Movlog

Kerala

പെട്രോൾ പമ്പിൽ എത്തിയ ആളുകൾ ഞെട്ടി ! 34.50 രൂപയ്ക്ക് പെട്രോൾ ..വിശ്വസിക്കാൻ ആവാതെ മലയാളികൾ.

കോഴിക്കോട് കോക്കല്ലൂർ ഉള്ള പെട്രോൾ പമ്പിൽ 34 രൂപ 50 പൈസയ്ക്ക് പെട്രോൾ. ഈ വാർത്ത കേൾക്കുന്ന ആളുകൾ ഒന്നും ഞെട്ടിക്കാണും. പെട്രോൾ വില സെഞ്ചുറി അടിച്ചിരിക്കുന്ന വേളയിൽ ഇത്തരം ഒരു വാർത്ത സത്യമാണോ എന്ന് സംശയിക്കുന്നു ഉണ്ടെങ്കിൽ സംഭവം യാഥാർഥ്യമാണ്. കോഴിക്കോട് കോക്കല്ലൂർ ഇലാണ് അല്പ സമയത്തേക്ക് നികുതി ഒഴിവാക്കിയ പെട്രോൾ ലഭിച്ചത്.യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഞെട്ടിക്കുന്ന വിലയിലുള്ള ഈ ഡിസ്കൗണ്ട്. കഴിഞ്ഞദിവസം വൈകിട്ട് മൂന്ന് മണിക്ക് ആണ് കോക്കല്ലൂർ പെട്രോൾ പമ്പിൽ 34.50 പൈസയ്ക്ക് പെട്രോൾ നൽകിയത്.

പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയവർ എല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടുക ആയിരുന്നു. ഒരു ലിറ്റർ പെട്രോളിന് ആകെ ചിലവ് വന്നത് 34.50 രൂപ മാത്രം. നികുതിയും ഡീലറുടെ കമ്മീഷനും എല്ലാം ഒഴിവാക്കി തുകയായിരുന്നു ഇത്. ഓരോ ലിറ്റർ പെട്രോളിനും നികുതിപ്പണം ഉപഭോക്താവിന് യൂത്ത് കോൺഗ്രസിന്റെ വകയായിരുന്നു. ഇന്ധനം അടിക്കുമ്പോൾ തന്നെ നികുതിപണം പ്രവർത്തകർ നേരിട്ട് കൈമാറി. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ആയിരുന്നു യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഇത്തരത്തിൽ വേറിട്ട ഒരു സമരം സംഘടിപ്പിച്ചത്.

കേരളത്തിലെ ജനങ്ങൾക്ക് നികുതിപ്പണം ഇല്ലാതാക്കി പെട്രോൾ എത്തിക്കുക എന്ന ആശയമാണ് ഈ സമരത്തിലൂടെ യൂത്ത് കോൺഗ്രസുകാർ ഉദ്ദേശിക്കുന്നത്. അടിസ്ഥാന വില നൽകി ഉപഭോക്താവിന് പെട്രോൾ നൽകുകയായിരുന്നു. സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും നികുതിപ്പണം ആയ കൊള്ള വ്യാപം യൂത്ത് കോൺഗ്രസുകാർ ആയിരുന്നു വായിച്ചത്. അൽപ സമയത്തേക്ക് മാത്രം ആയിരുന്നു ഈ ഡിസ്കൗണ്ട്. ഈ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സംസ്ഥാനത്തെ 100 പമ്പുകളിൽ ഇതേരീതിയിൽ സമരം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top