Movlog

Kerala

ആരോഗ്യമന്ത്രിയുടെ പേജിൽ ചോദ്യങ്ങളുടെ പ്രവാഹം ! എന്ത് മാതൃകയാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കൊടുക്കുന്നത് ?

ആൺപെൺ വ്യത്യാസമില്ലാതെ, പാവപ്പെട്ടുവെന്നോ പണക്കാരനെന്നോ ഉള്ള ഭേദങ്ങളില്ലാതെ എല്ലാ മതത്തിലും, രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെടുന്നവർക്ക് ബാധിക്കുന്ന ഒരു അസുഖം ആണ് കോവിഡ് 19 .അത് കൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒരു വിഭാഗം ആളുകൾക്ക് വേണ്ടി മാത്രമുള്ളതല്ല. ലോകം മുഴുവനും ഈ മഹാമാരിയെ അതിജീവിക്കാൻ ആയി പ്രയത്നിക്കുകയാണ്. രോഗവ്യാപനം തടയാൻ ആയി സർക്കാർ നിർദേശങ്ങളും മാനദണ്ഡങ്ങളും മുന്നോട്ട് വെക്കുമ്പോൾ അത് സ്വയം നടപ്പിലാക്കേണ്ട ഉത്തരവാദിത്വവും രാഷ്ട്രീയക്കാർക്ക് ഉണ്ട്. നിയമങ്ങൾ സാധാരണക്കാർക്ക് വേണ്ടി മാത്രം ഉള്ളതല്ല. അത് സംസ്ഥാനത്തെ ഓരോ വ്യക്തികളും പാലിക്കേണ്ടതാണ്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ ഇതാ മുഖ്യമന്ത്രി കോവിഡ് നിയമങ്ങൾ തെറ്റിച്ചു എന്ന ആരോപണങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഏപ്രിൽ നാലിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആയത്. കോവിഡ് പോസിറ്റീവ് ആയ മുഖ്യമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമ്മേളനത്തിൽ പങ്കെടുത്ത കാര്യം ആരോഗ്യമന്ത്രി അറിഞ്ഞിരുന്നോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിറുപ്പിന് താഴെയാണ് കമന്റുകൾ നിറയുന്നത്. പ്രതിപക്ഷം അടക്കം നിരവധി പേരാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. സാധാരണക്കാരോട് പാലിക്കാൻ ആരോഗ്യവകുപ്പ് പറയുന്ന നിയന്ത്രണങ്ങൾ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ബാധകമല്ല എന്നും മുഖ്യമന്ത്രിയും കുടുംബവും കാണിച്ച കോവിഡ് മാനദണ്ഡങ്ങൾ ആണോ കേരളത്തിലെ ജനങ്ങൾ മാതൃകയാക്കേണ്ടത് എന്നും ഒരു വിഭാഗം ആളുകൾ ചോദ്യം ഉയർത്തുന്നു.

തങ്ങൾ അനുഭവിച്ച കോവിഡ് നിയന്ത്രണങ്ങളുടെ ബുദ്ധിമുട്ടുകളും ചെലവും വ്യക്തമാക്കി നിരവധി പ്രവാസികൾ മുന്നോട്ടു വരുന്നുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രിയെ വിമർശിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത് ശ്രദ്ധേയമായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെട്ടത്. ഏപ്രിൽ നാലിന് കോവിഡ് പോസിറ്റീവ് ആയതിനുശേഷവും പതിനായിരക്കണക്കിന് ആളുകളെ അണിനിരത്തി റോഡ് ഷോ നടത്തുകയും ,സാമൂഹിക അകലം പാലിക്കാതെ രോഗം വിട്ടുമാറാത്ത ഭാര്യയോടൊപ്പം അതേ കാറിൽ സഞ്ചരിച്ചു എന്നും മുരളീധരൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മകൾക്കും കോവിഡ് ബാധിച്ചിരുന്നു. മകൾ താമസിക്കുന്ന അതേ വീട്ടിൽ നിന്ന് ഏതാണ്ട് 500 മീറ്റർ അകലെയുള്ള പോളിംഗ് ബൂത്തിലേക്ക് ആറാം തീയതി നടന്നു പോയി വോട്ട് ചെയ്തതും പ്രോട്ടോകോൾ ലംഘനമാണെന്നും മുരളീധരൻ ആരോപിച്ചു. കോവിഡിയറ്റ് എന്നാണ് മുരളീധരൻ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്. എന്നാൽ മുരളീധരന്റെ ആരോപണം തള്ളിക്കളയുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല എന്നും ലക്ഷണം കണ്ടപ്പോൾ തന്നെ ക്വാറന്റൈനിൽ പോയി എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതെല്ലാം വെറുതെ വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ ആണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top