Movlog

Movie Express

തെന്നിന്ത്യൻ താര സുന്ദരി വേദിക കടലിൽ ഊഞ്ഞാലാടുന്ന ചിത്രങ്ങൾ വൈറൽ ആകുന്നു ! ചിത്രങ്ങൾ കാണാം

2006ൽ “മദ്രാസി” എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താര സുന്ദരിയാണ് വേദിക. 2013ൽ പുറത്തിറങ്ങിയ “പരദേശി” എന്ന ചിത്രത്തിലൂടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത താരം തമിഴ്, മലയാളം, കന്നട, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡ് സിനിമകളിലും സജീവമാണ്. 2016ൽ പുറത്തിറങ്ങാൻ “ശിവലിംഗ” എന്ന വേദികയുടെ കന്നട ചിത്രം കന്നട സിനിമാ മേഖലയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകൾ ഒന്നായിരുന്നു. “ദി ബോഡി” എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരത്തിന് ബോളിവുഡിലും മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്.

ദിലീപ് നായകനായ “ശൃംഗാരവേലൻ” എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെച്ച താരം പിന്നീട് “കസിൻസ്”, “ജെയിംസ് ആൻഡ് ആലിസ്”, “തരംഗം”, “വെൽക്കം ടു സെൻട്രൽ ജയിൽ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദിലീപ്, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ യുവ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള വേദികയ്ക്ക് മലയാളത്തിൽ നിരവധി ആരാധകർ ആണുള്ളത്.

അഭിനയത്തിലേക്ക് വരുന്നതിനു മുമ്പ് മോഡലിങ്ങിലും സജീവമായിരുന്നു താരം. പരസ്യചിത്രങ്ങളിലൂടെ ആണ് വേദിക സിനിമയിലേക്കെത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് തെന്നിന്ത്യൻ താരസുന്ദരി വേദിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കടലിൽ ഊഞ്ഞാലാടുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top