Movlog

India

3.5 മില്യൺ സബ്സ്ക്രൈബഴ്‌സ് അടക്കം 20 യൂട്യൂബ് ചാനലുകൾ പൂട്ടിച്ചു !

കാശ്മീരിനെ സംബന്ധിച്ചുള്ള രണ്ടു വെബ്സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും നിരോധിച്ചതായിട്ടുള്ള ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു വാർത്താ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ടത്. ഈ രണ്ടു ഉത്തരവുകൾ ആയിരുന്നു ഈ വർഷം ആദ്യം വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും പുറത്തു വിട്ടത്.

ഫെബ്രുവരി 25നായിരുന്നു ഇതിനായിട്ടുള്ള നിർദേശം നൽകിയത്. ഇന്റലിജിൻസ് ഏജൻസിയുമായി ചേർന്ന് നടത്തിയ പ്രയത്നത്തിൽ ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന “ദി നയാ പാകിസ്ഥാൻ ഗ്രൂപ്പി”ന്റെ ചാനലുകൾ ആണ് നിരോധിച്ചിരിക്കുന്ന 20 യൂട്യൂബ് ചാനലുകളും.

നിരവധി യൂട്യൂബ് ചാനലുകൾ അടങ്ങിയിരിക്കുന്ന ഈ ഗ്രൂപ്പിന് 3.5 മില്യൺ സബ്സ്ക്രൈബഴ്‌സ് ആണുള്ളത്. ഇവർ പങ്കുവെക്കുന്ന വീഡിയോകൾക്ക് ശരാശരി 550 മില്യൺ വ്യൂസ് ആണ് ഉള്ളത്. ഈ യൂട്യൂബ് ചാനലിൽ ഉള്ള ചില പരിപാടികൾ അവതരിപ്പിക്കുന്നത് പാകിസ്ഥാനി മാധ്യമങ്ങളിൽ ഉള്ള അവതാരകർ തന്നെയാണ്.

രാജ്യ വി രു ദ്ധ മായ വാർത്തകൾ പ്രചരിച്ചുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഈ 20 യൂട്യൂബ് ചാനലുകളും വെബ്സൈറ്റുകളും ശ്രദ്ധയിൽപ്പെടുന്നത്. നിയമവിരുദ്ധം ആയിട്ടാണ് ഇവർ ഇന്ത്യയെ കുറിച്ചുള്ള പല വിവരങ്ങളും പുറത്തുവിടുന്നത്. ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കാനായി പാകിസ്ഥാൻ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ വെബ്സൈറ്റുകൾക്ക് എതിരെ കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്.

വാർത്ത പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ യൂട്യൂബ് ചാനലുകളിലൂടെ പുറത്തുവിട്ട വ്യാജ വാർത്തകളുടെ സ്ക്രീൻഷോട്ടുകളും പങ്കുവെച്ചിരുന്നു. ദി പഞ്ച് ലൈൻ എന്ന ഒരു ചാനൽ കാശ്മീരിലെ ഒരു പരിശീലനത്തിൽ വെച്ച് കശ്മീർ മുജാഹുദീനുകൾ കാരണം ഇന്ത്യയുടെ 20 ആർമി മ രി ച്ചെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു റിപ്പോർട്ടിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എറഡോഗം അയോധ്യയിലെ രാമ മന്ദിരത്തിന് പകരം ഒരു പള്ളി പണിയുന്നുണ്ട് എന്നായിരുന്നു പുറത്തു വിട്ടത്.

നോർത്ത് കൊറിയൻ നേതാവ് കിംഗ് ജോം ഉൻ അദ്ദേഹത്തിന്റെ സൈന്യത്തെ അയോധ്യയിലേക്ക് അയച്ചിട്ടുണ്ട് എന്നും ഇവർ വാർത്തകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന് വി. രുദ്ധ മാ. യ ഉള്ളടക്കവും വ്യാ ജ വാ ർ ത്തകളും പ്രചരിപ്പിച്ച് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുപത് യൂട്യൂബ് ചാനലുകളും രണ്ടു വെബ്സൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു. ഇത് സംബന്ധിച്ച് രണ്ട് ഉത്തരവുകൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിങ് പ്ലാറ്റഫോം ആയ യൂട്യൂബിനോട് 20 ചാനലുകൾ ബ്ലോക്ക് ചെയ്യാനാണ് നിർദേശിച്ചത്. രണ്ടു വെബ്‌സൈറ്റുകളും നിരോധിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന ഈ ചാനലുകളും വെബ്സൈറ്റുകളും നമ്മുടെ രാജ്യത്തെ സംബന്ധിച്ചുള്ള വളരെ സെൻസിറ്റീവ് ആയ വിഷയങ്ങൾ പ്രചരിപ്പിക്കുകയും വ്യാ ജ വാ ർ ത്ത കൾ ഉണ്ടാക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഇന്ത്യൻ സൈന്യം, കാശ്മീർ, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ, ജനറൽ ബിപിൻ റാവത്തിന്റെ മരണം ,രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിൽ ഭിന്നത ഉണ്ടാക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ ചാനലുകൾ നിരോധിക്കാൻ

യൂട്യൂബിനോട് ആവശ്യപ്പെട്ടതായി വാർത്ത പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത്. ഒരുപാട് യൂട്യൂബ് ചാനലുകളുടെ ശൃംഖലയാണ് “ദി നയാ പാകിസ്ഥാൻ” എന്ന ഗ്രൂപ്പ്. കർഷകരുടെ പ്രതിഷേധം, പൗരത്വ ഭേദഗതി എന്നീ വിഷയങ്ങളിൽ സർക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാൻ ശ്രമിച്ചെന്നും കണ്ടെത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top