Movlog

Health

ന്യൂമോണിയ തിരിച്ചറിയാം ഈ 3 വഴികളിലൂടെ – ന്യൂമോണിയ തിരിച്ചറിയാനുള്ള മൂന്ന് വഴികൾ.!! പരമാവധി ഷെയർ ചെയ്യൂ

കോവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുകയാണ്. ആദ്യഘട്ടങ്ങളിൽ തലവേദനയും ജലദോഷവും ശ്വാസംമുട്ടലും ആയി വന്നിരുന്ന രോഗം ഇപ്പോൾ യാതൊരു ലക്ഷണങ്ങൾ ഇല്ലാതെയും കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ പല ആളുകളും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ് ചികിത്സ തേടുകയാണ്. എന്നാൽ കോവിഡ് കാരണം ന്യൂമോണിയയും ലങ്സിൽ ഇൻഫെക്ഷനും വരുന്നതിനാൽ വീട്ടിലിരുന്ന് ചികിത്സ തേടുന്നവർക്ക് ആശങ്കകൾ ഏറെയാണ്. അതുകൊണ്ട് ന്യൂമോണിയ വന്നാൽ എങ്ങനെ തിരിച്ചറിയാം എന്ന് പലർക്കും സംശയം ഉണ്ടാകും.

എക്സറേ എടുത്താൽ മാത്രമല്ലേ ന്യൂമോണിയ തിരിച്ചറിയൂ എന്ന് ആശങ്കപ്പെടുന്നവരും ഒരുപാട് ആണ്. വീട്ടിൽ ഇരുന്നു തന്നെ ന്യുമോണിയ തിരിച്ചറിയാൻ മൂന്നു മാർഗങ്ങളുണ്ട്. ശ്വാസകോശത്തിൽ വെള്ളം നിറയുകയോ ചലം നിറയുന്ന അവസ്ഥ ആണ് ന്യൂമോണിയ എന്ന് പറയുന്നത്. ഇത് ഗുരുതരമായി കാണേണ്ട ഒരു രോഗാവസ്ഥ തന്നെ ആണ്. ന്യൂമോണിയ ആണോ എന്ന് തിരിച്ചറിയാൻ മൂന്നു ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

ന്യൂമോണിയ ആണെങ്കിൽ തുടർച്ചയായ പനി ഉണ്ടാവും. 38 ഡിഗ്രി മുകളിൽ പനി തുടർച്ചയായിട്ടുണ്ടെങ്കിൽ ന്യൂമോണിയ ആണെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. ഇതിനോടൊപ്പം ശ്വാസമെടുക്കുമ്പോൾ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ന്യുമോണിയ ആവാനുള്ള സാധ്യതകളുണ്ട്. ഇത് ഉറപ്പുവരുത്താനായി ആദ്യം ശ്വാസപ്രക്രിയയുടെ വേഗത നോക്കുക. ഒരു മിനിറ്റിൽ 30ലധികം ശ്വാസം എടുക്കുന്നുണ്ടെങ്കിൽ അത് ന്യൂമോണിയയുടെ ലക്ഷണമാണ്.

ഹൃദയത്തിന്റെ ഇടിപ്പ് ഒരു മിനിറ്റിൽ 120നു മുകളിൽ ഉണ്ടെങ്കിൽ അത് അപകടമാണ്. അറുപത് തൊട്ട് നൂറു വരെയാണ് സ്വാഭാവിക അളവ്. പനി ഉള്ള സമയത്ത് നൂറിനു മുകളിൽ ഉണ്ടാകും. എന്നാൽ 120നു മുകളിൽ ഉണ്ടെങ്കിൽ ന്യൂമോണിയയുടെ സാധ്യത തിരിച്ചറിയാം. ഇതിനുപുറമേ ശരീരത്തിന് നിറം വിളറിയതുപോലെ രക്തമില്ലാത്ത അവസ്ഥ ആവുകയാണെങ്കിൽ ന്യൂമോണിയ ആകാനുള്ള സാധ്യത കൂടുതലാണ്. ഈ ലക്ഷണങ്ങൾ എല്ലാം കാണിക്കുകയാണെങ്കിൽ അധികം വൈകാതെ തന്നെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ടതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top