Movlog

Faith

വേറൊരു ബന്ധമുണ്ടെന്നുതു കള്ളം എന്ന് ആദിത്യൻ ജയൻ !

ആദിത്യന് മറ്റൊരു സ്ത്രീയുമായി പ്രണയം ഉണ്ടെന്നും അമ്പിളി ദേവിയോട് വിവാഹമോചനത്തിനായി ആവശ്യപ്പെട്ടു എന്നും താരം വ്യക്തമാക്കി. തൃശൂരുള്ള ഒരു സ്ത്രീയുമായി ആണ് ആദിത്യനു ബന്ധമെന്നും ആ സ്ത്രീക്ക് ഒരു മകനും കുടുംബമുണ്ട് എന്നും താരം പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ വെറും ഊഹാപോഹങ്ങൾ അല്ലെന്നും അതിൽ സത്യങ്ങൾ ഉണ്ടെന്നും വെളിപ്പെടുത്തുകയാണ് അമ്പിളി ദേവി.

ഇൻഡസ്ട്രിയിൽ ആദിത്യനെ കുറിച്ച് ഒരുപാട് മോശം ഇമേജ് ഉണ്ടായിരുന്നെങ്കിലും ആ പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് ആദിത്യനും അമ്പിളി ദേവിയും ഒന്നിച്ചത്. മകനെ ഗർഭിണി ആകുന്നത് വരെ സന്തോഷകരമായ ജീവിതം ആയിരുന്നു ഇവരുടേത്. ഗർഭിണി ആയതോടെ പൂർണമായും ബെഡ് റെസ്റ്റ് വേണ്ടി വന്നതിനാൽ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു അമ്പിളി ദേവിക്ക്. ഈ കാലയളവിൽ ആണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടായതെന്ന് അമ്പിളി ദേവി വ്യക്തമാക്കി. അമ്പിളിയുടെ പ്രസവ സമയത്തെല്ലാം തൃശൂരിൽ ബിസിനസുമായി തിരക്കിൽ ആണെന്ന് ആദിത്യൻ പറയുമായിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ചിലാണ്‌ അമ്പിളി ദേവി ഇവരുടെ ബന്ധത്തെ കുറിച്ച് അറിയുന്നത്. വെറും സൗഹൃദം ആണെന്ന് ആദിത്യൻ പറയുന്നുണ്ടെങ്കിലും ഒരാളിൽ നിന്നും ഗർഭിണി ആകുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദം എന്ന് വിളിക്കാൻ ആവില്ലല്ലോ എന്ന് അമ്പിളി ദേവി വിഷമത്തോടെ പറയുന്നു.

ആദിത്യനോടും ആ സ്ത്രീയോടും അമ്പിളി ദേവി സംസാരിച്ചുവെങ്കിലും വിവാഹമോചനത്തിന് അമ്പിളി ദേവി തയ്യാറാവണം എന്നാണ് ഇവരുടെ ആവശ്യം. ആ സ്ത്രീ ഗർഭിണിയാണെന്ന് ഇതിനു മുമ്പ് അറിഞ്ഞപ്പോൾ ആദ്യമൊന്നും താരം വിശ്വസിച്ചിരുന്നില്ല. തന്റെ ഭർത്താവിനെ അത്രയ്ക്ക് വിശ്വാസമായിരുന്നു അമ്പിളി ദേവിക്ക്. എന്നാൽ അടുത്തിടെ അമ്പിളി ദേവിയെ കൺഗ്രാജുലേറ്റ് ചെയ്‌ത്‌ നിരവധി പേര് വിളിച്ചിരുന്നു . ആദിത്യൻ സമൂഹ മാധ്യമങ്ങളിൽ ഒരു സ്കാനിങ് ചിത്രം പങ്കു വെച്ചത് കണ്ടിട്ട് അമ്പിളി ഗർഭിണി ആണെന്ന് തെറ്റിദ്ധരിച്ചു വിളിച്ചവർ ആണ്. ആദിത്യൻ അമ്പിളിയെ ബ്ലോക്ക് ചെയ്തതിനാൽ ഒരു ബന്ധുവിന്റെ ഫെയ്‌സ്ബുക്ക് വഴി ആ ചിത്രം കാണുകയായിരുന്നു അമ്പിളി ദേവി. ആ സ്ത്രീയും അതെ ചിത്രം പങ്കു വെച്ചത് കണ്ടപ്പോൾ അറിഞ്ഞതെല്ലാം സത്യമാണെന്നു താരത്തിന് ബോധ്യമായി. ആദിത്യനെ വിളിച്ചു അന്വേഷിച്ചപ്പോൾ ഇത് രഹസ്യ ബന്ധമല്ല എന്നും തൃശൂരിൽ എല്ലാവർക്കും അറിയാം എന്നായിരുന്നു മറുപടി.

എല്ലാം ക്ഷമിക്കാൻ അമ്പിളി ദേവി തയ്യാറായിരുന്നു, എന്നാൽ തന്നെ വേണ്ടെന്നു തീർത്ത് പറയുന്ന ഒരാളെ നിർബന്ധമായി കൂടെ നിർത്താൻ കഴിയില്ലല്ലോ. ഒരു തകർച്ചയെ അതിജീവിച്ച അമ്പിളി ദേവി തന്നെ പറ്റിക്കരുത് എന്ന് മാത്രമായിരുന്നു ആദിത്യനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വീണ്ടുമൊരു തകർച്ചയിലേക്ക് ആണ് അമ്പിളിയുടെ ജീവിതം എത്തിനിൽക്കുന്നത്. അമ്പിളി ദേവിയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയാണ് ആദിത്യൻ ജയൻ ഇപ്പോൾ. ഏതൊരു കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു ഇവരുടെ ജീവിതത്തിൽ ഉണ്ടായത് എന്നും, അത് തന്നെ വ്യക്തിപരമായി ആക്രമിക്കാനുള്ള ഒരു ആയുധമാക്കി മാറ്റാൻ പാടില്ലായിരുന്നു എന്നും ആദിത്യൻ പ്രതികരിച്ചു. അമ്പിളി ദേവിയെ കൊല്ലുമെന്നും സൈബർ ആക്രമണം നടത്തുമെന്നൊക്കെ പറയുന്നത് വെറും വ്യാജ ആരോപണങ്ങൾ ആണെന്നും ആദിത്യൻ കൂട്ടിച്ചേർത്തു. തങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട് എന്നും അതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും ആദിത്യൻ വെളിപ്പെടുത്തി. അമ്പിളി ദേവി തനിക്ക് പ്രണയമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീ തന്റെ സുഹൃത്ത് മാത്രമാണെന്നും * നടത്തി എന്നത് വെറും വ്യാജ ആരോപണങ്ങൾ ആണെന്നും ആദിത്യൻ പറയുന്നു. അമ്പിളി ദേവിയുമായുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണങ്ങളുണ്ട് എന്നും അത് തെളിവ് സഹിതം വെളിപ്പെടുത്തി തന്റെ ഭാഗം വ്യക്തമാക്കും എന്നും ആദിത്യൻ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top