കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട്ട് ക്ഷേത്രത്തിന് സമീപത്തുള്ള ലക്ഷ്മി നിവാസിൽ താമസിക്കുന്ന 28വയസുകാരി ഐശ്വര്യ, സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരിയുടെ ഭർത്താവ് സനിജിത്തിനൊപ്പം ഒളിച്ചോടിയത് വലിയ വാർത്തയായിരുന്നു. വലിയ വിമർശനങ്ങൾ ആയിരുന്നു ഈ സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.
മധുരയിൽ നിന്നും കഴിഞ്ഞ മാസം 22നായിരുന്നു ഇവരെ പോലീസ് പിടികൂടിയത്. കേസിൽ റിമാൻഡിലായിരുന്നു യുവതി കഴിഞ്ഞ ദിവസമാണ് അട്ടക്കുളങ്ങര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. റിമാൻഡിൽ നിന്നും ഇറങ്ങിയതിനു ശേഷം കൊല്ലം വെസ്റ്റ് പോലീസിൽ പരാതിയുമായി എത്തിയിരിക്കുകയാണ് യുവതി.
കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരിയുടെ ഭർത്താവുമായി ഒളിച്ചോടിയത് അല്ല എന്നും സനിജിത്ത് തന്നെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടു പോയതാണെന്നും യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ വീണ്ടും കേസ് അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പോലീസ്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് ലഹരി മരുന്ന് നൽകി യുവതിയെ ഉപയോഗിച്ചു എന്നും മോശം ദൃശ്യങ്ങൾ പകർത്തി എന്നും പരാതിയിൽ ഉണ്ട്.
ഉടുതുണി ഇല്ലാത്ത ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു സഹോദരിയുടെ ഭർത്താവ് യുവതിയെ തട്ടിക്കൊണ്ടുപോയത്. അയാളുടെ ഭീഷണി ഭയന്നാണ് മധുരയിൽ നിന്ന് അറസ്റ്റിലായപ്പോൾ ഇക്കാര്യങ്ങളൊന്നും പോലീസിനോട് വെളിപ്പെടുത്താതിരുന്നത് എന്ന് യുവതി പറയുന്നു.
അഞ്ചു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയേയും ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയ സഹോദരിയുടെ ഭർത്താവിനെയും മധുരയിൽ വച്ചായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്ത് അനിയത്തി ഒളിച്ചോടി എന്ന് വാർത്തകളായിരുന്നു ഇവർ നാടു വിട്ടതോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇത് വഴിയൊരുക്കി. എന്നാൽ ഈ കേസിൽ വലിയ വഴിത്തിരിവ് ആയിരിക്കുകയാണ് യുവതിയുടെ പുതിയ മൊഴി.
