Movlog

India

വിവാഹ -മരണ ചടങ്ങുകൾക്ക്വീണ്ടും 20 ആളുകൾ മാത്രം, സ്കൂളുകളും കോളേജുകളും സിനിമാ തിയേറ്ററുകളും പൂട്ടി, ശക്തമായ ലോക്ക്ഡൗണിലേക്ക് രാജ്യ തലസ്ഥാനം

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോണിന്റെ ആശങ്കയിലാണ് ഇപ്പോൾ ലോകമെമ്പാടും ഉള്ള ജനത. ഒരുപാട് രൂപമാറ്റങ്ങൾ നടത്തിയ കോവിഡിന്റെ ഈ വകഭേദം ഇതുവരെയുള്ള കോവിഡ് വൈറസുകളെക്കാൾ പതിന്മടങ്ങ് അപകടകാരിയാണ് ലോകാരോഗ്യ സംഘടന തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. റീഇൻഫെക്ഷന് സാധ്യത കൂടുതലുള്ള ഓമിക്രോൺ വൈറസ് ദിനംപ്രതി ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ച ഓമിക്രോൺ വളരെ പെട്ടെന്നായിരുന്നു മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചത്. ഓമിക്രോൺ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത രാത്രി കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിനു പുറമേ കർണാടക, ഡൽഹി എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള കോവിഡ് വാക്സിനുകൾ ഓമിക്രോൺ പ്രതിരോധിക്കുമെന്ന് പറയുമെങ്കിലും ഇപ്പോഴും ആശങ്കകൾ വർദ്ധിക്കുകയാണ്.

കേരളത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് രാത്രി കർഫ്യു ഏർപ്പെടുത്തിയത്. പുതുവത്സരഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ. ഇപ്പോൾ ഡൽഹിയിലും നിയന്ത്രണം കടുപ്പിക്കുകയാണ്. ഓമിക്രോൺ വ്യാപനം ശക്തമായതിനെ തുടർന്ന് ഡൽഹിയിൽ ഭാഗികമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകളും കോളേജുകളും തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും അടച്ചുപൂട്ടി.

സ്വകാര്യ സ്ഥാപനങ്ങളിലും റസ്റ്റോറന്റ്, മെട്രോയും തുടങ്ങിയവയിൽ അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ അനുവാദം നൽകുകയുള്ളൂ. മാളുകളുടെ പ്രവർത്തനം ഓരോ ദിവസം ഇടവിട്ട് ആയിരിക്കും നടത്തുക. വിവാഹത്തിൽ ആളുകൾ പങ്കെടുക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തും. ഇതോടെ ഒരു മിനി ലോക്ക് ഡൗണിലേക്ക് കടക്കുകയാണ് ഡൽഹി. കഴിഞ്ഞ ആറുമാസത്തിനിടെ കോവിഡ് കേസുകളിൽ വലിയ തോതിലുള്ള വർദ്ധനവാണ് ഡൽഹിയിൽ കണ്ടുവരുന്നത്.

പ്രതിദിന കേസുകളിൽ തന്നെ 38% വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യമാണ് ഇപ്പോൾ കണ്ടുവരുന്നത്. ഓമിക്രോൺ രോഗബാധ രാജ്യത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഡൽഹി. മഹാരാഷ്ട്രയിലാണ്ഏറ്റവും കൂടുതൽ ഓമിക്രോൺകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാമത് ഡൽഹിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ 150ഓളം ഓമിക്രോൺ കേസുകൾ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ വിവിധ ഗ്രേഡുകൾ ആയിട്ട് ആണ് ഡൽഹി സർക്കാർ തിരിച്ചത്. അതിൽ ഏറ്റവും ആദ്യത്തെ ഘട്ടം ആണ് യെല്ലോ. ഇത് കഴിഞ്ഞാൽ ആണ് റെഡ് അലെർട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി രണ്ടു ദിവസത്തിൽ കൂടുതൽ 0.5ശതമാനത്തിൽ കൂടുകയാണെങ്കിൽ ആണ് യെല്ലോ അലെർട് ആവുക.

അങ്ങനെ ഒരു സാഹചര്യത്തിലേക്ക് ആണ് ഇപ്പോൾ ഡൽഹി എത്തിയിരിക്കുന്നത്. പലചരക്ക് കടകൾ ഒഴികെയുള്ള മറ്റു പ്രതിദിനം ആവശ്യങ്ങൾ ഇല്ലാത്ത കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും പ്രവർത്തിക്കുക. പ്രവർത്തന സമയം 10 മണി മുതൽ 8 മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ രാത്രികാല കർഫ്യു 10 മണി മുതൽ പുലർച്ചെ 5 മണി വരെ ആയിരിക്കും. സ്വകാര്യസ്ഥാപനങ്ങളിൽ ജീവനക്കാരിൽ പകുതി പേർ മാത്രമേ എത്താവു എന്ന് നിർദേശമുണ്ട്.


ബ്യൂട്ടിപാർലറുകളും സലൂണുകളും തുറന്നു പ്രവർത്തിക്കാൻ സാധിക്കും. രാഷ്ട്രീയപാർട്ടികളുടേയും മതപരം ആയിട്ടുള്ള കാര്യങ്ങളുടെ യാതൊരുവിധ ഒത്തുചേരലുകൾ ഡൽഹിയിൽ അനുവദിക്കില്ല.

ആരാധനാലയൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുമെങ്കിലും തീർത്ഥാടകർക്കും ഭക്തർക്കും അവിടെ പ്രവേശനമുണ്ടായിരിക്കില്ല. മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിൽ പങ്കെടുക്കാൻ ഉള്ളവരുടെ എണ്ണം 200 നിന്നും 20 ആയി ചുരുക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമായി പരിശോധിക്കുകയും മാസ്ക് ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top