Movlog

Movie Express

തനിക്ക് ആ ശീലം ലഭിച്ചത് ആ വീട്ടിൽ നിന്ന് ! മനസ്സ് തുറന്നു ഉർവശി

1980 മുതൽ 1990 വരെ മലയാള സിനിമയിൽ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ താരത്തിന് രണ്ടു തവണ തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

ബാലതാരമായി മലയാള സിനിമയിലേക്ക് ചുവട് വെച്ച ഉർവശി, “എതിർപ്പുകൾ” എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്നു താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും സിനിമാതാരങ്ങൾ ആണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു നടൻ മനോജ് കെ ജയനും ആയുള്ള ഉർവശിയുടെ പ്രണയവും വിവാഹവും. കുഞ്ഞാറ്റ എന്ന ഒരു മകളും ഇവർക്കുണ്ട്.

2000ൽ വിവാഹിതരായ താര ദമ്പതിമാർ 2008ൽ വിവാഹമോചിതരാവുകയായിരുന്നു. പിന്നീട് 2013ൽ വീണ്ടും വിവാഹിതയായ ഉർവശിക്ക് ഒരു മകനുണ്ട്. ഒരു നീണ്ട ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “അച്ചുവിന്റെ അമ്മ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഉർവശി ഇന്നും സിനിമകളിൽ സജീവമാണ് .

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെ നായികയായും ഉർവശി അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഉർവശി.

ഉർവ്വശിയുടെ മദ്യപാന ശീലത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഇതിനുമുമ്പും ചർച്ച ചെയ്തിട്ടുള്ളതാണ്. ഈ ശീലം ആദ്യം ഉണ്ടായിരുന്നില്ല എന്നും ആദ്യ വിവാഹത്തിനു ശേഷമാണ് ഇതു തുടങ്ങിയതെന്നും താരം തുറന്നു പറയുന്നു. മനോജ് കെ ജയൻറെ വീട്ടിൽ എല്ലാവരും ഒരുമിച്ചാണ് മദ്യപിക്കാറുഉള്ളത്, അങ്ങനെയാണ് ഈ ശീലം തുടങ്ങിയത് എന്നും ഉർവശി കൂട്ടിച്ചേർത്തു. മകൾ കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കുന്നതിനോട് സമ്മതമല്ല എന്നും ഉർവശി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരു കലാകാരി ആണ് ഉർവശി. തന്റെ ദുരനുഭവങ്ങൾ എല്ലാം വെളിപ്പെടുത്തിയിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. നായികയായി നിറഞ്ഞുനിന്നിരുന്ന കാലം മുതൽക്കെ ഹാസ്യ വേഷങ്ങളും ഗൗരവമാർന്ന വേഷങ്ങളും ഒരുപോലെ സുരക്ഷിതമായിരുന്നു ഈ കൈകളിൽ. ഇപ്പോൾ അമ്മ വേഷങ്ങളിൽ സജീവമായിട്ടുള്ള താരം ചെറിയ വേഷം ചെയ്യുമ്പോഴും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top