Movlog

Movie Express

നടൻ ബാലയും എലിസബത്തും വിവാഹിതരായി !

ഇന്ന് രാവിലെ 11.30 ന് തൃശൂര്‍ ദാസ് കോന്റിനെന്റല്‍ ഹോട്ടലില്‍വച്ചായിരുന്നു തെന്നിന്ത്യൻ സിനിമ താരം നടൻ ബാലയും എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. ഡോക്ടർ കൂടി ആയ എലിസബത്ത് കുന്ദംകുളം ചെറുവത്തൂര്‍ ഹൗസില്‍ പ്രൊഫ. ഉദയന്റെയും പ്രൊഫ. ഈസ്തര്‍ മണിയുടെയും ഇളയമകളാണ്. 2019 ലാണ് ബാല അമൃതയുമായി വിവാഹ മോചനം നേടുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ വിധികർത്താവായി എത്തിയ സമയത്താണ് അമൃതയും ബാലയും ഇഷ്ട്ടത്തിൽ ആകുന്നതും പിന്നീട് വിവാഹിതർ ആകുന്നതും. ഈ ബന്ധത്തിൽ ഒരു പെൺകുട്ടി ഉണ്ട്. photo credits -Canchannelmedia

നിലവിൽ മകൾ അമൃത സുരേഷിന്റെ കൂടെയാണ് താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബാല സെപ്തംബർ അഞ്ചിന് തന്റെ ജീവിതത്തിൽ വരാൻ പോകുന്നത് വലിയ ഒരു ദിനമാണ് എന്ന് അപ്ഡേറ്റ് ചെയ്തിരുന്നു. മുൻപ് ഷെയർ ചെയ്തിരുന്ന ഒരു വീഡിയോയിൽ ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ആരാധനയിൽ തുടങ്ങി ബാലയുമായുള്ള അടുത്ത സൗഹൃദം പ്രണമാവുകയായിരുന്നു. കോവിഡ് കാലമായതിനാൽ വളരെ ചുരുങ്ങിയ ആളുകൾ പങ്കെടുത്ത വിവാഹമായിരുന്നു ഇന്ന് നടന്നത്. പ്രോട്ടോകോൾ കാരണം ചെന്നൈയിൽ താമസിക്കുന്ന ബാലയുടെ അമ്മയ്ക്കും സഹോദരനും വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

തന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് ഉണ്ടായ ഏക ആഗ്രഹം ബാലയുടെ ഒരു പുതിയ ജീവിതമായിരുന്നു. അത് ഈ വിവാഹത്തിലൂടെ സാധിച്ചു കൊടുത്തിരിക്കുകയാണ് ബാല. മലയാളത്തിൽ വളരെ വലിയ ഒരു ഫാൻ ബേസ് താരത്തിന് ഉണ്ട്. കൂടാതെ സാമൂഹ്യ പ്രവർത്തനങ്ങൾ താരം ഇപ്പോൾ കൂടുതൽ ആയി ശ്രദ്ധ ചെലുത്തുന്നുണ്ട്. വിവാഹത്തിന് മുൻപ് അമ്മയുടെ അനുഗ്രം ഫോണിലൂടെ വാങ്ങിയ ശേഷമാണ് ബാല എത്തിയത്. ബാലയുടെയും എലിസബത്തിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് കല്യാണത്തില്‍ പങ്കെടുത്തത്. എലിസബത്തിന് രണ്ട് സഹോദരന്മാരാണ്. ഡാനിയലും ക്രിസ്റ്റഫറും. ഇരുവരും ഡോക്ടറാണ്. അവരുടെ കുടുംബവും വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു. സിനിമാതാരങ്ങളായ ഇടവേളബാബുവും മുന്നയും വിവാഹച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top