Movlog

Faith

പതിനെട്ടാം വയസിൽ 54കാരനെ വിവാഹം കഴിഞ്ഞ സീനത്തിന്റെ ജീവിത കഥ !

മലപ്പുറം സ്വദേശിനിയായ നടി സീനത്തിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. നാടകങ്ങളിൽ സജീവമായിരുന്ന സീനത്ത് ഒരു സിനിമ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുംകൂടിയാണ്. 2007ൽ പരദേശി എന്ന ചിത്രത്തിന് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. 1978 ൽ പുറത്തിറങ്ങിയ “ചുവന്ന തെരുവുകൾ” എന്ന ചലച്ചിത്രത്തിലൂടെയാണ് സീനത്ത് മലയാള സിനിമയിലേക്ക് എത്തുന്നത്. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ ടി മുഹമ്മദിനെ വിവാഹം കഴിക്കുമ്പോൾ 18 വയസ്സ് മാത്രമായിരുന്നു സീനത്തിന്റെ പ്രായം. നീണ്ട പതിനാറു വർഷങ്ങളുടെ ദാമ്പത്യ ജീവിതത്തിനുശേഷം ആയിരുന്നു ഇവർ വേർപിരിഞ്ഞത്.

നാടകീയമായ ഒട്ടേറെ സംഭവവികാസങ്ങൾക്ക് ശേഷമായിരുന്നു സീനത്തും കെ ടി മുഹമ്മദും വിവാഹിതരായത്. കോഴിക്കോട് കലിങ്ക തിയേറ്ററിൽ വച്ചായിരുന്നു ഇവർ പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്തായിരുന്നു സീനത്തിനെ കെ ടി നാടകത്തിലേക്ക് കൊണ്ടുവരുന്നത്.

അങ്ങനെയൊരിക്കൽ സീനത്തിനെ വിവാഹം ചെയ്തു തരുമോ എന്ന് സീനത്തിന്റെ ഇളയമ്മയോട് കെ ടി ചോദിക്കുകയായിരുന്നു. എന്നാൽ സീനത്തിന് ഈ വിവാഹം ഇഷ്ടമല്ലായിരുന്നു. കെ ടി യുടെ വിവാഹാഭ്യർത്ഥന നാട്ടിലെങ്ങും പാട്ടായതോടെ ഉറപ്പിച്ചു വെച്ച സീനത്തിന്റെ വിവാഹം വരെയും മുടങ്ങി. അപ്പോഴേക്കും ഫിലിം ഡെവെലപ്മെന്റ് അസോസിയേഷനിൽ ചെയർമാനായി സ്ഥാനമേറ്റിരുന്നു കെ ടി മുഹമ്മദ്.

പിന്നീട് കെ ടി തന്നെ സീനത്തിനെ വിവാഹം കഴിക്കുകയായിരുന്നു. പക്വതയില്ലാത്ത പ്രായത്തിൽ ആരംഭിച്ച ആ വിവാഹ ബന്ധം 16 വർഷം നീണ്ടു.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സീനത്ത് മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്നു. നാല് പതിറ്റാണ്ടുകളോളം നീളുന്ന അഭിനയ ജീവിതത്തിൽ മലയാള സിനിമയിലെ മുൻനിര സംവിധായകർക്കും സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിക്കാൻ സീനത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ ഭർത്താവുമായി പിരിഞ്ഞതിനുശേഷമായിരുന്നു അനിൽ കുമാറിനെ സീനത്ത് വിവാഹം കഴിക്കുന്നത്. രണ്ടു മക്കൾ ആണ് സീനത്തിന്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top