Movlog

Kerala

ദിലീപും മകൾ മീനാക്ഷിയുടെയും സ്നേഹബന്ധത്തെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു

മലയാള സിനിമയിലെ ജനപ്രിയ നടൻ ആണ് ദിലീപ്. മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് കടന്നു വന്ന ദിലീപ് ഒരു സുപ്രഭാതത്തിൽ സൂപ്പർതാരം ആയി മാറിയതല്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ മറികടന്ന് പൊരുതി നേടിയതാണ് ഇന്ന് ദിലീപ് അനുഭവിക്കുന്ന താരപദവി. ചെറിയ വേഷങ്ങളിൽ നിന്ന് ആരംഭിച്ച്, സഹനടൻ ആയും പിന്നീട് നായകൻ ആയും ഉയരുകയായിരുന്നു ദിലീപ്.

പിന്നീട് സിനിമാ നിർമാണത്തിലേക്കും ചുവടു വെച്ചു. മറ്റു നടന്മാരെ അപേക്ഷിച്ച് ഇത്രയേറെ വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ ആവിഷ്കരിച്ച മറ്റൊരു നടൻ കാണില്ല. “ചാന്തുപൊട്ട്”,”കുഞ്ഞിക്കൂനൻ”,”സൗണ്ട് തോമ”,”മായാമോഹിനി” തുടങ്ങിയ ചിത്രങ്ങളിലൂടെ അങ്ങേയറ്റം വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ആണ് ദിലീപ് ജന്മം നൽകിയത്.

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാരിയരെ ആണ് ദിലീപ് ആദ്യമായി വിവാഹം കഴിച്ചത്. മഞ്ജു വാരിയം സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തെ തുടർന്ന് മഞ്ജു വാരിയർ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 2000 ൽ ആണ് ഇവർക്ക് മകൾ മീനാക്ഷി പിറക്കുന്നത്. പതിനേഴ് വര്ഷങ്ങളുടെ ദാമ്പത്യത്തിന് ഒടുവിൽ ആണ് മഞ്ജുവും ദിലീപും വേർപിരിയുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളുടെ വിവാഹ മോചന വാർത്ത ഏറെ ഞെട്ടലോടെ ആണ് ആരാധകർ ഏറ്റെടുത്തത്.

മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി വെച്ചു. മഞ്ജുവുമായുള്ള വിവാഹമോചനത്തിനു കാരണം കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം ആണെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കാവ്യയെ വിവാഹം കഴിച്ചതോടെ ദിലീപിന് നേരെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. വിവാഹബന്ധം വേർപെടുത്തിയെങ്കിലും മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി അച്ഛൻ ദിലീപിനോട് ഒപ്പം ആണുള്ളത്. ദിലീപിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്.

ഇപ്പോഴിതാ ഈ അച്ഛന്റെയും മകളുടെയും സ്നേഹബന്ധത്തിനെ കുറിച്ചുള്ള ഒരു കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. പ്രായപൂർത്തിയായ ഒരു മകൾ അച്ഛന്റെ സംരക്ഷണത്തിൽ സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിൽ അത് ആ അച്ഛന്റെ ഉള്ളിലെ നന്മയും അച്ഛനോടുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്. ദിലീപിനെ കുറ്റം പറഞ്ഞും പ്രതിസ്ഥാനത്ത് നിർത്തിയും ഒരുപാട് വാർത്തകൾ വന്നിട്ടുണ്ട്.

എന്നാൽ കാലം തെളിയിക്കും അയാൾ മാത്രമായിരുന്നു ശരിയെന്ന്. ദിലീപിന്റെയും മകൾ മീനാക്ഷിയുടെയും ചിത്രത്തിനോടൊപ്പം പങ്കു വെച്ച ഈ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടും പങ്കു വെച്ചും പിന്തുണ നൽകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top