Movlog

India

നേരം ഇരുട്ടി വെളുത്തപ്പോൾ ടെലിവിഷൻ താരം ആൾദൈവം ആയി മാറി – അനുഗ്രഹം തേടി ആയിരങ്ങൾ

വിശ്വാസം നല്ലതാണ്. എന്നാൽ അന്ധവിശ്വാസം ആപത്ത് ആണ്. ഇത് അറിഞ്ഞിട്ടു പോലും ഇന്നും നമ്മുടെ നാട്ടിൽ ആളുകളുടെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ ഒരുപാടുണ്ട്. വ്യാജ സന്യാസിമാരും കപട ആൾ ദൈവങ്ങളുടെയും വാർത്തകൾ ദിനംപ്രതി വർധിച്ചു വരികയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, പുരോഗമനം എന്നെല്ലാം വാദിക്കുമ്പോഴും അന്ധമായി പല കാര്യങ്ങളും വിശ്വസിച്ച് കെണിയിൽ അകപ്പെടുന്നവരുടെ എണ്ണവും ചെറുതല്ല.

മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ പണം തട്ടുന്ന ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ആൾദൈവങ്ങൾ എന്ന വ്യാജേന ആളുകളുടെ വിശ്വാസത്തെ വിറ്റ് പണം ആക്കുന്നവർ. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ തട്ടിപ്പുകൾ പൊതുജനങ്ങളുടെ മുന്നിൽ തെളിവ് സഹിതം പുറത്തു കൊണ്ട് വന്നിട്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ പലരും ചെന്നകപ്പെടും. ഇവരുടെ വീഡിയോകൾ സഹിതമുള്ള തട്ടിപ്പുകൾ ലക്ഷക്കണക്കിന് ആളുകൾ കണ്ടിട്ടു പോലും ഇതിന് ഒരു അവസാനം ഉണ്ടാവുന്നില്ല.

ഇതെല്ലാം വ്യാജമാണെന്ന് കണ്ണുകൊണ്ട് കണ്ടറിഞ്ഞിട്ട് പോലും വീണ്ടും ഇത്തരം തട്ടിപ്പുകാരുടെ ഇരയാകുന്നു പലരും. സന്തോഷ് മാധവനെ പോലുള്ള വ്യാജന്മാരെ കുറിച്ച് നമുക്ക് അറിയാം. വിശ്വാസത്തിന്റെ പേരും പറഞ്ഞ് പല അനാശാസ്യ പ്രവർത്തനങ്ങളും തട്ടിപ്പും നടത്തുന്ന ഇത്തരത്തിലുള്ള അനേകം ആളുകളുണ്ട്. പ്രാർത്ഥന കൊണ്ടും ഒന്ന് തൊട്ടു നോക്കിയും മാരകമായ അസുഖങ്ങൾ പോലും ഭേദപ്പെടുത്തും എന്ന അവകാശവാദവുമായി എത്തുന്നവരുമുണ്ട്.

ആളുകളെ ആദ്യമേ പരിശീലിപ്പിച്ച് മറ്റുള്ളവർക്ക് മുന്നിൽ വെച്ച് പ്രകടനം നടത്തി അവരുടെ വിശ്വാസ്യത നേടിയെടുക്കുകയാണ് ഇത്തരക്കാരുടെ രീതി. എന്നിട്ട് കൂടുതൽ ആളുകളെ ഇവരുടെ അടുത്തേക്ക് എത്തിക്കുകയും അവരുടെ ജീവിത പ്രതിസന്ധികളെയും വിശ്വാസത്തെയും മുതലെടുക്കുകയും ചെയ്യുന്നു. സാക്ഷരത കേരളം എന്ന് അഹങ്കരിക്കുന്ന നമ്മുടെ കേരളത്തിൽ പോലും ഇത്തരം നെറികേടുകൾ നടക്കുന്നുണ്ടെന്ന് ഏറെ വിഷമകരം ആണ്.

