Movlog

Movie Express

ആദ്യ സിനിമ പ്രൊഡക്ഷൻ റിലീസ് നു മുൻപ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തുള്ള വസതിയിൽ എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌ !

രഞ്ജിത്ത് സംവിധാനം ചെയ്‌ത പൃഥ്വിരാജ് സുകുമാരന്റെ മലയാള അരങ്ങേറ്റ ചിത്രമായ “നന്ദന”ത്തിന്റെ തമിഴ് പതിപ്പ് ആയ “സീടൻ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം ആണ് ഉണ്ണി മുകുന്ദൻ. ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച് തന്റെ കഠിനാധ്വാനം കൊണ്ട് മാത്രം ആണ് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്. “തത്സമയം എന്ന പെൺകുട്ടി”, “ബോംബെ മാർച്ച്”, “ചാണക്യതന്ത്രം”, “വിക്രമാദിത്യൻ” തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം തിളങ്ങി.

വൈശാഖ് സംവിധാനം ചെയ്ത “മല്ലു സിങ്” ആണ് ഉണ്ണി മുകുന്ദന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. വമ്പൻ വിജയമായിരുന്ന ചിത്രം നൂറു ദിവസം വരെ പ്രദർശനം തുടർന്നിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത “വിക്രമാദിത്യൻ ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ഇതോടെ മലയാള സിനിമയുടെ മസിൽ അളിയൻ ആയി മാറുകയായിരുന്നു ഉണ്ണി മുകുന്ദൻ. പഠനവും ജോലിയും ഉപേക്ഷിച്ചായിരുന്നു സിനിമ എന്ന മോഹമായി ഉണ്ണി മുകുന്ദൻ ഇറങ്ങി തിരിച്ചത്.

സിനിമയെന്ന ആഗ്രഹവുമായി ജോലിയുപേക്ഷിച്ചെത്തി സിനിമകൾ ഒന്നും ലഭിക്കാത്തതിന്റെ സമ്മർദവും എങ്ങനെ സിനിമയിൽ എത്തിച്ചേരുമെന്ന വിഷമങ്ങളും ഉണ്ണി മുകുന്ദനെ അന്ന് വല്ലാതെ അലട്ടിയിരുന്നു. ആ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ആണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത. “മേപ്പടിയാൻ “, “ചോക്ലേറ്റ് റീറ്റോൾഡ് “, ” ബ്രൂസ്‌ലി” തുടങ്ങി നിരവധി ചിത്രങ്ങളാണ് ഉണ്ണിമുകുന്ദൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

“മാമാങ്കം”, ” മിഖായേൽ” എന്നീ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ തിയേറ്ററുകളിലെത്തിയ ഉണ്ണിമുകുന്ദന്റെ ചിത്രങ്ങൾ. “മാമാങ്കം” എന്ന ചിത്രത്തിലെ ചന്ദ്രോത്ത് പണിക്കറെ അവതരിപ്പിച്ചു ഒരുപാട് പ്രശംസകളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിരുന്നു താരം. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് “മാമാങ്ക”ത്തിലെ ചന്ദ്രോത്ത് പണിക്കർ. “ഭ്രമം” എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്തത്.

അടുത്തിടെ ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ച വിവരം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ നടനും നിർമ്മാതാവുമായ ഉണ്ണിമുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയെന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻ ബാനറിൽ നിർമിച്ച “മേപ്പടിയാൻ” എന്ന ചിത്രം പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് താരത്തിന്റെ വീട്ടിൽ റെയ്ഡ്.

ജനുവരി 14നാണ് വിഷ്ണു മോഹൻ സംവിധാനം ചെയ്‌ത്‌ ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ തിയേറ്ററിലെത്തുന്നത്. ഒറ്റപ്പാലത്തുള്ള ഉണ്ണി മുകുന്ദന്റെ വസതിയിലാണ് എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡ്‌ നടത്തിയത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച റെയ്‌ഡ്‌ ഇപ്പോഴും തുടരുകയാണ്. “മേപ്പടിയാൻ” എന്ന ചിത്രത്തിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റെയ്‌ഡ്‌ പൂർത്തിയായതിന് ശേഷം മാത്രമേ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അഞ്ജു കുര്യൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, അജുവർഗീസ്, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ എഡിറ്റിംഗ് ഷമീർ ആണ് നിർവഹിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top