Movlog

Movie Express

പ്രശസ്ത സിനിമാ സീരിയൽ താരം യമുന വിവാഹിതയായി

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ  യമുന വിവാഹിതയായി .അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ദേവൻ ആണ് വരൻ. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ  വിവാഹം .അടുത്ത ബന്ധുക്കൾ മാത്രം ആണ് വിവാഹത്തിന് പങ്കെടുത്തത് .യമുനയുടെ രണ്ടാം വിവാഹമാണിത് .സംവിധായകൻ എസ് പി മഹേഷ് ആയിരുന്നു യമുനയുടെ ആദ്യ ഭർത്താവ് .ആദ്യ വിവാഹത്തിൽ  യമുനയ്ക്ക് രണ്ടു പെൺകുട്ടികളാണുള്ളത് .

“ചന്ദനമഴ ” എന്ന പരമ്പരയിൽ യമുന അവതരിപ്പിച്ച  മധുമതി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു .കുടുംബപ്രേക്ഷകർക്കിടയിൽ യമുനയെ ഏറെ പ്രിയങ്കരിയാക്കിയ ഒന്നായിരുന്നു ഈ വേഷം .കൊല്ലം സ്വദേശിയായ യമുന തൊണ്ണൂറുകളിൽ ദൂരദർശനിലെ ഒരു ഓണം ആൽബത്തിൽ അഭിനയിച്ചു കൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത് .  പിന്നീട് സിനിമാ സീരിയൽ  മേഖലകളിൽ സജീമായി യമുന .”ജ്വാലയായ് ” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം യമുനയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top