Movlog

Kerala

ഭക്ഷണം വലിച്ചെറിഞ്ഞ അഹങ്കാരി കൂട്ടങ്ങളായി ഞങ്ങളെ കാണുന്നവരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല.

കഴിഞ്ഞ ദിവസമായിരുന്നു മേയറുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രെദ്ധ നേടിയിരുന്നത്. ഓണാഘോഷ പരിപ്പാടിയിൽ കാനയിലെ മാലിന്യം കൂടുന്നതിന് ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തുകയും അതിന്റെ പേരിൽ ഓണസദ്യ മാലിന്യത്തിൽ ഏറുകയും ചെയ്ത ശുചീകരണ തൊഴിലാളികളെ കുറിച്ചുള്ള വാർത്തയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ഇതിനെതിരെ തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ തന്നെ രംഗത്ത് വന്നു. താൽക്കാലിക ജീവനക്കാരുടെ ജോലി നഷ്ടപ്പെടുത്തുകയും അതോടൊപ്പം സ്ഥിരം ജീവനക്കാർക്ക് സസ്പെൻഷനും നൽകി എന്ന് പറഞ്ഞായിരുന്നു ആര്യ രംഗത്ത് വന്നത്. ഭക്ഷണം വലിച്ചെറിയാൻ പാടില്ലെന്നും ഓരോ അരിമണിയിലും അവരുടെ അധ്വാനത്തെ കുറിച്ചുള്ള ചിന്ത കൂടി വേണമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാൽ പ്രതിഷേധ സമരത്തിന്റെ ഭാഗവാക്കായി സസ്പെൻഷനിലായ ശുചീകരണ തൊഴിലാളി സന്തോഷ് ഇപ്പോൾ നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭക്ഷണം വലിച്ചെറിഞ്ഞ അഹങ്കാരി കൂട്ടങ്ങളായി ഞങ്ങളെ കാണുന്നവരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഞങ്ങളുടെ ദുരിതം രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്നതാണ്. രണ്ട് ദിവസം മുൻപ് തന്നെ ഞങ്ങൾ ഓണപരിപാടികൾക്കായി അനുമതി വാങ്ങുകയും ചെയ്തു.

അത്യാവശ്യമുള്ള ജോലികളൊക്കെ തീർത്തിട്ട് പരിപാടികൾ തുടങ്ങാനായി ആയിരുന്നു തീരുമാനം. രാവിലെ 4 മണിക്ക് തന്നെ ഞങ്ങൾ ഞങ്ങളുടെ ഡ്യൂട്ടിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വേഗം തീരട്ടെ എന്നതായിരുന്നു ഞങ്ങളുടെ അപ്പോഴത്തെ ആലോചന. വാർഡുകളിൽ ഒക്കെ തന്നെ പോയി മാലിന്യങ്ങളെല്ലാം തന്നെ ഞങ്ങൾ മാറ്റുകയും ചെയ്തു. അത്യാവശ്യം ചെയ്യേണ്ട ജോലികൾക്ക് ഒന്നും ഞങ്ങൾ ഒരു മുടക്കവും വരുത്താതെയാണ് ഈ കാര്യങ്ങൾ ചെയ്തത്. അതെല്ലാം കഴിഞ്ഞ ഓഫീസിൽ 7 മണി ആയപ്പോഴാണ് ഞങ്ങൾ ചെയ്യുന്നത്. അപ്പോഴാണ് ഓടയിൽ മാലിന്യം നീക്കണമെന്ന് ഞങ്ങളോട് ആവശ്യപ്പെടുന്നത്.

ഞായറാഴ്ചയായതിനാൽ അന്നത്തെ ദിവസം ആ പണി ചെയ്യാമെന്ന് ഉദ്യോഗസ്ഥനോട് കഴിവതും ഞങ്ങൾ പറഞ്ഞതാണ്. എന്നാൽ അപ്പോൾ തന്നെ പോകണം എന്നായിരുന്നു അദ്ദേഹത്തിന് നിർബന്ധം. നിവർത്തിയില്ലാതെ ഞങ്ങൾക്ക് പോകേണ്ട അവസ്ഥയാണ് വന്നത്. തലേദിവസം മഴപെയ്തു കൊണ്ട് വെള്ളത്തിൽ കുതിർന്ന് നിലയിലായിരുന്നു ഓടയിലെ മാലിന്യങ്ങളെല്ലാം. അതിൽ കോഴിവേസ്റ്റ് അടക്കം ഉണ്ടായിരുന്നു. ഞങ്ങൾ അഴുക്കു വെള്ളത്തിൽ ആകെ കുതിർന്നുപോയി എന്നതാണ് സത്യം.

തിരിച്ച് ഓഫീസിൽ എത്തിയപ്പോഴേക്കും ഞങ്ങൾ നാറുന്ന അവസ്ഥയിലായിരുന്നു. വസ്ത്രം മാറ്റി കുളിച്ചു വരാനുള്ള സൗകര്യങ്ങളൊന്നും തന്നെയാണ് ഓഫീസിൽ ഇല്ലതാനും. വേണമെങ്കിൽ ഞങ്ങൾക്ക് കയ്യും കാലും ഒക്കെ ഒന്ന് കഴുകിയെടുക്കാം. മാലിന്യത്തിൽ നിറഞ്ഞു നിൽക്കുന്ന ഞങ്ങൾ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത്. ഞങ്ങൾ അത് പുറത്ത് ആർക്കെങ്കിലും കൊടുക്കുകയാണെങ്കിൽ അവർ ആരെങ്കിലും വാങ്ങുമോ ഞങ്ങളുടെ കൈയ്യിൽ നിന്ന്. മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെയാണ് ഞങ്ങൾ ഭക്ഷണം ബിന്നിലേക്ക് ഉപേക്ഷിക്കുന്നത്. ചങ്ക് പിടിച്ചിട്ടാണ് ഞങ്ങൾ മുദ്രാവാക്യം വിളിച്ചത് പോലും. അതെങ്കിലും ഞങ്ങൾ ചെയ്യേണ്ടേ.? ഓടയിൽ ചെളി വരുന്നവർക്ക് ഒരു ദിവസം നല്ല വസ്ത്രത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലുമുള്ള അവകാശം ഇല്ലേ എന്നും സന്തോഷ് ചോദിക്കുന്നുണ്ട്. വളരെ ശക്തമായി ഭാഷയിലാണ് സന്തോഷ് സംസാരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top