Movlog

Kerala

ഓഫീസ് വിട്ടു വീട്ടിൽ എത്തുന്ന സമയത്ത് തന്നെ എത്താൻ ഉള്ള ധൃതി ആണ് ഇരുവരുടെയും ജീവൻ തന്നെ നഷ്ടമാക്കിയത് എന്ന് ദൃക്സാക്ഷികൾ

സംസ്ഥാനത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മഴക്കാലം കഴിഞ്ഞ തോടെ ഈ വർഷമെങ്കിലും പ്രളയത്തെക്കുറിച്ചുള്ള ഭയമൊന്നും വേണ്ടെന്ന് ആളുകൾ ആശ്വസിച്ചു വരികയായിരുന്നു. അപ്പോഴാണ് നിർത്താതെ പെയ്ത ഒറ്റ മഴയിൽ കാര്യങ്ങൾ കീഴ്മേൽ മറിയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത മഴയിൽ വ്യാപകമായ നഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും വെള്ളം കയറിയും ഉരുൾപൊട്ടലിലും എല്ലാം നാശനഷ്ടങ്ങൾ കൂടാതെ മരണങ്ങളും ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ 30 വർഷങ്ങളായി അറബിക്കടലിൽ ചുഴലികാറ്റുകൾ രൂപപ്പെടുന്നുണ്ട്.

എന്നാൽ 2017 ലാണ് ഓഖി എന്ന ചുഴലികാറ്റ് കേരളത്തിൽ എത്തിയത്. വർഷങ്ങളായി കേരളത്തിന്റെ തീരത്തിന്റെ സമീപത്തുകൂടി ചുഴലികാറ്റുകൾ എല്ലാം കടന്നുപോകും എങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങൾ മാത്രം ആയിട്ടാണ് കേരളത്തിനെ മുക്കി കളയുന്ന രീതിയിലുള്ള പ്രളയങ്ങൾ ഉണ്ടാകുന്നത്. 2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം നേരിട്ടപ്പോൾ ഇനി ഒരു നൂറുവർഷം എങ്കിലും കഴിഞ്ഞാൽ മാത്രമേ ഇങ്ങനെയൊരു പ്രളയം ഉണ്ടാവുകയുള്ളൂ എന്ന് കരുതി ആശ്വസിക്കുകയായിരുന്നു മലയാളികൾ. എന്നാൽ തൊട്ടടുത്ത വർഷം തന്നെ കേരളത്തിനെ പ്രളയം വീണ്ടും മുങ്ങി താഴ്ത്തുകയായിരുന്നു.

പ്രളയവും കൊറോണയും ആയി വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാനം ഇപ്പോൾ കടന്നു പോകുന്നത്. കോട്ടയം ജില്ലയിൽ ശക്തമായി തുടർന്നു കൊണ്ടിരിക്കുന്ന മഴയിലും ഉരുൾപൊട്ടലിലും മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. മുണ്ടക്കയം കൂട്ടിക്കലിൽ പുലർച്ചെവരെ മഴ ശക്തമായി തുടർന്നു. ഉരുൾപൊട്ടലിൽ മൂന്നു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരെയാണ് കാണാതായത്. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും മഴ കുറഞ്ഞിട്ടില്ല. ഇവിടെ എട്ടോളം പേരെ കാണാതായിട്ടുണ്ട്.

കൊക്കയാറിൽ രാവിലെ തിരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചിട്ടുണ്ട്. ഫയർഫോഴ്സ്, എൻഡിആർഎഫ്, റവന്യൂ, പോലീസ് എന്നിവരെല്ലാം ഇവിടെ ഉണ്ടാവും. കൊക്കയാറിലെ തിരച്ചിലിന് ഡോഗ് സ്ക്വാഡും തൃപ്പൂണിത്തറ, ഇടുക്കി എന്നിവിടങ്ങളിൽനിന്നും എത്തുമെന്ന് കലക്ടർ അറിയിച്ചു. തൊടുപുഴ അറങ്കുളം മുന്നങ്കവയൽ പാലത്തിൽ നിന്നും കാർ വെള്ളത്തിൽ വീണ് ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിളക്കൊമ്പ് സ്വദേശി നിഖിൽ ഉണ്ണികൃഷ്ണൻ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയൻ (28) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം ആയുർവേദ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇവർ. ഓഫീസ് വിട്ടു വീട്ടിൽ എത്തുന്ന സമയത്ത് തന്നെ എത്താൻ ഉള്ള ധൃതി ആണ് ഇരുവരുടെയും ജീവൻ തന്നെ നഷ്ടമാക്കിയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ നടന്ന അപകടത്തിൽ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ ഊർജ്ജസ്വലമായ പരിശോധനയിലാണ് മൃതദേഹങ്ങൾ കിട്ടിയത്. വാഗമൺ ഭാഗത്തു നിന്നും കാഞ്ഞാർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ മുന്നങ്കവയലിന് സമീപം സുരക്ഷാ ഭിത്തിയിൽ ഇടിച്ചു നിന്ന കാർ പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാ ഭിത്തി തകർത്തു ഒലിച്ചു പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.

ഏതാണ്ട് 500 മീറ്ററോളം ആണ് കാർ താഴേക്ക് ഒഴുകി പോയത്. അതിശക്തമായ മഴ കാരണം തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ തുടരുകയാണ്. വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ ഇതിനോടകം തുറന്നു കഴിഞ്ഞു. അറേബ്യൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളാണ് മഴ ശക്തമാകുവാൻ കാരണമാകുന്നത്. മണിക്കൂറുകളോളം ആയി പെയ്യുന്ന ശക്തമായ മഴ കാരണം പല പ്രദേശങ്ങളും ഒറ്റപ്പെടുകയായിരുന്നു. തുലാവർഷം തുടങ്ങിയതായി പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഈ സമയത്ത് ലഭിക്കേണ്ട മഴയുടെ 60 ശതമാനവും കേരളത്തിൽ പെയ്തു കഴിഞ്ഞിരിക്കുകയാണ്.

ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ 492 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കാറുള്ളത്. എന്നാൽ ഒക്ടോബർ 14 ആയപ്പോഴേക്കും 293 ഡിമില്ലിമീറ്റർ മഴ ഇതിനോടകം സംസ്ഥാനത്ത് ലഭിച്ചിരിക്കുകയാണ്. കാസർഗോഡ് തുലാവർഷ കാലത്ത് ലഭിക്കുന്നതിനേക്കാൾ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. അറബിക്കടലും ബംഗാൾ ഉൾക്കടലും തുടർച്ചയായി ന്യൂനമർദ്ദം രൂപപ്പെടുത്തുന്നതിനാൽ കാലവർഷം പിൻവാങ്ങിയത് ആയി കേരളത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top