Movlog

Movie Express

കാത്തിരിപ്പിന് വിരാമം, പുതിയ സന്തോഷം പങ്കുവെച്ച് മീര ജാസ്മിൻ!

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് വന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി എടുത്ത്. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ കാലയളവിനുള്ളിൽ അഭിനയിച്ചത്. നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു താരം വിവാഹിത ആയത്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം എന്നാണ് ഇനി മടങ്ങി വരുന്നത് എന്ന് ആരാധകരുടെ ചോദ്യം ആയിരുന്നു. പൊതു വേദികളിൽ ഒന്നും അധികം പ്രത്യക്ഷപ്പെടാഞ്ഞ താരത്തിന്റെ വാർത്തകൾ പോലും അതികം പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിൽ ജയറാമിന്റെ നായിക ആയാണ് താരം തിരിച്ച് വരുന്നത്. ന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ചിത്രത്തിന്റെ ഭാഗമാണ്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും ഒരുക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top