽ ആണെങ്കിലും കണ്ണുകൾ തുറക്കുമായിരുന്നു. ആ പാട്ട് കഴിയുമ്പോൾ അവള് വീണ്ടും ഉറക്കം പിടിക്കും. വാവ എന്ന് വിളിക്കുന്നത് അവളെയാണ് എന്നാണ് അവൾ കരുതുന്നത്. ആ പാട്ട് ഒരുപാട് അവൾ ആസ്വദിച്ചിരുന്നു. അവളുടെ നഷ്ടത്തിനു ശേഷം ഇതുവരെ താൻ ആ പാട്ട് പാടുകയോ കേൾക്കുകയോ ചെയ്തിട്ടില്ല.
കുറേക്കാലത്തേക്ക് ആ പാട്ട് തനിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. അത്രമാത്രം മകളെ സ്നേഹിച്ചിരുന്നുവെന്നും ചിത്ര പറയുന്നുണ്ട്. ചിത്രയുടെ പാട്ടുകൾ വളരെ പെട്ടന്നായിരുന്നു ശ്രദ്ധനേടിയത്. അകാലത്തിൽ മകളെ നഷ്ടപ്പെട്ട ഒരു അമ്മയുടെ ദുഃഖം മലയാളികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ചിത്രയെ ആശ്വസിപ്പിക്കാൻ ഒരു വാക്കുകളും തികയില്ല എന്നതാണ് സത്യം.
