Movlog

Movie Express

പ്രണയദിനത്തിൽ വിസ്മയിപ്പിക്കാൻ ഒരുങ്ങി താരപുത്രി വിസ്മയ

സൂപ്പർ താരങ്ങളെ പോലെ തന്നെ പ്രശസ്തരാണ് അവരുടെ മക്കളും. താരങ്ങളുടെ മക്കളുടെ സിനിമാപ്രവേശനം മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. താരങ്ങളുടെ കുടുംബ വിശേഷം അറിയാനും ആരാധകർക്ക് ഒരുപാട് കൗതുകമാണ്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ അച്ഛനെ പോലെ തന്നെ പ്രശസ്തയാണ്. അച്ഛനെയും ചേട്ടൻ പ്രണവിനെയും പോലെ മാർഷ്യൽ ആർട്സിൽ ഉള്ള വിസ്മയയുടെ പ്രാവിണ്യം മലയാളികൾക്ക് സുപരിചിതമാണ്സി.

സിനിമയിലൊന്നും അഭിനയിച്ചിട്ട് ഇല്ലെങ്കിലും താരപുത്രി വിസ്മയ മോഹൻലാലിനും ആരാധകർ ഏറെയാണ്. വിസ്മയ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. നടനവിസ്മയം മോഹൻലാലിന്റെ മകൾ വിസ്മയയുടെ കവിതാസമാഹാരം ഫെബ്രുവരി 14, പ്രണയ ദിനത്തിൽ പ്രകാശനം ചെയ്യാൻ ഒരുങ്ങുകയാണ്. “ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ്” എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം പെൻഗ്വിൻ ബുക്സ് ആണ് പുറത്തിറക്കുന്നത്. താര പുത്രിയുടെ എഴുത്തിന്റെ വൈഭവം ലോകം കീഴടക്കി വലിയ വിജയമായി തീരും എന്ന് പ്രതീക്ഷിക്കാം.

മോഹൻലാലിനു പിന്നാലെ മകൻ പ്രണവ് മോഹൻലാൽ സിനിമയിലേയ്ക്ക് എത്തിച്ചേർന്നിരുന്നു എങ്കിലും മകൾ വിസ്മയ അഭിനയത്തിലേക്ക് അല്ല സാഹിത്യത്തിലേക്ക് ആണ് കടന്നിരിക്കുന്നത്. സഹോദരിയുടെ പുതിയ സംരംഭത്തിന് സഹോദരൻ പ്രണവും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. അടുത്തിടെ ആന്റണി പെരുമ്പാവൂറിന്റെ മകൾ അനീഷയുടെ വിവാഹചടങ്ങിൽ വിസ്മയ കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നു. മോഹൻലാലിൻറെ സന്തതസഹചാരി ആണ് ആന്റണി പെരുമ്പാവൂർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top