India

കേരളത്തിലും കർഫ്യൂ പ്രഖ്യാപിച്ചു – കോവിഡ് നെ നേരിടാൻ ലോക്ക്ഡൗൺ അനിവാര്യമെന്ന് കേന്ദ്രം- തീരുമാനം ഉടൻ

Loading...

കേരളത്തിൽ നാളെ മുതൽ രാത്രി കർഫ്യു നടപ്പിലാക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് കോർ കമ്മിറ്റി യോഗത്തിൽ ഇന്നെടുത്ത തീരുമാനമാണിത്. രാത്രി 9 മുതൽ പുലർച്ചെ 6 മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും രാത്രി യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. നാളെ മുതൽ ആയിരിക്കും രാത്രി കർഫ്യു നടപ്പിലാക്കുക. തല്ക്കാലം രണ്ടാഴ്ചത്തേക്ക് ആണ് രാത്രി കർഫ്യു തീരുമാനിച്ചിരിക്കുന്നത്. മാളുകൾ അടക്കം വലിയ ആൾക്കൂട്ടം ഉള്ള സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 7 മണി ആയി ചുരുക്കിയിട്ടുണ്ട്. 9 മണി വരെ എന്നുള്ള പ്രവർത്തന സമയം ആണ് 7 മണി ആയി ചുരുക്കിയത്. സെക്കൻഡ് ഷോ അവസാനിപ്പിച്ച് രാത്രി ഏഴു മണിയോടെ തിയേറ്ററുകളും പ്രവർത്തനം അവസാനിപ്പിക്കണം.

Loading...

സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം സ്വീകരിക്കണം എന്നത് ഒരു ഉത്തരവ് ആയി തന്നെ ഇറങ്ങാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. കർശനമായ നടപടികളിലൂടെ മാത്രമേ ഇനി കോവിഡ് വ്യാപനം കുറയ്ക്കാൻ സാധിക്കുകയുള്ളൂ . കണ്ടെയ്‌ൻമെൻറ് സോണുകളിൽ മാത്രമുള്ള നിയന്ത്രങ്ങൾ കൊണ്ട് വ്യാപനം കുറയ്ക്കാൻ സാധിക്കില്ല. അതിനാൽ സംസ്ഥാന വ്യാപകമായി നിയന്ത്രണങ്ങൾ ശക്തമാക്കാൻ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

Loading...

കോവിഡ് വ്യാപനം ഒരു വർഷം പിന്നിടുമ്പോൾ വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങൾ. മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം ലോക്ക് ഡൗണിനെ കുറിച്ച് തീരുമാനിക്കും എന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പ്രതികരിച്ചു. രാജ്യത്തെ സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. ഇന്നത്തെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടേ മുക്കാൽ ലക്ഷത്തിലേക്ക് ഉയർന്നിരിക്കുകയാണ്. മരണനിരക്കും ഉയർന്നു വരുന്ന സാഹചര്യത്തിൽ വീണ്ടും ഒരു ലോക്ക് ഡൗണിന്റെ സാദ്ധ്യതകൾ തള്ളിക്കളയാൻ സാധിക്കില്ല.

Loading...

സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആണ് കാണാൻ സാധിക്കുന്നത്. ഡൽഹിയിൽ ആറു ദിവസത്തെ ലോക്ക് ഡൗൺ ആണ് നിലവിൽ പ്രഖ്യാപിച്ചത്. ഡൽഹിക്ക് പിന്നാലെ പഞ്ചാബും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്പാ, ജിം, തിയേറ്ററുകൾ തുടങ്ങിയവ ഈ മാസം മുഴുവനും അടച്ചിടാൻ ആണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം. പല സംസ്ഥാനങ്ങളിലും രാത്രി കർഫ്യു നടപ്പിലാക്കുന്നുണ്ട്

Loading...
Loading...
Click to comment

You must be logged in to post a comment Login

Leave a Reply

To Top