Movlog

Movie Express

സിനിമയെ വെല്ലുന്ന പരസ്യമായി മൈജി -തരംഗമായി ലാലേട്ടൻ മഞ്ജു കോംബോ

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് എല്ലാകാലത്തും മോഹൻലാലും മഞ്ജു വാര്യരും. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. ഇരുവരും ഒരുമിച്ച് സ്ക്രീനിൽ എത്തുകയാണെങ്കിൽ അതൊരു മികച്ച ചിത്രമായിരിക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ആറാം തമ്പുരാനും കന്മദവും എല്ലാം അതിന് ഉദാഹരണങ്ങളായിരുന്നു. ഏറ്റവും അടുത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിൽ പോലും ആ കോമ്പിനേഷൻ ആരാധകരെ ഞെട്ടിച്ചു കളയുകയായിരുന്നു ചെയ്തത്. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രത്തിന് വേണ്ടി വീണ്ടും പ്രേക്ഷകർ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇവർ ഒരുമിച്ച് എത്തുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഓണക്കാലത്താണ് ഇവർ ഒരുമിച്ച് എത്തുന്നത്. സിനിമയിലല്ല എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. മൈജിയുടെ പുതിയ പരസ്യത്തിന് വേണ്ടിയാണ് മോഹൻലാലും മഞ്ജുവാര്യരും ഒരുമിക്കുന്നത്. ബ്രഹ്മാണ്ഡമായ ഒരു പരസ്യമാണ് മൈജി ഈ വട്ടം അതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഒരു സിനിമ എടുക്കുന്നടത്തോളം ചിലവിലാണ് ഈ വട്ടം മൈജി ചിത്രം തീരുമാനിച്ചിരിക്കുന്നത്. ഈ പരസ്യചിത്രം സംവിധാനം ചെയ്യുന്നതാവട്ടെ നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം നിർവഹിച്ച ജിസ് ജോയിയാണ്. കോടികൾ മുടക്കിയാണ് കംപ്ലീറ്റ് ആക്ടറും ലേഡി സൂപ്പർസ്റ്റാറും ഒരുമിച്ചുള്ള ബ്രഹ്മാണ്ഡ പരസ്യം ഒരുങ്ങുന്നത്.

ഓണം പ്രമാണിച്ച് നിരവധി ഓഫറുകളാണ് മൈജി തങ്ങളുടെ ഉപഭോക്താക്കൾക്ക് കാത്തുവെച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഈ ബ്രഹ്മാണ്ഡ പരസ്യം എത്താൻ പോകുന്നത്. രണ്ട് സൂപ്പർതാരങ്ങൾ ബ്രാൻഡ് അംബാസിഡർ ആകുന്ന ആദ്യത്തെ ഒരു ബ്രാൻഡ് ഒരുപക്ഷേ മൈജി തന്നെയായിരിക്കും എന്നും അത്തരത്തിൽ വളരെയധികം വ്യത്യസ്തതകൾ കൊണ്ട് മുൻപിൽ നിൽക്കുന്ന ഒരു ബ്രാൻഡാണ് മൈജി.

മൈജിയുടെ പരസ്യങ്ങൾ എല്ലാം തന്നെ പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഈ പരസ്യവും വളരെപ്പെട്ടെന്നുതന്നെ ശ്രദ്ധ നേടുമെന്നാണ് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ മോഹൻലാലും ഒരുമിച്ച എത്തുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രത്യേകതകളുള്ള ഒരു പരസ്യം ആയിരിക്കും എന്നാണ് അറിയുന്നത്. പരസ്യത്തിൽ മാസ്സ് ആൻഡ് ക്ലാസ്സ്‌ ലൂക്കിലാണ് മോഹൻലാൽ എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ വരവിനുവേണ്ടി ഓരോ പ്രേക്ഷകനും കാത്തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ചിത്രത്തിന്റെ പ്രമേയം തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. എന്താണ് ആകാംക്ഷ നിറഞ്ഞ പ്രമേയം എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top