Movlog

Faith

ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ സംഭവിക്കുമെന്ന് – അവൾ എന്നെ ഉപേക്ഷിച്ച് പോയി – വെളിപ്പെടുത്തലുമായി വിധു പ്രതാപ് !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകനാണ് വിധുപ്രതാപ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “വോയിസ് ഓഫ് ദ ഇയർ” എന്ന സംഗീത പരിപാടിയുടെ ജേതാവായിരുന്നു വിധു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ “പാദമുദ്ര” എന്ന സിനിമയിൽ പാട്ടു പാടി ആരംഭിച്ചതാണ് വിധുവിന്റെ സംഗീത ജീവിതം. 2001ൽ “കാലമേ കൈക്കൊള്ളുക നീ ” എന്ന ഗാനം ആലപിച്ചു കൊണ്ട് മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി.

നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള വിധു മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “സൂപ്പർ 4 സീസൺ 2 ” എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ വിധികർത്താവാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഒരുപാട് ശ്രദ്ധേയമായ ഒരു ഷോ ആണിത്. വധുവിനെ കൂടാതെ സിതാര, റിമി ടോമി, ജ്യോത്സ്ന എന്നിവർ ആണ് മറ്റു വിധികർത്താക്കൾ.

ഇവരുടെ സൗഹൃദവും രസകരമായ സംഭാഷണങ്ങളും എല്ലാം ഈ ഷോയ്ക്ക് മികച്ച സ്വീകാര്യത നൽകുന്നു. ഒരുപാട് സിനിമകളിൽ അതിമനോഹരമായ ഗാനങ്ങൾ പാടിയിട്ടുള്ള വിധു സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്.

മലയാളത്തിലെ മിക്ക പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് വിധു പ്രതാപ്. ഒരു മികച്ച ഗായകൻ മാത്രമല്ല ഒരു മികച്ച അഭിനേതാവ് കൂടിയാണ് വിധു എന്ന് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന വീഡിയോകൾ സാക്ഷ്യപ്പെടുത്തുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. നടിയും, നർത്തകിയും, അവതാരകയുമായ ദീപ്തിയെ ആണ് വിധുപ്രതാപ് വിവാഹം കഴിച്ചത്.
ഇരുവരും ഒന്നിച്ച് എത്തുന്ന വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇവരുടെ കെമിസ്ട്രി മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും സജീവമായിരുന്നു വിധു.

ദീപ്തിയും വിധുവും ഒന്നിച്ചെത്തുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് നിരവധി രസകരമായ വീഡിയോകൾ ഇവർ പങ്കു വെച്ചിരുന്നു.

വ്യത്യസ്തമായ ആശയവുമായി എത്തി ആരാധകരെ രസിപ്പിക്കാൻ ഈ ദമ്പതികൾക്ക് പ്രത്യേക കഴിവുണ്ട്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് വിധു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആദ്യ പ്രണയം എല്ലാവർക്കും ഒരുപാട് പ്രിയമുള്ളതും, ഒരിക്കലും മറക്കാൻ ആവാത്ത ഓർമ്മ ആയിരിക്കും.

പത്താം ക്ലാസ് വരെ ആൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ പഠിച്ചിരുന്ന വിധുവിനു പ്രീഡിഗ്രിയിൽ എത്തിയപ്പോൾ ആണ് ആദ്യ പ്രണയം ഉണ്ടായത്. പ്രീഡിഗ്രി രണ്ടാം വർഷം എത്തിയപ്പോഴാണ് വിധുവിനുള്ളിൽ ആദ്യാനുരാഗം തളിരിട്ടത്.

വിധു ഇഷ്ടപ്പെട്ട പെൺകുട്ടി ആദ്യ വർഷ വിദ്യാർത്ഥിനി ആയിരുന്നു. പ്രീഡിഗ്രി കഴിഞ്ഞു വിധു ഡിഗ്രിക്ക് ചേരുന്ന സമയത്ത് ആ കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലായി. അങ്ങനെ തന്നെ ഉപേക്ഷിച്ച് അവൾ അവനൊപ്പം പോയി എന്ന് വിധു പറയുന്നു. ആദ്യ പ്രണയം പൊട്ടിയപ്പോൾ ഒരു മണിക്കൂർ നേരത്തെ വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഗായകൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top