Movlog

Kerala

27 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഭാര്യ ബന്ധുവിന്റെ മകനുമായി അവിഹിതം ! മക്കൾ തിരിഞ്ഞു നോക്കുന്നില്ല..നൊമ്പരമായി രാജേന്ദ്രൻ നായരുടെ കഥ

സിനിമകളിലും കഥകളിലും കണ്ടും വായിച്ചും പരിചയിച്ചിട്ടുള്ള സംഭവവികാസങ്ങളാണ് ഇപ്പോൾ മലയാളികൾക്കിടയിൽ നടക്കുന്നത്.

ജീവിതവും ജീവനും വിയർപ്പാക്കി ഭാര്യക്കും മക്കൾക്കും വേണ്ടി ഒരായുസ്സ് മുഴുവൻ പ്രവാസലോകത്ത് അറബിയുടെ ആട്ടും തുപ്പും സഹിച്ചു ചുമടെടുത്തയാൾ നാട്ടിലെത്തിയപ്പോൾ ഭാര്യയും മക്കളും തിരിഞ്ഞുനോക്കുന്നില്ല. അവരെ പിരിഞ്ഞു അറബ് നാട്ടിൽ വെയിൽ കൊള്ളുമ്പോഴും മറ്റൊരു സ്ത്രീയുടെ മുഖം അദ്ദേഹത്തിന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.

മക്കൾക്കും ഭാര്യയ്ക്കും സന്തോഷം ഉണ്ടാകുന്നതിന് രാപകൽ അധ്വാനിച്ച് ലക്ഷങ്ങൾ മാസംതോറും നാട്ടിലേക്ക് അയച്ചു. എന്നാൽ ഭാര്യ വേറെ കൂട്ട തേടി പോവുകയായിരുന്നു. വെഞ്ഞാറമൂട് രാജേന്ദ്രൻ നായർ ആണ് നര ബാധിച്ച മുടിയും ആരോഗ്യമില്ലാത്ത ശരീരവുമായി ഒരു വീട്ടിൽ അനാഥനായി കഴിയുന്നത്. 27 വർഷം മുമ്പാണ് രാജേന്ദ്രൻ നായർ ഒമാനിലേക്ക് പറക്കുന്നത്. ഭാര്യയും മൂന്നു പെൺമക്കളും അടങ്ങുന്ന കുടുംബം ആണ് രാജേന്ദ്രന് ഉണ്ടായിരുന്നത്.

ഒമാനിൽ എത്തിയതിന് ശേഷം ചുമട് എടുക്കുന്നത് മുതൽ തറ തുടക്കുന്നത് വരെയുള്ള പണികൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇതിനിടയിൽ പല തവണ ഭാര്യയും മക്കളെയും ഒമാനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരുപാട് ചെറിയ ജോലികൾ ചെയ്ത് അദ്ദേഹം നല്ല രീതിയിൽ സമ്പാദിച്ചു. മൂന്നു പെൺമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി. രണ്ടു പെണ്മക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിക്കുകയും ചെയ്തു. വലിയ സ്ഥാനങ്ങളിൽ ജോലി ചെയ്യുകയാണ് ഇവർ. ഭാര്യ ഇപ്പോൾ ബന്ധുവിന്റെ മകനോടൊപ്പം മറ്റെവിടെയോ ആണ് എന്നാണ് രാജേന്ദ്രൻ അറിഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും അടക്കം ഒരുപാട് ആളുകൾ ഭാര്യയുടെ മോശം സ്വഭാവത്തെ കുറിച്ച് രാജേന്ദ്രൻ നായരെ വിളിച്ചു പറഞ്ഞിട്ടുള്ളതാണ്. ഒരു ഡ്രൈവറുമായിട്ട് ആയിരുന്നു ആദ്യം അവിഹിത ബന്ധമുണ്ടായിരുന്നത്. അയാൾ രാജേന്ദ്രന്റെ ഭാര്യയെ പല സ്ഥലത്ത് കൊണ്ടു പോവുകയും പല രാത്രികളിലും ഭാര്യയെ അമ്മ തിരഞ്ഞു നടന്നിട്ടുണ്ടെന്നും രാജേന്ദ്രൻ നായർ പറഞ്ഞു. ഒരുപാട് പയ്യന്മാരുടെ കൂടെ കിടന്നിട്ടുണ്ട് രാജേന്ദ്രന്റെ ഭാര്യ.

