Movlog

Kerala

ഉർവശിയെ പോലെ തന്നെ ബുദ്ധിമുട്ടിച്ച മറ്റൊരു നടിയില്ലെന്ന് വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഭാഗ്യലക്ഷ്മി. നാലായിരത്തോളം സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഭാഗ്യലക്ഷ്മി നിരവധി മുൻനിര നായികമാരുടെ ശബ്ദമായി മാറിയിട്ടുണ്ട്.

ബാല താരങ്ങൾക്ക് ശബ്ദം നൽകി പത്താം വയസ്സിലാണ് ഭാഗ്യലക്ഷ്മി തന്റെ ഡബ്ബിങ് ജീവിതം ആരംഭിച്ചത്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായി നിരവധി തവണ കേരള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട് ഭാഗ്യലക്ഷ്മി.

ഡബ്ബിങ്ങിന് പുറമെ ജൂഡ് ആന്റണി സംവിധാനം ചെയ്‌ത “ഒരു മുത്തശ്ശി ഗദ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും ചുവടു വെച്ചിട്ടുണ്ട് താരം. ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ മത്സരാർത്ഥി ആയും തിളങ്ങിയിരുന്നു ഭാഗ്യലക്ഷ്മി. യുവ മത്സരാർത്ഥികൾക്കൊപ്പം മികച്ച പ്രകടനം തന്നെയായിരുന്നു ഭാഗ്യലക്ഷ്മി കാഴ്ചവച്ചത്. ഭാഗ്യലക്ഷ്മി ബിഗ് ബോസിൽ പങ്കെടുക്കുമ്പോഴായിരുന്നു മുൻ ഭർത്താവ് രമേശ് അന്തരിച്ചത്.

ബിഗ് ബോസ് ഹൗസിൽ ഭാഗ്യലക്ഷ്മിയെ കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തി ആണ് ഈ വിവരം അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന രമേശിനെ ബിഗ്ബോസ് ഹൗസിലേക്ക് വരുന്നതിനുമുമ്പ് ഭാഗ്യലക്ഷ്മി പോയി കണ്ടിരുന്നു. വിവാഹമോചനത്തിനു ശേഷം ഭർത്താവ് ഭാഗ്യലക്ഷ്മിയെ കുറിച്ച് നല്ല കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെങ്കിലും അസുഖം ഉണ്ടായ സമയത്ത് അദ്ദേഹത്തെ സന്ദർശിക്കുകയും കിഡ്നി ദാനം ചെയ്യാൻ തയ്യാറാണെന്ന് പറയുകയും ചെയ്തിരുന്നു.

1985ലായിരുന്നു സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് ആയിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ വിവാഹം. വീട്ടുകാരുടെ എതിർപ്പുകൾ മറികടന്നായിരുന്നു ഇവരുടെ വിവാഹം. അവധി കിട്ടുമ്പോഴെല്ലാം യാത്രകൾ പോയും, എന്തു ചെറിയ വിശേഷവും ആഘോഷിച്ചും, അഞ്ചാം വിവാഹ വാർഷികത്തിന് അഞ്ചു പവൻ മാലയും പത്താം വാർഷികത്തിനു 10 പവൻ മാലയും സമ്മാനങ്ങളായി നൽകിയ സന്തോഷത്തോടെയുള്ള ഒരു ജീവിതമായിരുന്നു ഇവരുടേത്. എന്നാൽ ചില പൊരുത്തക്കേടുകൾ കാരണം ഇവർ വേർപിരിയുകയായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവ്വശിയെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഉർവശി, ശോഭന തുടങ്ങി നിരവധി നടിമാർക്ക് ഭാഗ്യലക്ഷ്മി ശബ്ദം പകർന്നിട്ടുണ്ട്. മലയാള സിനിമയിലെ ഒരു അതുല്യ പ്രതിഭയാണ് ഉർവശി. ഹാസ്യവും ഗൗരവമേറിയ കഥാപാത്രങ്ങളും ഒരു പോലെ മികവുറ്റതാക്കാൻ കഴിവുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഉർവശി. ഉർവശിയുടെ പ്രകടനങ്ങൾ എല്ലാം അങ്ങേയറ്റം മികച്ചതായത് കൊണ്ട് വളരെ ചെറിയ ഭാവാങ്ങൾ പോലും സംഭാഷണങ്ങളിൽ ഉണ്ടാകുമെന്നും അതെല്ലാം ഡബ്ബ് ചെയ്യാൻ ഒരുപാട് പാടുപെട്ടു എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു.

ഒരു സെക്കൻഡിൽ തന്നെ മുഖത്ത് വിവിധ ഭാവങ്ങളും, ചിരിയും, സങ്കടവും, ചമ്മലും എല്ലാം ഒരു പോലെ കൊണ്ടു വരാൻ ഉർവശിക്ക് സാധിക്കും. മോളു എന്നാണ് വേണു സാർ ഉർവശിയെ വിളിക്കുന്നത്. ”ലാൽ സലാം” എന്ന ചിത്രത്തിലെ ഡബ്ബിംഗിനെ കുറിച്ച് ഭാഗ്യലക്ഷ്മി മനസ് തുറക്കുന്നു. ചിത്രത്തിലെ ആദ്യഭാഗത്ത് കുസൃതിനിറഞ്ഞ ഒരു പെൺകുട്ടിയായ ഉർവശി രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ വളരെ ഒതുക്കമുള്ള പക്വതയാർന്ന ഒരു സ്ത്രീയായി ആണ് പ്രത്യക്ഷപ്പെടുന്നത്.

ഒരു ചെറിയ കുപ്പിയിൽ കല്ലുകൾ ഇട്ടു കുലുക്കുന്ന പോലത്തെ ചിരിയാണ് ഉര്വശിയുടേത്. ആ മനോഹാരിത ഡബ്ബ് ചെയ്യുമ്പോൾ കിട്ടണമെന്നായിരുന്നു വേണു സർ ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നത്. ചില ഡയലോഗുകൾ വലുതായി വായ തുറന്ന് അല്ല ഉർവശി അവതരിപ്പിക്കാറുള്ളത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. അന്യഭാഷ നടിമാർക്ക് ഡബ്ബ് ചെയ്യുമ്പോൾ പല ഡയലോഗുകളും അവരുടെ ഉച്ചാരണം ശരിയല്ലാത്തതിനാൽ ഡബ് ചെയ്യാൻ പ്രയാസപ്പെട്ടിട്ടുണ്ട് എന്ന് ഭാഗ്യലക്ഷ്മി തുറന്ന് പറയുന്നു. സിനിമയിൽ നിന്നും ഇത് വരെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലാത്ത ഭാഗ്യലക്ഷ്മി തന്റെ മോശം സമയത്ത് പോലും പൂർണ പിന്തുണ നൽകിയത് സിനിമയാണെന്ന് വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top