Kerala

വിസ്മയ കേസിൽ നിർണായക വഴിത്തിരിവ് ! കിരണിന്റെ സഹോദരിക്ക് വിസമയ അയച്ച മെസ്സേജ് പുറത്ത്- നിർണായക തെളിവുകൾ.

ശാസ്താംകോട്ടയിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ വിയോഗം മലയാളക്കരയെ തന്നെ നൊമ്പരപ്പെടുത്തിയിരുന്നു. 100 പവനും ഒന്നര ഏക്കർ ഭൂമിയും 10 ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനമായി നൽകിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന വിസ്മയ കേരളത്തിലെ ഒരുപാട് പെൺകുട്ടികളുടെ പ്രതിരൂപമാണ്. വിസ്മയയുടെ വിയോഗത്തിനെ തുടർന്ന് ഭർത്താവും അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഭർത്താവ് കിരൺ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ വിസ്മയ മരിച്ചതിനുശേഷം ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. ഭർത്താവിൽ നിന്നുള്ള പ്രശ്നങ്ങൾ സഹിക്കാനാവാത്ത കാര്യം കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ്പ് വഴി യുവതി അറിയിച്ചിരുന്നു. ഇതെല്ലാം കേസിൽ നിർണായക തെളിവുകളാകും.

കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും തന്നെ രക്ഷിക്കണമെന്ന് വിസ്മയ പറയുന്ന ചാറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്ന വിസ്മയ എറണാകുളം സ്വദേശിയായ മനശാസ്ത്ര വിദഗ്ധനോട് സംസാരിച്ചിരുന്നു. സ്ത്രീധന പ്രശ്നങ്ങളെ കുറിച്ചും വിസ്മയ പരാതി പറഞ്ഞത് തെളിവായി ഹാജരാക്കിയിട്ടുണ്ട്. കിരണിന്റെ മർദ്ദനവും മാനസിക പ്രശ്നങ്ങളും കാരണം ജീവനൊടുക്കൽ വക്കിൽ ആണെന്ന് വിസ്മയ പ്രതിയോട് തന്നെ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ വിസ്മയയെ നിരന്തരം പ്രശ്നങ്ങളിലേക്ക് തള്ളിയിട്ടിരുന്നു കിരൺ. അതുകൊണ്ട് ജീവനൊടുക്കാൻ പ്രേരിപ്പിക്കൽ, സ്ത്രീധനമാവശ്യപ്പെടുക, സ്ത്രീധനം വാങ്ങുക എന്നീ കുറ്റങ്ങളാണ് പ്രതിക്കു മേൽ ചുമത്തിയിട്ടുള്ളത്.

സർക്കാർ ജീവനക്കാരനായ കിരൺ കൂടുതൽ സ്ത്രീധനം ലഭിക്കും എന്ന് കരുതിയതായിരുന്നു വിസ്മയയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിനുശേഷം അതൊന്നും ലഭിക്കില്ലെന്ന് മനസ്സിലായപ്പോൾ വിസ്മയ മാനസികമായും ശാരീരികമായും പ്രശ്നങ്ങളിലേക്ക് ആണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സ്ത്രീധനമായി നൽകിയ കാർ പ്രതിക്ക് ഇഷ്ടമല്ലാത്തത് ആയിരുന്നു വിസ്മയയെ ഉപദ്രവിക്കാനുള്ള പ്രധാനകാരണം. വിസ്മയയുടെ വീടിന് മുന്നിൽ അച്ഛനും സഹോദരനും മുന്നിൽവെച്ച് പോലും പ്രതി പരസ്യമായി സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ ഉപദ്രവിച്ചിരുന്നു. ജൂൺ 21 നാണ് ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അടുത്തദിവസം തന്നെ കിരൺ കുമാറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് കിരണിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

വിസ്മയ കേസിൽ ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയെ ആയിരുന്നു അന്വേഷണ ചുമതല ഏർപ്പെടുത്തിയത്. മൃതദേഹ പരിശോധന റിപ്പോർട്ടിൽ വിസ്മയയുടേത് തൂങ്ങിമരണം ആണ് എന്ന് സ്ഥിരീകരിച്ചു. ഓഗസ്റ്റ് ആറിനായിരുന്നു കിരൺകുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് വിസ്മയയുടെ കേസിൽ നടക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് റൂറൽ എസ് പി കെ ബി രവി പറയുന്നു. എന്നാൽ ഇപ്പോഴും അതൊരു ജീവനൊടുക്കൽ ആയി തന്നെയാണ് കണക്കാക്കിയിട്ടുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top