Movlog

Kerala

ഓണസദ്യ മാലിന്യ കൂമ്പാരത്തിൽ തള്ളിയ സംഭവം – മേയർ എടുത്ത നടപടിക്ക് പ്രശംസ ! ഓരോ അരിമണിയിലും കർഷകരുടെ വിയർപ്പു മനസ്സിലാക്കാൻ മറക്കരുത് എന്ന താക്കീതും

തിരുവനന്തപുരം മേയർ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തി തന്നെയാണ്. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പേരിലാണ് ആര്യ രാജേന്ദ്രൻ ശ്രദ്ധ നേടുന്നത്. അതോടൊപ്പം വളരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും ആര്യ മുൻപന്തിയിൽ തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോൾ അത്തരത്തിൽ ശ്രദ്ധ നേടുന്നത് ആര്യ രാജേന്ദ്രൻ സ്വീകരിച്ച മറ്റൊരു നടപടിയാണ്. ഭക്ഷണ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ജീവനക്കാർക്കെതിരെ കർക്കശമായ നടപടി തന്നെയാണ് മേയറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി മേയർ. ഫേസ്ബുക്കിലൂടെ ആയിരുന്നു മേയർ തന്റെ പ്രതികരണം പങ്കുവെച്ചിരുന്നത്.

ഓണാഘോഷവുമായി ബന്ധപ്പെട്ട ജീവനക്കാർ തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാർ സമരം എന്ന പേരിൽ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ആണ് ചെയ്യുന്നത് എന്നും ആര്യ കുറിച്ചു. ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാർക്കെതിരെ കർശന നടപടികൾ ആണ് സ്വീകരിക്കുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട ജീവനക്കാർ തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാർ സമരം എന്ന പേരിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു.

അത് ആഹാരത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തിയിൽ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തിൽ അനുവദനീയമാണ് ആവശ്യവുമാണ്. എന്നാൽ ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞതു കൊണ്ടുള്ള ഏതു സമരവും പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുള്ള സാധാരണ ജനങ്ങൾക്കും നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ.

ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തില് ജീവനക്കാർ ഒരു നേരത്തെ ആഹാരത്തിനും ഒരു തുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മുഖമൊന്നു ഓർത്തിരുന്നെങ്കിൽ ക്രൂരവും നിന്ദ്യവുമായ ഈ പ്രവർത്തി ചെയ്യാൻ നിശ്ചയമായും അറയ്ക്കുമായിരുന്നു. ഇത്തരം മനുഷ്യത്വം ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാൻ അനുവദിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്.

11 പേരാണ് ഈ പ്രവർത്തിയിൽ ഏർപ്പെട്ടത്. അവരുടെ സ്ഥിരം ജീവനക്കാർ ആണ്. അവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി. ബാക്കി നാലു പേർ താൽക്കാലിക ജീവനക്കാർ ആണ്. അവരെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ തന്നെ തീരുമാനിക്കുകയും ചെയ്തു. ഓരോ വരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവും ഉണ്ട്. അത് മറന്നു പോകരുത് ഇനി ആരും എന്നു മേയർ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top