Movlog

Movie Express

ഫ്ളാറ്റിന് പിന്നാലെ പുതിയ വീടിന്റെ വിശേഷങ്ങളുമായി മൃദുല വിജയും യുവ കൃഷ്ണയും.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് മൃദ്‌വ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന മൃദുല വിജയും, യുവ കൃഷ്ണയും. ഒരു പതിറ്റാണ്ടോളമായി അഭിനയരംഗത്ത് സജീവമാണ് മൃദുല വിജയ്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള മൃദുല, സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന സീരിയലിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകനാണ് യുവ കൃഷ്ണ. ഇവരുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു. ഒരു പരമ്പരയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത ഇവരുടേത് പൂർണ്ണമായും ഒരു അറേൻജ്‌ഡ്‌ വിവാഹം ആണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷം മൃദുലയ്ക്കുള്ള സമ്മാനമായി പുതിയ ഫ്ലാറ്റിലെ പാലുകാച്ചൽ നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ജൂലൈ 8ന് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു താരദമ്പതികളുടെ വിവാഹം. കോവിഡ് പ്രതിസന്ധികളെ തുടർന്ന് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പുള്ള ഹൽദി ആഘോഷ ചിത്രങ്ങളും വിവാഹ വിരുന്നിന്റെ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഇപ്പോഴിതാ വീണ്ടുമൊരു പാലുകാച്ചൽ ചടങ്ങ് നടത്തുകയാണ് യുവ കൃഷ്ണയും മൃദുല വിജയും. ഇത്തവണ ഫ്ലാറ്റ് അല്ല ഒരു വീട് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് താരങ്ങൾ. പാലക്കാട് തിരുനെല്ലായിലുള്ള പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മൃദ്‌വ. പുതിയ വീടിന്റെ വിശേഷങ്ങളും പാലുകാച്ചൽ ചടങ്ങുകളും എല്ലാം താരങ്ങൾ തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരും ആണ് ഇവർക്ക് ആശംസകളുമായി മുന്നോട്ടുവന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top