Movlog

Faith

മരണമടഞ്ഞ മകളെ തിരികെ ലഭിക്കാൻ ആയി ആന്ദ്രയിലെ ഒരു പിതാവ് കാത്തിരുന്നത് 38 ദിവസം

മക്കളുടെ അപ്രതീക്ഷിത വിയോഗം മാതാപിതാക്കളിൽ ഒരുപാട് ആഴത്തിലുള്ള മുറിവ് ആണ് ഉണ്ടാക്കുന്നത്. ചിലർക്ക് സമനില വരെ തെറ്റും. എന്നാൽ ആന്ധ്രാ പ്രദേശിൽ നടന്ന സംഭവം ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. മരിച്ച മകളെ തിരികെ ലഭിക്കാനായി മകളുടെ കുഴിമാടത്തിനു അരികിൽ പിതാവ് കാത്തിരുന്നത് 38 ദിവസങ്ങൾ. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് ഇതുവരെ കേട്ടിട്ടില്ലാത്ത ഈ സംഭവം നടക്കുന്നത്.

ക്രൈസ്തവ സ്മശാനത്തിന് സമീപം താമസിച്ചിരുന്ന 56 കാരനാണ് മരണമടഞ്ഞ മകളെ തിരികെ ലഭിക്കാനായി കുഴിമാടത്തിനു അരികിൽ കഴിഞ്ഞത്. മകളെ തിരികെ ലഭിക്കാനുള്ള ഏക മാർഗ്ഗം ഇതാണെന്ന് ഒരു മന്ത്രവാദി ഈ പിതാവിന് ഉപദേശിക്കുകയായിരുന്നു. മകളെ നഷ്ടപ്പെട്ട ആ പിതാവിൽനിന്നും 7 ലക്ഷം രൂപ ആ മന്ത്രവാദി കവർന്നെടുക്കുകയും ചെയ്തു. സംഭവം മനസ്സിലാക്കിയ പോലീസ് കുഴിമാടത്തിൽ അരികിലെത്തി പിതാവായ രാമുവിനോട് സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു. മന്ത്രവാദിയുടെ വാക്കുകളെ രാമു അന്ധമായി വിശ്വസിക്കുകയായിരുന്നു.

രാമുവിന്റെ മകൾ കോവിഡ് ബാധിച്ചാണ് മരിച്ചത്. 2014 മുതൽ കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു രാമുവിന്റെ മകൾ വാസ്ലു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു വാസ്ലു നാട്ടിലെത്തിയത്. നാട്ടിൽ എത്തിയതിനു ശേഷം ആയിരുന്നു ദാമുവിനെ മകൾക്ക് കോവിൽ ബാധിച്ചതും മരിച്ചതും. മകളുടെ മരണശേഷം രാമു കണ്ടുമുട്ടിയ മന്ത്രവാദി ആണ് അദ്ദേഹത്തിനെ കബളിപ്പിച്ചത്. മകളെ തിരികെ ലഭിക്കുവാനായി 41 ദിവസം കുഴിമാടത്തിനു അരികിൽ കാവൽ നിൽക്കണം എന്നായിരുന്നു മന്ത്രവാദി ഉപദേശിച്ചത്. ഈ കാര്യം പറഞ്ഞ് 7 ലക്ഷം രൂപ മന്ത്രവാദി രാമുവിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top