ഇപ്പോഴിതാ സ്വയം ആൾദൈവമാണെന്ന അവകാശവാദവുമായി എത്തിയ ടിവി ഷോയിലെ താരത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സാധാരണക്കാരുടെ കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തു ശ്രദ്ധേയ ആയ തമിഴ്നാട് ചെങ്കൽപേട്ട് സ്വദേശി അന്നപൂർണി ആണ് ആൾദൈവം എന്ന അവകാശവാദവുമായി മുന്നോട്ടു വന്നത്. ഇതോടെ ഇവരുടെ കാൽക്കൽവീണ് അനുഗ്രഹം തേടുവാൻ ആയിരക്കണക്കിനാളുകളാണ് എത്തിയത്.

അന്നപൂർണിയുടെ കാൽക്കൽവീണ് ആശിർവാദം തേടുന്ന ആളുകളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തു വന്നതിന് പിന്നാലെ തമിഴ്നാട് പോലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ സന്യാസിമാരെ പോലെ കാശായ വസ്ത്രങ്ങളും ലളിതമായ ജീവിതവും അല്ല അന്നപൂർണി എന്ന ആൾ ദൈവത്തിന്റേത്.

പട്ടുസാരിയുടുത്ത് മാലകൾ അണിഞ്ഞ് പീഠത്തിൽ ഇരിക്കുന്ന യുവതിയുടെ കാലിലേക്കാണ് ആളുകൾ കരഞ്ഞുകൊണ്ട് അനുഗ്രഹം തേടുന്നത്. സീ തമിഴിൽ സംപ്രേഷണം ചെയ്തിരുന്ന നടി ലക്ഷ്മി രാമകൃഷ്ണൻ അവതാരകയായ പരിപാടിയിലായിരുന്നു അന്നപൂർണി എത്തിയത്. ഇതിനു പിന്നാലെ അടുത്തിടെയാണ് ആദിപരാശക്തിയുടെ അവതാരമാണ് എന്ന അവകാശവാദവുമായി അന്നപൂർണി ആൾ ദൈവമായി രംഗത്തെത്തിയത്.

തമിഴ്നാട്ടിൽ ചെങ്കൽപേട്ടിൽ ജനുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന അന്നപൂർണി അമ്മ അരുൾവാക്ക് എന്ന പരിപാടിക്കെതിരെ തമിഴ്നാട് പോലീസ് ഇതിനോടകം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചില ചാനലുകൾക്ക് അന്നപൂർണി നൽകിയ അഭിമുഖങ്ങളും വൈറൽ ആയിട്ടുണ്ട്. അടുത്തിടെ ആയിരുന്നു തലവേദന മാറ്റുവാനായി ആൾദൈവം തലക്കടിച്ച് മരിച്ച യുവതിയുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചത്. കർണാടകയിലായിരുന്നു അതിദാരുണമായ സംഭവം നടന്നത്.

ഇതുകൂടാതെ കഴിഞ്ഞ ദിവസം നിത്യാനന്ദ പുറത്തു വിട്ട വീഡിയോയും ശ്രദ്ധേയമായിരുന്നു. ഇന്ത്യ എപ്പോൾ കോവിഡിൽ നിന്നും മോചനം നേടുമെന്ന് അനുയായി ചോദിച്ചപ്പോൾ താൻ ഇന്ത്യയിലേക്ക് തിരിച്ചു വന്നാൽ മാത്രമേ രാജ്യത്ത് കോവിഡ് അവസാനിക്കുകയുള്ളൂ എന്നായിരുന്നു ആൾ ദൈവം നിത്യാനന്ദ പറഞ്ഞത്. അമ്മൻ ദേവതയുടെ ആത്മാവ് തന്നിൽ പ്രവേശിച്ചിട്ടുണ്ട് എന്നും തന്റെ പാഠം ഇന്ത്യയുടെ മണ്ണിൽ പതിച്ചാൽ മാത്രമേ രാജ്യത്തിന് കോവിഡിൽ നിന്നും മോചനം ഉണ്ടാകുകയുള്ളൂ എന്നായിരുന്നു മറുപടി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top