Movlog

Kerala

“വടയക്ഷി ” എന്ന് വിളിച്ച ആൾക്ക് ചുട്ട മറുപടി നൽകി ധന്യ രാജേഷ്.

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ധന്യ രാജേഷ്. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ ശ്രദ്ധേയയായ ധന്യ രാജേഷ് ഒരു ടിക് ടോക് സെലിബ്രിറ്റിയാണ്. 7 ലക്ഷത്തിലധികം ടിക് ടോക് ഫോളോവേഴ്സ് ഉള്ള ധന്യ പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. കേരളത്തിനകത്തും പുറത്തും ഒരുപാട് ആരാധകരുള്ള ധന്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ധന്യ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുന്നത്.

സാരിയിൽ അതീവ സുന്ദരിയായി താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരുപാട് ആളുകളാണ് ചിത്രത്തിന് മികച്ച അഭിപ്രായവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാൽ നടികളുടെ ചിത്രങ്ങളുടെ കീഴിൽ മോശമായ കമന്റുകൾ ഉണ്ടാവുന്നത് ഒരു പതിവ് രീതി ആയി മാറിയിരിക്കുകയാണ്. ധന്യയുടെ കാര്യത്തിലും ഇത് ഒട്ടും വ്യത്യസ്തമായില്ല. അല്പം ഗ്ലാമർ ആയിട്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മോശമായ കമന്റുമായി എത്തിയ ആളോട് അതേരീതിയിൽ തിരിച്ചു മറുപടി കൊടുത്തിരിക്കുകയാണ് താരം.

ധന്യയുടെ ചിത്രത്തിന് കീഴിൽ “വടയക്ഷി” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിനു മറുപടിയായി, “ഈ വട എന്ന സാധനം എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. നിന്റെ അമ്മയ്ക്കും ഉണ്ടാകും” എന്ന് താരം കുറിച്ചു. ഇതിനുപുറമേ എല്ലാവരോടുമായി മറ്റൊരു സന്ദേശവും താരം പങ്കുവെച്ചു.

സാരി ആകുമ്പോൾ കുറച്ചൊക്കെ വയറു കാണുമെന്നും അതിലേക്ക് തുറിച്ചു നോക്കുന്നത് കൊണ്ടാണ് വട കാണുന്നത് എന്നും താരം പറയുന്നു. അത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്നമാണെന്നും അല്ലാതെ തന്റെ വസ്ത്രത്തിന്റെ പ്രശ്നമല്ല എന്നും നല്ല ഒരു മനുഷ്യനായി മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കുക എന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top