Movlog

India

അച്ഛൻ ചന്ദ്രശേഖർ, അമ്മ ശോഭ ചന്ദ്രശേഖർ എന്നിവർക്കെതിരെ ആണ് വിജയ് കോടതിയെ സമീപിച്ചത് !

താരങ്ങൾക്ക് ഏറെ വിലകല്പിക്കുന്ന നാടാണ് തമിഴ്നാട്. മറ്റെങ്ങും കാണാത്ത വിധത്തിൽ ഉള്ള ആരാധനാ കൊണ്ട് ഏറെ ശ്രദ്ധേയമാണ് അവിടത്തെ ആരാധകർ. പ്രത്യേകിച്ച് ഇളയ ദളപതിയുടെ കാര്യം പറയുമ്പോൾ ഇങ്ങു കേരളത്തിൽ വരെ അദ്ദേഹത്തിന്റെ പടങ്ങൾ തിയേറ്ററിൽ എത്തുമ്പോൾ അപൂർവ പൂരിതമായ തിരക്കും, അതിലുപരി ആരാധകരുടെ അമിത ആവേശവും പ്രകടമാണ്. ഒരു താരത്തിന് വേണ്ടി സ്വന്തം ജീവൻ പോലും കളയുന്ന ആരാധകരുടെ കൂടെ ചീത്തപ്പേരുണ്ട് തമിഴ് താരങ്ങൾക്കിടയിൽ. എന്നാൽ തങ്ങളുടെ ആരാധകരെ അത്രത്തോളം തന്നെ തിരിച്ചു സ്നേഹിക്കുന്ന നായകന്മാരും ഉണ്ടെന്നുള്ളത് സത്യമാണ്. അതിനും എത്രയോ ഉദാഹരണങ്ങൾ. ഇളയ ദളപതി വിജയ് ഇപ്പോൾ തന്റെ മാതാ പിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ കൊടുത്തിരിക്കുന്ന ഹർജി ആണ് പുറത്ത് വന്നിരിക്കുന്നത്. തമിഴകത്തു ഇതിനോടകം തന്നെ ഈ വാർത്ത ചർച്ചയായികഴിഞ്ഞു. സ്വന്തം അച്ഛനും അമ്മയെയും വരെ കോടതിയിൽ ചോദ്യം ചെയ്യണമെങ്കിൽ അതിനു തക്കതായ കാരണവും ഉണ്ടെന്നതാണ് വിജയിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. ഹർജി സമർപ്പിക്കാനുണ്ടായ പ്രധാന കാരണം വിജയുടെ പിതാവ് ചന്ദ്രശേഖർ പുതിയ പാർട്ടി ആരംഭിക്കുന്നത് തന്നെയാണ്.

ഇത്രയധികം ഫോള്ളോ ബേസുള്ള സൗത്ത് ഇന്ത്യ അടക്കി ഭരിക്കുന്ന നായകനെ ഞെട്ടിച്ച ഒരു അറിയിപ്പാണ് കുറച്ചു മാസങ്ങൾക്ക് മുൻപ് അതും താരത്തിന്റെ പേര് ഉപയോഗിച്ച്, അവരുടെ ഫാൻസ്‌ സപ്പോർട്ട് ന്റെ ബലം കയ്യിലെടുത്ത് രാഷ്ട്രീയ പ്രവേശനം നടത്താൻ തയാറെടുക്കുന്നതായുള്ള വാർത്തകൾ എത്തിയത്. എന്നാൽ അന്നേ വിജയ് അതിനു എതിരായിരുന്നു.

കൃത്യമായ നിലപാടുകളും, അനാവശ്യ പ്രതികരണങ്ങളും ഒഴിവാക്കി തന്റെ സിനിമകളിലൂടെ തന്റെ രാഷ്ട്രീയം കൃത്രമായി ജനങ്ങളിലേക്ക് എത്തിക്കുന്ന താരം, തന്റെ ഫാൻസ്‌ ഉൾപ്പടെ ഉള്ളവർക്ക് താക്കീത് നൽകുകയാണ് ഈ ഹർജി വഴി. അനാവശ്യമായ ഒരു കാര്യമായി ആണ് കുടുംബത്തിൽ നിന്നും ആരംഭിക്കുന്ന പാർട്ടിയെ വിജയ് കണക്കാക്കുന്നത് എന്ന് വ്യക്തമാണ്.

വിജയ് തന്റെ ഒഫീഷ്യൽ സ്റ്റെമെന്റ്റ് ആയി ഇറക്കിയിരിക്കുന്നത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയുടെ അച്ഛനും, അമ്മയും ഉൾപ്പെടെ ഫാൻസിലെ പ്രമുഖരും തന്റെ പേര് ഉപയോഗിച്ച മത്സരിക്കാൻ തയാറെടുക്കവേ മുൻകരുതൽ ആയി ആണ്. എന്റെ അച്ഛൻ പറഞ്ഞിരിക്കുന്നത് പോലെ എന്റെ പേരിൽ തുടങ്ങുന്ന പാർട്ടിയെ കുറിച്ചോ, അതിന്റെ ആലോചനകൾ കുറിച്ചോ എനിക്ക് യാധൊരു അറിവും ഇല്ല,

കൂടാതെ എന്റെ ചിത്രങ്ങളും, ഫാൻ ക്ലബുകളും ഇതിനായി ഉപയോഗിക്കുന്നതിനോട് പൂർണ്ണ വിയോജിപ്പാണ്, ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടികൾ സ്വീകരിക്കുന്നതാണെന്നും, തന്റെ അച്ഛൻ ആരംഭിച്ച പാർട്ടിയിൽ ഫാൻസ്‌ ആരും ജോയിൻ ചെയ്യരുതെന്നും അഭ്യർത്ഥിച്ചു. കേസ് ഏതായാലും മദ്രസ ഹൈകോർട്ട് സെപ്തംബർ 27 നു പരിഗണിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top