Movlog

Movie Express

ദിവ്യപിള്ള മനസ്സിൽ പോലും കരുതിക്കാണില്ല ഇതുപോലൊരു സർപ്രൈസ്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് ദിവ്യ പിള്ള. വിനീത് കുമാർ സംവിധാനം ചെയ്ത “അയാൾ ഞാൻ അല്ല” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം സ്വപ്നങ്ങളിൽ പോലും ഒരു നടി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദുബൈയിൽ ജനിച്ചുവളർന്ന ദിവ്യ പിള്ള, നടി കാവ്യ മാധവന്റെ സഹോദരൻ മിഥുന്റെ വിവാഹത്തിന് എത്തിയതോടെ ആയിരുന്നു സിനിമയിലേക്കുള്ള പ്രവേശനം ലഭിച്ചത്.

കാവ്യയുടെ സഹോദരൻ മിഥുൻ വിവാഹം കഴിച്ചത് ദിവ്യയുടെ അടുത്ത സുഹൃത്തിനെയാണ്. ഇവരുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തപ്പോൾ ആയിരുന്നു “അയാൾ ഞാനല്ല” എന്ന ചിത്രത്തിലെ സംവിധായകനായ വിനീത് കുമാറിനെ കണ്ടുമുട്ടുന്നത്. അങ്ങനെയായിരുന്നു ഈ സിനിമയിലേക്ക് ദിവ്യ പിള്ളയ്ക്ക് ക്ഷണം ലഭിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ “ഊഴം” എന്ന സിനിമയിലെത്തുകയായിരുന്നു താരം.

ദുബായിൽ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ദിവ്യയ്ക്ക് പിന്നീട് സിനിമയും ജോലിയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല എന്ന് മനസ്സിലായപ്പോൾ ജോലി രാജി വെക്കുകയായിരുന്നു. പിന്നീട് “മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ”, “എടക്കാട് ബറ്റാലിയൻ”, “ജിമ്മി ഈ വീടിന്റെ ഐശ്വര്യം”തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ടോവിനോ തോമസ് സിനിമയിൽ നായികയായി “കള” എന്ന ചിത്രത്തിലെ വേഷം ദിവ്യയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരുന്നു.

ചിത്രത്തിലെ പ്രണയരംഗങ്ങൾ എല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിൽ തിളങ്ങിയിട്ടുള്ള ദിവ്യ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. അഭിനയത്തിന് പുറമെ മിനിസ്‌ക്രീനിലെ സജീവമാണ് താരം. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “മിസ്റ്റർ ആൻഡ് മിസ്സിസ്” എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയിരുന്നു താരം.

ഗോവിന്ദ് പത്മസൂര്യ യും ദിവ്യയും ഒരുമിച്ച് എത്തിയ ഷോയുടെ ഗ്രാൻഡ്ഫിനാലെയുമായി ബന്ധപ്പെട്ട് നടത്തിയ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ ചർച്ചാവിഷയമായി മാറിയിരുന്നു. ഇവർ വിവാഹം കഴിച്ചു എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഈ ഷോയിലൂടെ ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടുകയായിരുന്നു താരം. ഇപ്പോൾ ഇതാ ദിവ്യയുടെ പിറന്നാളിന് ഗായകൻ വിജയ് യേശുദാസ് നൽകിയ സർപ്രൈസ് ആണ് സമൂഹമാധ്യമങ്ങൾ ശ്രദ്ധേയമാകുന്നത്.

ദിവ്യയുടെ സുഹൃത്തുക്കളെ എല്ലാവരെയും കൂട്ടി ആയിരുന്നു വിജയ് യേശുദാസ് താരത്തിന് സർപ്രൈസ് ഒരുക്കിയത്. വിജയ് യേശുദാസ് സർപ്രൈസ് നൽകുന്ന വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാൽ ദിവ്യയുടെ പിറന്നാൾ ആഘോഷത്തിന് അടുത്ത സുഹൃത്തായ ഗോവിന്ദ് പത്മസൂര്യ എവിടെ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ജീവ, അപർണ്ണ, സുഹൈദ് കുക്കു, ദീപ ഇവരെല്ലാം പിറന്നാളാഘോഷത്തിന് എത്തിയിരുന്നു. ദിവ്യയുടെ പിറന്നാൾ ചിത്രങ്ങളും പിറന്നാൾ ആഘോഷ വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായി ഇരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top