ഏറ്റവുമൊടുവിൽ മൂന്നു മാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ഓമനിലെത്തിയപ്പോഴും മറ്റൊരാളുമായി പോകുവാൻ തയ്യാറെടുക്കുകയായിരുന്നു. അങ്ങനെ നാട്ടിലേക്ക് തന്നെ പറഞ്ഞയക്കേണ്ടി വന്നു. 120 പവന്റെ സ്വർണമാണ് ഭാര്യക്കും മക്കൾക്കും രാജേന്ദ്രൻ വാങ്ങിച്ചു കൊടുത്തു വിട്ടിട്ടുള്ളത്. ഏകദേശം മുന്നൂറോളം ആണുങ്ങളെ രാജേന്ദ്രൻ ഗൾഫിലേക്ക് ജോലിക്ക് എത്തിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ പണം എല്ലാം കൈകാര്യം ചെയ്‌തത്‌ ഭാര്യയായിരുന്നു. ഒമാനിൽ നിന്ന് ഭാര്യയുടെ അക്കൗണ്ടിലേക്ക് ആണ് രാജേന്ദ്രൻ പണം അയക്കാറുള്ളത്.

ഏഴു വർഷങ്ങൾക്കു മുമ്പാണ് നാട്ടുകാർ ഭാര്യയെ കുറിച്ച് മോശമായി ആദ്യമായി അറിയുന്നത്. അങ്ങനെയാണ് ഭാര്യയെ ഒമാനിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. എന്നാൽ ഒമാനിൽ വന്നപ്പോൾ വിതുര സ്വദേശിയായ ഒരു ഇലക്ട്രീഷ്യനുമായി ഭാര്യ ബന്ധത്തിൽ ആയതുകൊണ്ട് രാജേന്ദ്രൻ നാട്ടിലേക്ക് തന്നെ അവരെ അയച്ചു. എന്നിട്ടും നാട്ടിലേക്ക് പണം അയക്കാൻ മടിച്ചില്ല. ഭാര്യയുടെ പേരിൽ തന്നെ വീണ്ടും പണം അയച്ചു കൊണ്ടിരുന്നു. തുടർന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് വന്നപ്പോഴായിരുന്നു മറ്റൊരു ബന്ധം രാജേന്ദ്രൻ അറിയുന്നത്.

രാജേന്ദ്രന്റെ അടുത്ത ബന്ധുവിന്റെ മകനോടൊപ്പം ആണ് ഭാര്യക്ക് ബന്ധം ഉള്ളതെന്ന് മനസിലായി. സ്വന്തമായി ഒരു രൂപ പോലും രാജേന്ദ്രനില്ല. ഇപ്പോൾ ആശുപത്രി ചിലവുകൾ എല്ലാം സഹോദരങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മക്കൾ ആരും സഹകരിക്കുന്നില്ല. മരിച്ചാൽ പോലും ഭാര്യയുമായി ഒരു ബന്ധവും ഉണ്ടാകില്ല എന്ന് രാജേന്ദ്രൻ വ്യക്തമാക്കി. കണ്ണ് ഓപ്പറേഷനുള്ള ചികിത്സാച്ചിലവും വീടിന്റെ ജപ്തി ഒഴിവാക്കാനുള്ള മാർഗങ്ങളും ആണ് ഇപ്പോൾ രാജേന്ദ്രന് ആവശ്യം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top