Movlog

Faith

ഡോക്ടർ ആണ് ശരണ്യയുടെ ജീവൻ പിടിച്ചു നിർത്തിയത്.! റോബിനെ കുറിച്ച് ശരണ്യയുടെ അമ്മ.

ബിഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും ശക്തനായ ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. ഒരുപക്ഷേ ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായി ആയിരിക്കും ഇത്രത്തോളം ആരാധകരുള്ള ഒരു മത്സരാർത്ഥിയെ കാണാൻ സാധിക്കുന്നത്. ഇപ്പോൾ ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങി സിനിമയിലേക്ക് വരെ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ബിഗ് ബോസ്സ് വീട്ടിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടുകയായിരുന്നു റോബിൻ. അതാണ് അവിടെയുള്ള മത്സരാർത്ഥികൾ ചെയ്തിരുന്നത്.

ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിനെ കുറിച്ച് അന്തരിച്ച സീരിയൽ നടി ശരണ്യയുടെ അമ്മ പറയുന്ന വാചകങ്ങളാണ് ശ്രദ്ധനേടുന്നത്. എല്ലാവരും റോബിൻ എന്ന മത്സരാർത്ഥിയെ ഒറ്റപ്പെടുത്തിയിട്ടും എല്ലാവരോടും ചിരിച്ചു കൊണ്ടാണ് റോബിൻ അവിടെ നിന്നത്. ആ ചിരി തന്നെയാണ് നാട്ടുകാർക്കിടയിൽ അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു സ്ഥാനം നേടിക്കൊടുത്തത്. ആ ചിരി പലർക്കും ഒരു ഇൻസ്പറേഷൻ തന്നെയാണ്. ശരണ്യ ഉണ്ടായിരുന്നപ്പോൾ അവളും ബിഗ് ബോസിന്റെ ആരാധിക തന്നെയായിരുന്നു. കഴിഞ്ഞ സീസണിലെ മണിക്കുട്ടനെ ആയിരുന്നു അവൾക്ക് കൂടുതൽ ഇഷ്ടം. ഇത്രയും വലിയൊരു ഷോയിൽ ഡോക്ടറെ വലിയ മൂല്യമില്ലാത്ത പോലെയൊക്കെ ചിലർ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു മത്സരാർത്ഥി ഡോക്ടർ എന്ന് വിളിക്കേണ്ട റോബിൻ എന്ന് മാത്രം വിളിച്ചാൽ മതി എന്നു പറയുന്നത് കേട്ടു.

എന്നാൽ റോബിൻ അഞ്ചുവർഷം മെഡിക്കൽ ഓഫീസറായി രോഗികളെ രാത്രി വരെ പരിശോധിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ശരണ്യയെ 10 വർഷം ചികിത്സിച്ചത് ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഒരു പിജി ഡോക്ടർ ആണെങ്കിൽ പോലും വന്നിരിക്കുമ്പോൾ നമുക്ക് ഒരു ആശ്വാസമാണ്. എന്റെ അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യമാണിത്. ബിഗ് ബോസ് ഷോയിൽ ഓരോരുത്തരും റോബിനെ കുറിച്ച് പറയുന്നത് കേട്ട് തനിക്ക് വിഷമം തോന്നിയിരുന്നു. ശരിക്കും അഞ്ച് വർഷം മുൻപ് ശരണ്യക്ക് ഫിറ്റ്സ് വന്നു. ആ സമയത്ത് ഡോക്ടറെ വിളിച്ചു. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. അവിടെ എല്ലാത്തിനും ഒരുങ്ങി നിൽക്കുകയായിരുന്നു അവരെല്ലാം. ആ സമയം കൊണ്ടുപോയില്ലെങ്കിൽ മകൾ ഉണ്ടാകില്ലായിരുന്നു.

ചിലപ്പോളവൾ കോമയിലേക്ക് വരെ പോയേക്കാമായിരുന്നു. ഏതെങ്കിലും ഒരു ഡോക്ടറെന്റെ മകളെ സർജറി ചെയ്യാൻ സാധിക്കില്ലന്ന് പറഞ്ഞാൽ കുറച്ചുകാലം കൂടി ജീവിച്ചിരിക്കില്ലായിരുന്നു. ഐസിയുവൊന്നും ഒഴിവില്ലായിരുന്നിട്ടും അവർ ശരണ്യയ്ക്ക് വേണ്ടി പൈസ റെഡിയാക്കി. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ ആരായാലും അവരോട് ബഹുമാനം കാണിക്കണമെന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്. ശരണ്യയുടെ ജീവൻ നിലനിർത്തിയത് മുഴുവൻ ഡോക്ടർമാർ ആണെന്നും പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top