Movlog

Kerala

ക്ലീനിങ് സ്റ്റാഫ് നെ എടുത്ത് ചാടി പുറത്തക്കിയ മേയറുടെ നടപടി തെറ്റെന്നു നേതൃത്വം – സസ്പെന്ഷന് തീരുമാനം മാറ്റാൻ ഒരുങ്ങി മേയർ

കഴിഞ്ഞ ദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വലിയതോതിൽ തന്നെ വൈറലായി മാറിയ സംഭവമായിരുന്നു ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികൾക്ക് എതിരായ നടപടി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയ ആര്യ രാജേന്ദ്രനാണ് ഇതിൽ നടപടി എടുത്തിരിക്കുന്നത്. വലിയതോതിൽ തന്നെ ഇത് ചർച്ചയാവുകയും ചെയ്തു. സമരത്തിൽ ചേർന്നവരുടെ ജോലിയായിരുന്നു മേയർ നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞിരുന്നത്. ഓരോ അരിമണിയിലും അത് അധ്വാനിച്ചവന്റെ വിയർപ്പ് ഉണ്ട്. അതു മനസ്സിലാക്കാതെ ഇങ്ങനെ ചെയ്യരുത്, ഇത്തരം പ്രവർത്തിക്ക് ഒരുങ്ങുന്നതിന് മുൻപ് എല്ലാവരും ഈ കാര്യം ഓർമിക്കണം എന്നായിരുന്നു പറഞ്ഞിരുന്നത്.

ഇപ്പോഴത്തെ നടപടി തിരുത്താൻ ഒരുങ്ങിയിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ എന്നാണ് അറിയുന്നത്. നേതൃത്വനുള്ളിൽ തന്നെ പ്രതിഷേധം വളരെ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം മാറ്റുവാൻ ആര്യ തയ്യാറായിരിക്കുന്നത് എന്നും അറിയുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾക്ക് എതിരെയായിരുന്നു നടപടി എത്തിയിരുന്നത്. നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് തൊഴിലാളികൾ രംഗത്തെത്തുകയും ചെയ്തിരുന്നു. തങ്ങളുടെ ആ സമയത്തെ മാനസികാവസ്ഥയും കുറിച്ച് വിശദമായി തന്നെ ഇവർ പറയുകയായിരുന്നു ചെയ്തത്. ശേഷം തങ്ങൾക്ക് നല്ല വസ്ത്രം ഇട്ടു ഓണസദ്യ കഴിക്കാൻ ഉള്ള അവകാശം പോലും ഇല്ലെന്നു ഇവർ തുറന്ന് ചോദിച്ചിരുന്നു. ഇപ്പോൾ നടപടി പിൻവലിക്കാൻ നേതൃത്വനുള്ളിൽ തന്നെ ആര്യ രാജേന്ദ്രന് നിർദ്ദേശം നൽകിയിരുന്നു എന്നതാണ് വിവരം.

ജോലി കഴിഞ്ഞ് ഓണസദ്യ കഴിക്കാൻ പോയ ജീവനക്കാരോട് വീണ്ടും ജോലി ചെയ്യുവാൻ ആവശ്യപ്പെട്ടത് ആയിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമായത് എന്നും ഒരു തൊഴിലാളി തന്നെ തുറന്നു പറഞ്ഞിരുന്നു. ഉടനെ തന്നെ ഫേസ്ബുക്ക് കുറിപ്പ് വഴി മേയർ തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു എന്ന് പറഞ്ഞു കൊണ്ട് ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു കാരണം കാണിക്കൽ പോലുമില്ലാതെയാണ് ശുചീകരണ തൊഴിലാളികളെ മേയർ പിരിച്ചുവിട്ടത്. ഇത് വലിയ തോതിൽ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു എന്നതും സത്യമാണ്. നേതൃത്വം പിന്തുണയ്ക്കാൻ തയ്യാറായില്ല എന്നത് തന്നെ ഏറ്റവും ശ്രദ്ധ നേടിയ കാര്യമായിരുന്നു. ഇടതുപക്ഷ പ്രവർത്തകർ ഉൾപ്പെടെ തൊഴിലാളികൾക്കൊപ്പം തന്നെയായിരുന്നു.

അങ്ങനെ നിന്നതു കൊണ്ട് കൂടി ആണ് ഇപ്പോൾ മേയർ നടപടി പിൻവലിക്കുവാൻ തീരുമാനിച്ചിരിക്കുന്നത് . കോഴിക്കോടുള്ള മേയർ തിരിച്ചെത്തുന്നത് പിന്നാലെ തന്നെ നടപടി പിൻവലിക്കുമെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മാധ്യമങ്ങളിലും വലിയ വിമർശനങ്ങൾ ആയിരുന്നു ഇതിനെതിരെ ഉയർന്നിരുന്നത്. ഓണക്കാലത്ത് തന്നെ ഇവരുടെ ജോലി കളയേണ്ടത് അത്യാവശ്യം ആയിരുന്നൊ എന്നും അവരെ ഒന്നുകൂടി വിളിച്ച് സംസാരിച്ചതിനു ശേഷം ഇത്രയും ഒരു നടപടിയിലേക്ക് പോയാൽ മതിയായിരുന്നല്ലോ എന്നും ധൃതിപിടിച്ച് ഇത്തരമൊരു തീരുമാനം ഇപ്പോൾ അത്യാവശ്യം ആയിരുന്നൊ എന്നും ഒക്കെ ആയിരുന്നു കൂടുതൽ ആളുകളും ചോദിച്ചിരുന്നത്. ഇപ്പോൾ പുതിയ പോസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഓരോരുത്തരും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top