Movlog

Movie Express

വമ്പൻ മേക്കോവറുമായി വീണ നായർ. താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു.

“തട്ടീം മുട്ടീം” എന്ന ഹാസ്യ പരമ്പരയിലൂടെ മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലെ രണ്ടാം സീസണിലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വീണ. ഈ ഷോയ്ക്ക് മുമ്പ് വീണ എന്ന കലാകാരിയെ പ്രേക്ഷകർക്ക് അറിയാമായിരുന്നെങ്കിലും വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത് ഈ ഷോയിലൂടെയാണ്.

ബിഗ് ബോസിൽ വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് വീണ. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അഭിനയത്തിനു പുറമെ മികച്ച ശാസ്ത്രീയ നർത്തകി കൂടിയാണ് വീണ. ഒരുപാട് ഹാസ്യ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള വീണ 2014ൽ പുറത്തിറങ്ങിയ “വെള്ളിമൂങ്ങ” എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ബിജു മേനോൻ നായകൻ ആയ ചിത്രത്തിലെ വീണയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു .

ഇപ്പോഴിതാ വീണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. വളരെ വ്യത്യസ്തമായ ഒരു മേക്കോവർ ഫോട്ടോഷൂട്ട് വീഡിയോ ആണ് വീണ പങ്കു വെച്ചത്. മഞ്ജു കലുണ ആണ് വീണയെ മേക്കപ്പ് ചെയ്തിരിക്കുന്നത്. മൂന്നാറിലെ ഒരു റിസോർട്ടിൽ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. പ്രേക്ഷകർ ഇത് വരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ലുക്കിൽ ആണ് ഇത്തവണ വീണ നായർ എത്തിയത്. വീണ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top