Movlog

Food

അമിതവണ്ണം കുറയ്ക്കുവാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ .

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അമിതവണ്ണം .ജീവിതശൈലിയിലും ,ഭക്ഷണരീതികളും ,തൊഴിൽ മേഖലകളിലും വന്ന മാറ്റങ്ങൾ ആണ് ഇതിന് കാരണമാകുന്നത് .തിരക്കേറിയ ജോലികൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണം ഉണ്ടാക്കുവാനും കഴിക്കാനും ഭൂരിഭാഗം ആളുകൾക്ക്  സമയമില്ല .അങ്ങനെ ഫാസ്റ്റ് ഫുഡുകൾക്ക് അടിമപ്പെടുകയും ഒടുവിൽ അമിത വണ്ണം വെക്കുകയും ചെയ്യുന്നു

.അമിത വണ്ണം എന്നത് ഒരു സൗന്ദര്യ പ്രശ്നം അല്ല  .വലിയ അസുഖങ്ങൾക്ക്  ഇത് കാരണമാകുന്നു എന്നതാണ് ഭയാനകമായ വസ്തുത .പണ്ട് കാലങ്ങളിൽ തൊഴിൽ മേഖലയിൽ തന്നെ ഒരുപാട് വ്യായാമം ഉണ്ടാവുമായിരുന്നു .എന്നാൽ ഇന്ന് ജോലികൾ എല്ലാം യന്ത്രങ്ങൾ  ഏറ്റെടുത്തതോടെ  മനുഷ്യരുടെ വ്യായാമം കുറയുകയും അവർ പൊണ്ണത്തടിയന്മാർ ആയി മാറുകയും ചെയ്യുന്നു .

അമിത വണ്ണം കുറയ്ക്കുവാൻ ആയി ഒരുപാട് ചിക്ത്സകളും മരുന്നുകളും കഴിക്കുന്ന ആളുകൾ ഉണ്ട് നമുക്ക് ചുറ്റും .എന്നാൽ ഇത്തരം മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാവും എന്നവർ തിരിച്ചറിയുന്നില്ല .അമിതമായുള്ള ഉപ്പിന്റെയും മധുരത്തിന്റെയും ഉപയോഗം ശരീരഭാരം കൂട്ടുന്നു .അതിനാൽ കുടവയറും അമിത വണ്ണവും കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഇത് നിയന്ത്രിക്കുക എന്നതാണ് .ചിട്ടയായ ജീവിതവും ,വ്യായാമവും ,ആരോഗ്യപ്രദമായ ഭക്ഷണരീതികൾ കൊണ്ടും അമിതവണ്ണം കുറയ്ക്കാവുന്നതേയുള്ളൂ .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top