Movlog

Faith

രാജ്യത്തിനു വേണ്ടി വീരമൃത്യു മരിച്ച വൈശാഖിന്റെ അച്ഛന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു ! കണ്ണീർ പ്രണാമം

സിനിമ കാണുമ്പോഴും ക്രിക്കറ്റുകളി കാണുമ്പോഴും മാത്രം ഉണരുന്ന ദേശഭക്തി ആണ് മിക്ക ആളുകൾക്കും ഉള്ളത്. സിനിമക്കാരെയും കായിക താരങ്ങളെയും നെഞ്ചിലേറ്റി നടക്കുന്നവർ ഒരിക്കൽ പോലും നമ്മുടെ നാടിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ഓർക്കാറില്ല. നാടിനായി ഓരോ പട്ടാളക്കാരും ചെയ്യുന്ന ത്യാഗങ്ങൾ കുറിച്ച് ആരും ചിന്തിക്കാറില്ല. കടുത്ത വെയിലും അസഹനീയമായ തണുപ്പും സഹിച്ച് ജന്മനാടിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ പണയം വെക്കുന്നവരാണ് ഓരോ പട്ടാളക്കാരനും. കഠിനാധ്വാനവും ആത്മസമർപ്പണവും ദൃഢനിശ്ചയവും ഉള്ള ദേശസ്നേഹികൾ മാത്രമാണ് പട്ടാളക്കാർ ആവുന്നത്.

രാജ്യ സ്നേഹവും ത്യാഗവുമാണ് ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ വേദവാക്യം. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു നാടിനെ നടുക്കിയ ഒരു സംഭവം ജമ്മു കാശ്മീരിൽ നടന്നത്. കൊട്ടാരക്കര കുടവട്ടൂർ ഗ്രാമത്തിന്റെ സ്വന്തം പുത്രൻ വൈശാഖ് പൂഞ്ചിലെ തീ വ്ര വാദി കളുമായി ഉള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു. വൈശാഖിന്റെ ജീവത്യാഗം ഒരു നൊമ്പരം ആയി മാറിയിരിക്കുകയാണ്. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായ ഏറ്റുമുട്ടലുണ്ടായത്.

തിങ്കളാഴ്ചയായിരുന്നു ജമ്മുകാശ്മീരിലെ പൂഞ്ച് എന്ന ജില്ലയിൽ ഏറ്റുമുട്ടലുണ്ടായത്. 2004 ലെ കഴിഞ്ഞ് 17 വർഷങ്ങൾക്ക് ശേഷമാണു ഇത്രയും ഭീ കരമായ ഒരു ഏറ്റുമുട്ടൽ ഇവിടെ ഉണ്ടാവുന്നത്. 5 സൈനിക ഉദ്യോഗസ്ഥരുടെ ജീവനുകളാണ് ഏറ്റുമുട്ടലിൽ നഷ്ടമായത്. നായബ് സുബേദാർ ജസ്വിന്ദർ സിംഗ്, നായിക് മൻദീപ് സിങ്, ഗജൻ സിംഗ്, സരാജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാല് ഉദ്യോഗസ്ഥർ. തീ വ്ര വാ ദികളുടെ സാന്നിധ്യം അറിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് രാജ്യത്തിനുവേണ്ടി അഞ്ചു ജവാന്മാർ ജീവത്യാഗം ചെയ്തത്.

വൈശാഖിന്റെ വീരമൃത്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. നാടിനു വേണ്ടി ജീവത്യാഗം ചെയ്ത മകനെ കുറിച്ച് ഓർത്തു അഭിമാനം കൊള്ളുകയാണ് വൈശാഖിന്റെ അച്ഛൻ. തിങ്കളാഴ്ച ഉച്ചയോടെ വിവരമറിയുമ്പോൾ ആദ്യം വൈശാഖിന്റെ കുടുംബം അത് വിശ്വസിച്ചിരുന്നില്ല. സ്റ്റേഷൻ അതിർത്തിയിൽ ഉള്ളവരായിരുന്നു വീട്ടിൽ വന്നു വിവരമറിയിച്ചത്. വൈശാഖ് ഡ്യൂട്ടിയിൽ ഇരിക്കവേയായിരുന്നു സംഭവം നടന്നതെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നായിരുന്നു സേനാവിഭാഗം അറിയിച്ചത്.

ചെറുപ്പംമുതലേ സൈന്യത്തിൽ ചേരണം എന്ന് വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു വൈശാഖ്. പഠനകാലത്തു തന്നെ കായികരംഗത്തും സജീവമായിരുന്നു. സൈന്യത്തിലേക്ക് ആദ്യത്തെ തവണ സെലക്ഷൻ കിട്ടിയില്ലെങ്കിലും രണ്ടാംതവണ പരിശ്രമിച്ചു വിജയിക്കുകയായിരുന്നു. സേനയിൽ ചേർന്നതിനു ശേഷം വൈശാഖിന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായൊരു വീട് ആയിരുന്നു. പുതുവർഷ ദിനത്തിൽ ആയിരുന്നു ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ സ്വരുക്കൂട്ടിയും, വായ്പയും ചേർത്ത് വീട് എന്ന തന്റെ സ്വപ്നം വൈശാഖ് യാഥാർഥ്യമാക്കിയത്.

എന്നാൽ തന്റെ സ്വപ്ന വീട്ടിൽ ഒരു അവധിക്കാലം മാത്രമാണ് വൈശാഖിന് താമസിക്കാൻ കഴിഞ്ഞത്. നാലു മാസം മുമ്പായിരുന്നു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. 24 വയസ്സ് മാത്രം പ്രായമുള്ള വൈശാഖ് 2017 ലാണ് സൈന്യത്തിൽ ചേർന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനുശേഷം പഞ്ചാബിൽ ആയിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. തുടർന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഇനിയുള്ള വരവിൽ സഹോദരിയുടെ വിവാഹം നടത്തണമെന്ന് ആയിരുന്നു വൈശാഖിന്റെ ആഗ്രഹം. എന്നാൽ ആഗ്രഹങ്ങളെല്ലാം ബാക്കി വെച്ചു ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി യുവ സൈനികൻ വിടവാങ്ങി ഇരിക്കുകയാണ്. അച്ഛന്റെ വാക്കുകൾ കേൾക്കാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top